»   » തിലകനോട് 'അമ്മ' ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്ന് മധു

തിലകനോട് 'അമ്മ' ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്ന് മധു

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: നടന്‍ തിലകനും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ അമ്മയെ ന്യായീകരിച്ച് നടന്‍ മധു. തിലകനോട് അമ്മയ്ക്ക് അകല്‍ച്ചയുണ്ടായിരുന്നില്ലെന്നും വലിയ ദ്രോഹമൊന്നും അദ്ദേഹത്തോട് ചെയ്തിട്ടില്ലെന്നും മധു പറഞ്ഞു. തിലകന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ നേതൃത്വത്തില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ചുമതല 'അമ്മ' ആദ്യം ഏല്‍പിച്ചതു തിലകനെയായിരുന്നു. പിന്നീടാണ് ദിലീപിന് കൈമാറിയത്. കഥ തിരഞ്ഞെടുക്കാനും സിനിമ നിര്‍മിക്കാനുമുള്ള ചുമതല തിലകന്‍ രണ്ടുവര്‍ഷത്തോളം വൈകിപ്പിച്ചതോടെയാണ് ദിലീപിനെ ഇക്കാര്യം ഏല്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 madhu

തിലകനെ അമ്മ രണ്ടു വര്‍ഷം വിലക്കിയെന്നു പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ സമയത്തും തിലകന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു എന്നതാണു സത്യം. വിനയന്റെ സിനിമയില്‍ അഭിനയിക്കാതിരുന്നതിന് കാരണവും മധു പറഞ്ഞു. വിനയന്റെ സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങുമ്പോള്‍ വിനയനു വിലക്കുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു.

പിന്നീട് ചിലര്‍ വീട്ടിലെത്തി തന്നോട് ഇക്കാര്യം സൂചിപ്പിച്ചതോടെ വിനയുമായി സംസാരിച്ച് പിന്മാറി. എന്നാല്‍ പിന്നീട് ഇതില്‍ കുറ്റബോധമുണ്ടായിരുന്നതിനാല്‍ വിനയനോട് അങ്ങോട്ട് ആവശ്യപ്പെട്ടു വിനയന്റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തതായും മധു ചൂണ്ടിക്കാട്ടി. തിലകന്‍ അവാര്‍ഡ് വാങ്ങുന്നതിലും അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും മന്ത്രി വി.എസ്. സുനില്‍കുമാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം മധു പറഞ്ഞു.

English summary
thilakan foundation award receives actor madhu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam