»   » തിലകന്‍ മമ്മൂട്ടിക്കും ദിലീപിനുമെതിരേ

തിലകന്‍ മമ്മൂട്ടിക്കും ദിലീപിനുമെതിരേ

Posted By:
Subscribe to Filmibeat Malayalam
Thilakan Speaks
തിലകനും മലയാള സിനിമയിലെ മുന്‍നിരതാരങ്ങളും തമ്മില്‍ അത്ര നല്ല ബന്ധമല്ലെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. അഭിമുഖങ്ങളിലെല്ലാം തിലകന്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായുള്ള അഭിപ്രായവ്യത്യാസം തുറന്നുപറയാറുണ്ട്. ഇപ്പോള്‍ മമ്മൂട്ടിക്കും ദിലീപിനുമെതിരെയാണ് തിലകന്‍ തുറന്നടിച്ചിരിക്കുന്നത്. മമ്മൂട്ടി ക്കെതിരെ ഒരു വാരികയ്ക്കു കൊടുത്ത അഭിമുഖത്തിലും ദിലീപിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നല്‍കിയതിനെതിരെയുമാണ് തിലകന്‍ തുറന്നടിച്ചിരിക്കുന്നത്.

മമ്മൂട്ടി ശുദ്ധനാണ്, ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നാണ് തിലകന്‍ ആവര്‍ത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയും ഞാനും ഉടക്കിയിട്ടുണ്ട്, കുറേ സംഭവങ്ങളുമുണ്ട്. മമ്മൂട്ടിയുടെ ചിന്താഗതി തെറ്റാണ്. മമ്മൂട്ടി സത്യം മനസ്സിലാക്കിയിട്ടു ചെയ്യണം എന്നാണ് തിലകന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കറിനെക്കുറിച്ച് നല്ല അഭിപ്രായവുമാണ്. ദുല്‍ക്കര്‍ ഉയരങ്ങളിലേക്കു പോകാന്‍ സാധ്യതയുള്ള നടനാണ്. ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി മകനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ തിലകന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു-ദുല്‍ക്കര്‍ കൊള്ളാം, അച്ഛനെപോലെയല്ല. സ്വാഭാവിക സിദ്ധിയുള്ള ജനുവിന്‍ ആര്‍ട്ടിസ്റ്റാണ് ദുല്‍ക്കര്‍.

ദുല്‍ക്കറിന്റെ വിവാഹത്തിന് മമ്മൂട്ടി വിളിച്ചെങ്കിലും പോയില്ലെന്ന് തിലകന്‍ പറയുന്നു. അതിനു കാരണവുമുണ്ട്. മകളുടെ കല്യാണത്തിന് മമ്മൂട്ടിയെ വിളിച്ചപ്പോള്‍ വന്നില്ല, അതുകൊണ്ട് ദുല്‍ക്കറിന്റെ കല്യാണത്തിനും പോയില്ല. മോഹന്‍ലാലുമായി ഒരു വഴക്കുമില്ലെന്ന് തിലകന്‍ പറയുന്നുണ്ട്. ലാലിതുവരെ ദുഷ്ടന്റെ ഫലം ചെയ്തിട്ടില്ല. ഏറ്റവും ഉന്നതമായ നിലയില്‍ അഭിനയിക്കാന്‍ കഴിയുന്ന നടനാണ് ലാല്‍. ആനയ്ക്ക് ആനയുടെ വലുപ്പം അറിയില്ല എന്നതുപോലെയാണ് ലാലിന്റെ കാര്യം. ലാല്‍ അയാളെ ചുറ്റിക്കറങ്ങുന്ന ഉപഗ്രഹങ്ങളുടെ പിടിയിലാണെന്നാണ് തിലകന്‍ പറയുന്നത്.

പൃഥ്വിരാജിനെക്കുറിച്ച് നല്ല അഭിപ്രായമാണെങ്കിലും അയാള്‍ സൂപ്പര്‍സ്റ്റാര്‍ പദവി ആഗ്രഹിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി തിലകന്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ അയാള്‍ സൂപ്പര്‍സ്റ്റാറിന്റെ പരിധിക്കുള്ളില്‍ കുടുങ്ങിപ്പോകും. അയാളുടെ സഹോദരന്‍ ഇന്ദ്രജിത്ത് ഒരുവിധം എല്ലാ റോളും നന്നായി ചെയ്യുമെന്ന് അഭിനന്ദിക്കാനും തിലകന്‍ മറക്കുന്നില്ല.

ഈ അഭിമുഖത്തിലല്ലെങ്കിലും ദിലീപിന് അവാര്‍ഡ് നല്‍കിയതിനെയും തിലകന്‍ വിമര്‍ശിച്ചു. അവാര്‍ഡ് പ്രഖ്യാപിച്ച ദിനത്തില്‍ തന്നെയാണ് തിലകന്‍ വിമര്‍ശനമുയര്‍ത്തിയത്. ആ ചിത്രത്തിലെ അഭിനയത്തിന് ദിലീപ് അവാര്‍ഡ് അര്‍ഹിക്കുന്നില്ലെന്നാണ് തിലകന്‍ പറഞ്ഞിരുന്നത്.

English summary
Thilakan attacks mammootty and dileep. He also criticised dileep's best actor award. According to him, he not deserve award for the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam