For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിളിച്ചുവരുത്തി അപമാനിച്ചു! അമ്മയുടെ ഇപ്പോഴത്തെ പതനത്തിന് കാരണം ഇതാണെന്ന് തിലകന്റെ മകള്‍!

  |

  കഴിഞ്ഞയാഴ്ചയായിരുന്നു അമ്മയുടെ വാര്‍ഷിക യോഗം നടന്നത്. മോഹന്‍ലാലുള്‍പ്പടെയുള്ള 18 അംഗങ്ങളാണ് വരുന്ന മൂന്ന് വര്‍ഷം അമ്മയെ നയിക്കുന്നത്. യോഗത്തിനിടയില്‍ ദിലീപിന്റെ പുന:പ്രവേശവും ചര്‍ച്ചയ്ക്ക് വന്നിരുന്നു. നേരത്തെ ദിലീപിന് പുറത്താക്കിയപ്പോള്‍ അതൃപ്തി പ്രകടിപ്പിച്ച താരങ്ങള്‍ അദ്ദേഹത്തിന് അനുകൂലമായി വാദിച്ചതോടെ താരത്തിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. എന്നാല്‍ അമ്മയിലെന്നല്ല ഒരു സംഘടനയിലേക്കും താനില്ലെന്നാണ് താരം വ്യക്തമാക്കിയത്.

  ദിലീപിന്റെ തിരിച്ചുവരവിനെച്ചൊല്ലി ആരംഭിച്ച വിവാദം ഇപ്പോഴും അതേ പോലെ തുടരുകയാണ്. ദിലീപ് കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഈ വിഷയത്തില്‍ മോഹന്‍ലാലോ മറ്റംഗങ്ങളോ പ്രതികരിക്കാത്തതാണ് വന്‍വിവാദമായത്. ഈ തീരുമാനത്തില്‍ പ്രതിഷേധനവുമായി നാല് അഭിനേത്രികള്‍ രാജിവെച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രത്യേക യോഗം വിളിക്കണണെന്ന് അഭിനേത്രികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തുള്ള മോഹന്‍ലാല്‍ എത്തിയതിന് ശേഷം എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അമ്മയിലെ നീതി നിഷേധത്തെക്കുറിച്ച് തിലകന്റെ മകളായ ഡോക്ടര്‍ സോണിയ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്ന് അദ്ദേഹം മോഹന്‍ലാലിനെഴുതിയ കത്തും മകള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നപറഞ്ഞത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വിളിച്ചുവരുത്തി അപമാനിച്ചു

  വിളിച്ചുവരുത്തി അപമാനിച്ചു

  അച്ചടക്ക നടപടിയുടെ പേരില്‍ അമ്മയുടെ യോഗത്തിലേക്ക് വിളിച്ചുവരുത്തി തിലകനെ അപമാനിച്ചിരുന്നു. അന്ന് അദ്ദേഹം അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ഈ സംഘടനയെ പിന്തുടരന്നതെന്നും അദ്ദേഹത്തിന്റെ മകള്‍ അഭിപ്രായപ്പെടുന്നു. അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് തിലകന്റ മകള്‍ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. അദ്ദേഹം സംഘടനയ്ക്ക് നല്‍കിയ കത്തും അവര്‍ പുറത്തുവിട്ടിരുന്നു.

  സിനിമകളില്‍ നിന്നും ഒഴിവാക്കി

  സിനിമകളില്‍ നിന്നും ഒഴിവാക്കി

  2010 ലായിരുന്നു തിലകനുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അരങ്ങേറിയത്. മലയാള സിനിമയുടെ കോടാലിയാണ് അമ്മയെന്ന് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് തിലകനെതിരെ അച്ചടക്ക് നടപടിയെടുത്തത്. അദ്ദേഹം വിശദീകരണം നല്‍കിയിരുന്നില്ലെന്നും സംഘടന ആരോപിച്ചിരുന്നു. താനാണ് അന്ന് അച്ഛന്റെ വിശദീകരണക്കത്ത് നല്‍കിയതെന്നും മകള്‍ പറയുന്നു. ഇടവേള ബാബുവിന്റെ കൈയ്യിലായിരുന്നു കത്ത് നല്‍കിയത്. നേരത്തെ കരാറായ ചിത്രങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ലൊക്കേഷനില്‍ നിന്നും മടങ്ങിപ്പോവുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

  പൃഥ്വിരാജിന്റെ ഡയലോഗ് കേട്ടപ്പോള്‍

  പൃഥ്വിരാജിന്റെ ഡയലോഗ് കേട്ടപ്പോള്‍

  ഇന്ത്യന്‍ റുപ്പി എന്ന രഞ്ജിത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോഴും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള വിഷമമൊന്നും അദ്ദേഹം പുറമേ പ്രകടിപ്പിച്ചിരുന്നില്ല. ആ സിനിമ കാണാന്‍ അച്ഛനൊപ്പം പോയിരുന്നു. ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന പൃഥ്വിരാജിന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. തിയേറ്ററില്‍ ഈ രംഗത്തിന് നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു. ഈ രംഗം കാണുമ്പോള്‍ അച്ഛന്‍ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

   മോഹന്‍ലാലുമായുള്ള അടുപ്പം

  മോഹന്‍ലാലുമായുള്ള അടുപ്പം

  മോഹന്‍ലാലിനോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമായിരുന്നു. മക്കളെപ്പോലെ തന്നെ അദ്ദേഹത്തെയും മോനെ എന്നായിരുന്നു വിളിച്ചത്. അമ്മയിലെ പ്രശ്‌നങ്ങള്‍ നടന്നതിന് ശേഷവും ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിന് യാതൊരു കോട്ടവും സംഭവിച്ചിരുന്നില്ല. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ ഇരുവരും സൗഹൃദം പുതുക്കിയിരുന്നു. മകളുടെ കല്യാണത്തിന് വരാനാവില്ലെന്ന് പറഞ്ഞപ്പോള്‍ വിഷണ്ണനായി നിന്നിരുന്ന അച്ഛന്റെ മുഖം തനിക്കിപ്പോഴും ഓര്‍മ്മയുണ്ടെന്നും മകള്‍ വ്യക്തമാക്കുന്നു.

  അന്നും മൗനത്തിലായിരുന്നു

  അന്നും മൗനത്തിലായിരുന്നു

  അച്ഛനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നടന്നപ്പോഴും മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നില്ല. അന്നദ്ദേഹത്തിന് വോയ്‌സ് റെസ്റ്റായിരുന്നുവെന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് ശേഷവും അദ്ദേഹം മൗനം പാലിക്കുകയാണ്. ഇന്നും മൗനം തുടരുന്ന രീതി ശരിയല്ല. പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം മൗനം വെടിയേണ്ടത് അത്യാവശ്യമാണ്.

  ദിലീപിന്റെ നിലപാട് നല്ലത്

  ദിലീപിന്റെ നിലപാട് നല്ലത്

  തന്റെ തിരിച്ചുവരവിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് കൃത്യമായ നിലപാട് വിശദീകരിച്ച് ദിലീപ് അമ്മയ്ക്ക് കത്ത് നല്‍കിയത്. കുറ്റവാളിയല്ലെന്ന് തെളിയുന്നത് വരെ താന്‍ ഒരു സംഘടനയിലേക്കുമില്ലെന്നാണ് താരം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ നിലപാട് സ്വഗതാര്‍ഹമാണെന്നും അവര്‍ പറയുന്നു.

  English summary
  Thilakan daughter talking about Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X