നെടുമുടി ബോണ്‍വിറ്റയെന്ന് തിലകന്‍
തിലകന്‍ ബോണ്‍വിറ്റയാണെന്ന് നെടുമുടി. നെടുമുടിയാണ് ബോണ്‍വിറ്റയെന്ന് തിലകന്‍. എന്താണ് ബോണ്‍വിറ്റയെന്ന് അമ്പരക്കേണ്ട.
മദ്യപിക്കുന്നവര്‍ക്ക് നെടുമുടിയിട്ടിരിക്കുന്ന വട്ടപ്പേരാണത്രേ ബോണ്‍വിറ്റ. ആള്‍ നല്ല ബോണ്‍വിറ്റയാണെന്ന് പറഞ്ഞാല്‍ അര്‍ത്ഥം, പാര്‍ട്ടി നല്ല തണ്ണിയാണെന്നാണ്.
ഇന്ത്യാ വിഷന്‍ ന്യൂസ് ചാനലിനു വേണ്ടി നികേഷ് കുമാറിനോട് സംസാരിക്കവെയാണ് സിനിമാ മേഖലയിലെ ഉളളറക്കഥകള്‍ തിലകന്‍ തുറന്നടിച്ചത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ചിത്രഭൂമിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തന്നെ കരാര്‍ ചെയ്യാന്‍ ചെല്ലുന്ന നിര്‍മ്മാതാക്കളോട് കൂടെ അഭിനയിക്കുന്നവരാണെന്ന് നെടുമുടി ആരായുമത്രേ! തിലകന്റെ പേരു പറയുകയാണെങ്കില്‍, ആ എടുത്തോ കുഴപ്പമില്ല, ഭയങ്കര ബോണ്‍വിറ്റയാണ്, 35 ദിവസത്തെ ഷെഡ്യൂള്‍ 50 ദിവസം കൊണ്ടും തീരില്ല എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തുമെന്നാണ് തിലകന്‍ പറയുന്നത്.
ബോണ്‍വിറ്റയാണെന്ന് പറഞ്ഞാല്‍ മുഴുക്കുടിയന്‍. എന്നാല്‍ നെടുമുടിയാണ് യഥാര്‍ത്ഥ ബോണ്‍വിറ്റയെന്ന് തിലകന്‍ ആരോപിക്കുന്നു. യവനിക എന്ന ചിത്രത്തില്‍ അഭിനയിക്കവെ, പൂസായി അഭിനയിച്ച നെടുമുടിയോട് ഡോറില്‍ പിടിച്ചു നിന്ന് സംസാരിച്ചില്ലെങ്കില്‍ താഴെ വീഴുമെന്ന് സംവിധായകന്‍ കെ ജി ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയ കാര്യവും തിലകന്‍ വെളിപ്പെടുത്തി.
തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതിന് തിരുവനന്തപുരം കേന്ദ്രമാക്കി ഒരു നായര്‍ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഈ അഭിമുഖത്തില്‍ തിലകന്‍ ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. അതിന് ആധാരമായ തെളിവുകളും സംഭവങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.
തനിക്കും നെടുമുടിക്കും ലഭിക്കുന്ന വേഷങ്ങള്‍ സമാനതയുളളതാണെന്നും പരസ്പരം പകരം വെയ്ക്കാവുന്നതാണെന്നും തിലകന്‍ പറയുന്നു. തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ നെടുമുടി കളിക്കുന്നതിന് കാരണം അതാണെന്നാണ് തിലകന്റെ പക്ഷം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications