മലയാളി മറക്കാത്ത ലാല്‍-തിലകന്‍ കൂട്ടുകെട്ട്

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/thilakan-malayalam-cinema-thespian-1-104632.html">« Previous</a>

മലയാളസിനിമയിലെ സൂപ്പര്‍താരങ്ങളും മറ്റ് അഭിനേതാക്കളും തിലകനൊപ്പം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ മോഹന്‍ലാലുമൊത്തുള്ള തിലകന്റെ രസതന്ത്രം അത്യന്തം വികാരതീവ്രവും പകരം വയ്ക്കാനാവാത്തതുമാണ്.

ഞങ്ങള്‍ അച്ഛാ എന്നു വിളിച്ചതിനേക്കാള്‍ സൂപ്പര്‍താരങ്ങളാണ് അച്ഛനെ അങ്ങിനെ വിളിച്ചതെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. പ്രത്യകിച്ച് മോഹന്‍ലാല്‍. പ്രേക്ഷകനും ആഴത്തില്‍ ഈ അനുഭവം തൊട്ടറിയുന്നുണ്ട്, കിരീടം, പവിത്രം, ചെങ്കോല്‍, നരസിംഹം, സ്ഫടികം, ഇവിടം സ്വര്‍ഗ്ഗമാണ് തുടങ്ങിയസിനിമകളിലൂടെ.

അച്ഛനായാലും അമ്മാവനായാലും വില്ലനായാലും പോലീസായാലും വികാരിയച്ചനായാലും തിലകനില്‍ ചില പുതിയ നമ്പറുകള്‍ ഉണ്ടാകും. ഇത് പരസ്പരം തീപാറുന്നവിധം മല്‍സരത്തിന് വിധേയമാക്കാറുണ്ട്. മോഹന്‍ലാല്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍. മമ്മുട്ടിയുമായും തിലകന്‍ രസകരമായ അഭിനയ അടുപ്പം പാലിച്ചിരുന്നു. സംഘം, പല്ലാവൂര്‍ ദേവനാരായണന്‍, നമ്പര്‍ വണ്‍ സ്‌നേഹതീരം, ദി ട്രൂത്ത്, പ്രജാപതി ഇങ്ങനെ ഒട്ടേറെ സിനിമകള്‍.

മലയാളസിനിമയില്‍ ഭരത് ഗോപിതീര്‍ത്ത ക്ലാസിക് അഭിനയത്തിന്റെ മറ്റൊരു വേര്‍ഷനായിരുന്ന തിലകന്‍ ഇനിമടങ്ങി വരാത്തവിധം മറഞ്ഞ് മലയാളസിനിമയെ ദുഃഖിപ്പിച്ചിരിക്കുന്നു. പൂരിപ്പിക്കാന്‍സാദ്ധ്യമല്ലാത്തവിധം ശൂന്യമായിപോയ ആ ഒഴിവ് ഇനി നികത്താനാവില്ല. തിലകന്‍ നടന്നു തീര്‍ക്കാന്‍ ബാക്കിവെച്ച വഴിയിലൂടെ മലയാളസിനിമയും പ്രേക്ഷകരും പിന്‍നടക്കും, ചില അസുലഭ മുഹൂര്‍ത്തങ്ങളെ പുനരാഖ്യാനം ചെയ്യാന്‍, അറിയാന്‍, മനസ്സിലാക്കാന്‍.
ദുല്‍ഖര്‍ സല്‍മാനെ പോലെ ഭാഗ്യം ചെയ്ത പുതിയ തലമുറയിലെ താരങ്ങള്‍ക്ക് ഈ അഭിനയസാമ്രാട്ടിന്റെ പ്രതിഭയുടെ ചുട് അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടാകും, അത് അവര്‍ കെടാതെ കൊണ്ടു നടക്കട്ടെ....തിലകന് ബാഷ്പാഞ്ജലികള്‍.

ആദ്യ പേജില്‍

<ul id="pagination-digg"><li class="previous"><a href="/news/thilakan-malayalam-cinema-thespian-1-104632.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X