തിലകന്‌ കാനഡ വിസ നിഷേധിച്ചു

By Staff

തിരുവനന്തപുരം: നടന്‍ തിലകന്‌ കാനഡയിലേക്ക്‌ പോകുന്നതിന്‌ വിസ നിഷേധിച്ചു. 'ചുങ്കക്കാരും വേശ്യകളും' എന്ന ചിത്രത്തിലഭിനയിക്കാനാണ്‌ തിലകന്‍ കാനഡയ്‌ക്ക്‌ പോകാനൊരുങ്ങിയത്‌.

കഴിഞ്ഞമാസം ഷൂട്ടിംഗിനായി കാനഡയിലെത്തേണ്ടിയിരുന്നതാണെന്നും കനേഡിയിന്‍ എംബസി വിസ നിഷേധിച്ചതിനാല്‍ പോകാന്‍ സാധിച്ചില്ലെന്നും തിലകന്‍ പറഞ്ഞു.

മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ കാനഡയില്‍ പോകണമെങ്കില്‍ പത്ത്‌ ലക്ഷം രൂപ ബാങ്ക്‌ നിക്ഷേപം വേണമെന്നാണ്‌ നിയമം. എന്നാല്‍ തിലകന്റെ ബാങ്ക്‌ അക്കൗണ്ടില്‍ കുറഞ്ഞതുക മാത്രമായിരുന്നുവത്രേ ഉണ്ടായിരുന്നത്‌. ഇതുകൊണ്ടാണ്‌ എംബസി അധികൃതര്‍ വിസ നിഷേധിച്ചത്‌.

മുതിര്‍ന്ന പൗരന്മാരെ കാനഡിയല്‍ കൊണ്ടുപോയി തള്ളുന്ന പ്രവണത വര്‍ധിച്ചതിനെത്തുടര്‍ന്നാണ്‌ ഇത്തരത്തിലൊരു നിയമം കര്‍ശനമാക്കിയത്‌.

അവര്‍ക്ക്‌ അവരുടേതായ നിയമങ്ങളുണ്ട്‌. വിസ കിട്ടുന്നതിന്‌ എന്റെ പ്രായവും ഒരു പ്രശ്‌നമാണ്‌. എന്നാല്‍ എനിക്ക്‌ കേരളത്തില്‍ സ്വത്തുക്കളുണ്ടെന്ന്‌ കാണിക്കുന്ന രേഖകള്‍ ഞാന്‍ ഹാജരാക്കിയിട്ടുണ്ട്‌. ഞാന്‍ പുരസ്‌കാരജേതാവായ ഒരു നടനാണെന്നു കാണിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ്‌ സാംസ്‌കാരിക മന്ത്രി എംഎ ബേബി നല്‍കിയിട്ടുണ്ട്‌. ഇതും എംബസി അധികൃതര്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌- തിലകന്‍ പറഞ്ഞു.

മഹര്‍ഷി ഫിലിംസിന്റെ ബാനറില്‍ വിബി കൃഷ്‌ണദാസാണ്‌ 'ചുങ്കക്കാരും വേശ്യകളും' എന്ന ചിത്രം നിര്‍മ്മിക്കുന്നത്‌. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്‌ ഐസക്‌ തോമസാണ്‌. നാട്ടില്‍ നിന്നും മക്കള്‍ക്കൊപ്പം കാനഡയിലെത്തുന്ന ഒരു വൃദ്ധന്റെ കഥയാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം മലയാളത്തിലും ഇംഗ്ലീഷിലും ഒരുക്കുന്നുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X