തിലകന് നായകവേഷം
പെരുന്തച്ചന്‍, മൂന്നാം പക്കം തുടങ്ങിയ സിനിമകളില്‍ തിലകന്‍ ചെയ്ത നായകവേഷങ്ങള്‍ മലയാള സിനിമാ പ്രേക്ഷകര്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്നതാണ്. എന്നാല്‍ കുറച്ചു കാലമായി അത്തരം വേഷങ്ങളൊന്നും തിലകന് ലഭിക്കുന്നില്ല.
നീണ്ട ഇടവേളക്കു ശേഷം ഒരു നായകവേഷം തിലകനെ തേടിയെത്തിയിരിക്കുകയാണ്. ആര്‍.കെ.പണിക്കര്‍ സംവിധാനം ചെയ്യുന്ന ചൂണ്ടക്കാരും വേശ്യകളും എന്ന ചിത്രത്തിലാണ് തിലകന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പൂര്‍ണമായും കാനഡയിലായിരിക്കും ചൂണ്ടക്കാരും വേശ്യകളും ചിത്രീകരിക്കുന്നത്. കാനഡയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബത്തിന്റെ അനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നര്‍മത്തിന്റെ മേമ്പൊടിയോടെയാവും കഥ അവതരിപ്പിക്കുന്നത്.
മഹാഋഷി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.ബി.കൃഷ്ണദാസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications