»   » തിലകന് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം

തിലകന് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം

Posted By:
Subscribe to Filmibeat Malayalam
Innocent,
കൊച്ചി: നടന്‍ തിലകന് എപ്പോള്‍ വേണമെങ്കിലും താര സംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചുവരാമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. എന്നാല്‍ തിലകന് മാത്രമായി സംഘടനയുടെ നിയമങ്ങള്‍ മാറ്റാനാവില്ലെന്നും ഇന്നസെന്റ്് അറിയിച്ചു.

നടി പത്മപ്രിയക്കെതിരായ നടപടി പ്രൊഡ്യൂസേഴേസ് അസോസിയേഷനുമായി ചര്‍ച്ച ചെയ്യും. ഏപ്രിലില്‍ അമ്മയുടെ നേതൃത്വത്തില്‍ താരനിശ നടത്തുമെന്നും ഇന്നസെന്റ് പറഞ്ഞു.

വീണ്ടും അപേക്ഷ നല്‍കിയാല്‍ തിലകനെ തിരിച്ചെടുക്കുമെന്ന് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിലും ഭേദം റെയില്‍പാളത്തില്‍ തലവയ്ക്കുന്നതാണെന്നായിരുന്നു ഇതിനോട് തിലകന്റെ പ്രതികരണം. സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ ഈ വിവാദം മാധ്യമങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് പിന്നീട് ഇന്നസെന്റ് ആരോപിച്ചിരുന്നു.

English summary
Actor Innocent said that thilakan can come back to AMMA at any time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam