»   » സാര്‍ ഇത്രയും കാലം എവിടെയായിരുന്നു?

സാര്‍ ഇത്രയും കാലം എവിടെയായിരുന്നു?

Posted By:
Subscribe to Filmibeat Malayalam
Thilakan
സാര്‍ ഇത്രയും കാലം എവിയെയായിരുന്നു? രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ തിലകന്റെ അച്യുതമേനോനോട് പൃഥ്വിരാജിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്. തിലകനെ അനാവശ്യമായി മാറ്റി നിര്‍ത്തിയ ഓരോരുത്തരോടുമുള്ള ചോദ്യമായിരുന്നു രഞ്ജിത്ത് ചോദിച്ചത്. കാരണം അങ്ങനെ മാറ്റി നിര്‍ത്തേണ്ട ആളായിരുന്നില്ല തിലകന്‍. നായക തുല്യ വേഷം അവതരിപ്പിച്ച അവസാനത്തെ ചിത്രമായ ഉസ്താദ് ഹോട്ടലിലെ വല്യുപ്പ കരീം തിലകനു മാത്രം ചെയ്യാന്‍ പറ്റുന്നതായിരുന്നു. ഒരുപക്ഷേ രഞ്ജിത്ത് ഇന്ത്യന്‍ റുപ്പിയിലൂടെ തിലകനെ തിരിച്ചുകൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഈ സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല.

വിവാദങ്ങള്‍ എന്നും തിലകന്റെ കൂടപ്പിറപ്പായിരുന്നു. പക്ഷേ അദ്ദേഹം പ്രതികരിച്ചത് നല്ലകാര്യത്തിനായിരുന്നു. സിനിമയിലെ അരുതായ്മകളെയായിരുന്നു തിലകന്‍ ചോദ്യം ചെയ്തത്. എന്നാല്‍നല്ലതിനെ അംഗീകരിക്കാന്‍ മടിച്ചിരുന്നുമില്ല. സൂപ്പര്‍താരങ്ങളുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിനാണ് തിലകന്‍ ഒറ്റപ്പെട്ടുപോയത്. അതുകൊണ്ട പല സിനിയയില്‍ നിന്നും അദ്ദേഹത്തെ അകറ്റി നിര്‍ത്തി.

മോഹന്‍ലാല്‍ എന്ന നടന്‍ കുറേ ഉപഗ്രഹങ്ങള്‍ക്കിടയിലാണെന്ന് പറഞ്ഞത് അങ്ങനെയൊരു സത്യം അറിയുന്നതുകൊണ്ടായിരുന്നു. ഇക്കാര്യം സംവിധായകന്‍ രഞ്ജിത്ത് തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. സത്യം ലാല്‍ അറിയട്ടെ എന്നു കരുതിയാണ് തിലകന്‍ ആ സത്യം തുറന്നു പറഞ്ഞത്. മമ്മൂട്ടിയും ദിലീപുമെല്ലാം തിലകന്റെ വിമര്‍ശനം നിരവധി തവണ ഏറ്റുവാങ്ങി. ഏറ്റവുമൊടുവില്‍ ദിലീപിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിനെയും തിലകന്‍ എതിര്‍ത്തു. ദിലീപ് അവാര്‍ഡ് അര്‍ഹിക്കുന്നില്ലെന്നാണ് തിലകന്‍ പറഞ്ഞത്.

വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനായിരുന്നു സംവിധായകരുടെ സംഘടന തിലകനെതിരെ തിരിഞ്ഞത്. പിന്നീട് അമ്മയും തിലകനെ വിലക്കുന്ന സ്ഥിതിയിലെത്തി. സോഹന്‍ റോയിയുടെ ഡാം 999 എന്ന ചിത്രത്തില്‍ നിന്ന് തിലകനെ മാറ്റി നിര്‍ത്തിയത് ഫെഫ്കയുടെ പ്രതിഷേധം കൊണ്ടായിരുന്നു. തിലകന്‍ അഭിനയിക്കാമെന്നേറ്റിരുന്ന നിരവധി ചിത്രങ്ങളില്‍ നിന്ന് ഇതേകാരണങ്ങളാല്‍ പുറത്താക്കപ്പെട്ടു. എന്നാല്‍ രഞ്ജിത്ത് എന്ന സംവിധായകന്റെ ഉറച്ച തീരുമാനത്തില്‍ ആര്‍ക്കും എതിരായി ഒന്നും പറയാന്‍ പറ്റിയില്ല. പറഞ്ഞവര്‍ക്കെല്ലാം ഉടന്‍ തന്നെ മറുപടിയും കൊടുത്തു.

പെരുന്തച്ചന്‍, പഞ്ചാഗ്നി, മൂന്നാംപക്കം, കാട്ടുകുതിര, കിരീടം, സ്ഫടികം, നരസിംഹം, കിരീടം എന്നീ ചിത്രങ്ങളിലെല്ലാം വ്യത്യസ്ത ഭാവങ്ങള്‍ കാഴ്ച വച്ച നടനെ അഭിയനത്തിന്റെ എബിസിഡി അറിയാത്തവര്‍ മാറ്റിനിര്‍ത്തുന്നതു കാണാന്‍ പറ്റാത്തതു കൊണ്ടായിരുന്നു രഞ്ജിത്ത് അങ്ങനെയൊരു നിലപാടെടുടത്തത്.

English summary
An imposing presence on the Malayalam screen, Thilakan carved for himself an enviable position among actors in the last three decades of his film career with rare versatility and genius.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam