»   » മലയാള സിനിമയുടെ നടനതിലകം

മലയാള സിനിമയുടെ നടനതിലകം

Posted By: Raghu
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  <ul id="pagination-digg"><li class="next"><a href="/news/thilakan-malayalam-cinema-thespian-2-104631.html">Next »</a></li></ul>
  Thilakan
  അഗാധമായ പ്രതിബന്ധതയോടെ അഭിനയവേദിയില്‍ നിറഞ്ഞു നിന്ന തിലകന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. തിലകന് പകരം വെക്കാന്‍ ഇനി ആര് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

  തനിക്കു ലഭിച്ച ചെറുതും വലുതുമായ ഒരോ കഥാപാത്രത്തേയും വൈവിധ്യമാര്‍ന്ന രീതിയില്‍ അവതരിപ്പിച്ചു കൊണ്ട് സിനിമയുടെ ഊര്‍ജ്ജം തന്നിലൂടെ പ്രസരിപ്പിക്കാന്‍ പ്രാപ്തനായ തിലകനെ മറ്റ് അഭിനേതാക്കള്‍ ഭയഭക്തിബഹുമാനങ്ങളോടെയാണ് ക്യാമറക്കു മുമ്പില്‍ നേരിട്ടിരുന്നത്. നാടക അരങ്ങിന്റെ ശക്തി അയത്‌നലളിതമായി സിനിമയിലേക്ക് കൊണ്ടുവന്ന തിലകന്‍ അഭിനയത്തിന്റെ പാഠപുസ്തകമാണെന്ന് തിരിച്ചറിയുന്നു.

  അഭിനയസപര്യയ്ക്കപ്പുറം തന്റേടിയായ ഒരു മനുഷ്യനായാണ് ജീവിതത്തെ തിലകന്‍ നേരിട്ടത്. മേലാളന്‍മാര്‍ക്ക് സ്തുതിപാടുന്ന മലയാളസിനിമയുടെ തിരുസഭയോട് നേര്‍ക്കുനേര്‍ യുദ്ധം ചെയ്ത തിലകന്‍ അജയ്യനായി തന്നെയാണ് അനിവാര്യമായ തിരിച്ചുപോക്കിനു നിന്നുകൊടുത്തത്. ആത്മവിശ്വാസം കൈമുതലായുള്ള പ്രതിഭയുടെ ബഹിര്‍സ്ഫുരണം തീര്‍ത്ത അനുഭവസമ്പത്തും പ്രേക്ഷകഹൃദയത്തിലുള്ള ഇടവുമാണ് തിലകന് എന്നും കരുത്തായിരുന്നത്.

  അഭിനയിക്കാനുള്ള അവസരം തെറിപ്പിച്ചുകൊണ്ട് ഉപരോധം സൃഷ്ടിച്ച സംഘടനകളെ നിഷപ്രഭമാക്കി കൊണ്ട് നാടക അരങ്ങത്തേക്ക് തിരിച്ചു നടന്ന് ഈ പ്രായത്തിലും ശക്തിതെളിയിച്ചു തിലകന്‍. യഥാര്‍ത്ഥ പ്രതിഭയെ ആര്‍ക്കും അടിച്ചമര്‍ത്താനാവില്ലെന്ന് തെളിയിച്ചു കൊണ്ട് കാലം തിലകനെ തിരിച്ചു വിളിച്ചു.

  ഇന്ത്യന്‍ റുപ്പിയിലെ അച്ച്യുതമേനോനെ തിലകനല്ലാതെ ആര് അവതരിപ്പിക്കും എന്ന രഞ്ജിത്തിന്റെ ചോദ്യം എത്ര പ്രസക്തമാണെന്ന് ചിത്രം തെളിയിച്ചു. മുണ്ടക്കയം നാടകവേദിയിലൂടെ അരങ്ങുണര്‍ത്തിയ തിലകന്റെ നാടകവഴികള്‍ കേരളാപീപ്പിള്‍ ആര്‍ട്ട്‌സ് ക്‌ളബ്ബ്, കാളിദാസകലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീഥ, പി.ജെ. ആന്റണിയുടെ നാടകട്രൂപ്പ് ഒപ്പം ആകാശവാണിയുടെ റേഡിയോ നാടകങ്ങള്‍ എന്നിവ
  സജ്ജീവമാക്കി.

  അഭിനയത്തിന്റെ അമ്പതാണ്ട് പിന്നിട്ട തിലകന്റെ ആദ്യ സിനിമകള്‍ എന്നു പറയാവുന്നവ പെരിയാര്‍, ഗന്ധര്‍വ്വക്ഷേത്രം എന്നിവയാണെങ്കിലും കെ.ജി. ജോര്‍ജ്ജിന്റെ ഉള്‍ക്കടലാണ് നടനെന്ന രീതിയില്‍ തിലകനെ സിനിമക്കു പരിചയപ്പെടുത്തുന്നത്. വീണ്ടും കെ.ജി. ജോര്‍ജ്ജുതന്നെയാണ് വഴിതിരിവുണ്ടാക്കുന്നതും.

  കോലങ്ങളിലെ കല്ലുവര്‍ക്കി ഏറെ മുമ്പോട്ടുനടത്തി. യവനിക പിന്നിടുമ്പോള്‍ ആദ്യത്തെ സ്‌റേറ്റ് അവാര്‍ഡ് തിലകനെ തേടിയെത്തി. സ്വഭാവിക നടനത്തിന്റെ ഉല്‍കൃഷ്ട മാതൃകയായ തിലകന്‍ ഇരുനൂറിലധികം സിനിമകള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകന് എക്കാലത്തും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന നിരവധി വേഷങ്ങളാണ് അവശേഷിപ്പിക്കുന്നത്. 2009ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച തിലകന്റെ അഭിനയ യാത്രയില്‍ നിരവധി അംഗീകാരങ്ങള്‍ തിലകകുറിയായി.

  യവനികയില്‍ തുടങ്ങിയസംസ്ഥാനപുരസ്‌ക്കാരങ്ങള്‍ യാത്ര, പഞ്ചാഗ്‌നി, തനിയാവര്‍ത്തനം, മുക്തി, ധ്വനി, പെരുന്തച്ചന്‍, ഗമനം, സന്താനഗോപാലം, കാറ്റത്തൊരുപെണ്‍പൂവ് വരെ എത്തിനില്‍ക്കുന്നു. സഹനടനുള്ള ദേശീയഅംഗീകാരം ഋതുഭേദങ്ങളിലൂടെ തിലകന് കൈവന്നു. പെരുന്തച്ചനിലുടെ ഭരത് അവാര്‍ഡ് ഏറെകുറെ ലഭിച്ചു എന്നുവന്നപ്പോഴാണ് അഭിനയം നിര്‍ത്താന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ച അമിതാഭ് ബച്ചനിലേക്ക് രാഷ്ട്രീയഇടപെടലിലൂടെ അവാര്‍ഡ് വഴിമാറിയത്.

  സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരങ്ങള്‍ നല്‍കികൊണ്ട് ഫിലിംഫെയര്‍, ഏഷ്യാനെറ്റ്, ബഹദൂര്‍ അവാര്‍ഡ്, കേരളാഫിലിം ക്രട്ടിക്‌സ് അസോസിയേഷന്‍, മലയാളം മൂവി അവാര്‍ഡ് (ദുബായ് ), എന്നിവര്‍ ആദരിച്ചു. ഭരത് ഗോപി അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ ചലചിത്ര മാധ്യമ അവാര്‍ഡ് എന്നിവയും തിലകന്റെ തൊപ്പിയില്‍ തുവലായി മാറി.

  അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കുമപ്പുറം തിലകന്‍ എന്ന നടനവൈഭവത്തെ ഉള്ളിലേറ്റിയ പ്രേക്ഷകന്റെ നിറഞ്ഞ മനസ്സാണ് അഗ്‌നിപരീക്ഷകളില്‍ തിലകന് ശക്തിയും തുണയുമായത്.

  അടുത്ത പേജില്‍
  മലയാളി മറക്കാത്ത ലാല്‍-തിലകന്‍ കൂട്ടുകെട്ട്

  <ul id="pagination-digg"><li class="next"><a href="/news/thilakan-malayalam-cinema-thespian-2-104631.html">Next »</a></li></ul>

  English summary
  It’s impossible to describe Thilakan’s histrionic skills, simply because neither his predecessors nor contemporaries matched him.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more