ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകനോട് ചെയ്തത്, താരത്തിന്റെ കത്ത് പുറത്തായി, കാണൂ!
താരസംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയെച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് പഴയ കാര്യങ്ങള്‍ വീണ്ടും പ്രചരിക്കുന്നത്. മലയാള സിനിമയെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന കോടാലിയായി ഈ സംഘടന മാറുമെന്ന് അദ്ദേഹം അന്നേ വിധിയെഴുതിയിരുന്നു. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ അതേ പോലെ തന്നെ ശരിയാവുമെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വാര്‍ഷിക യോഗത്തിനിടയില്‍ ഊര്‍മ്മിള ഉണ്ണിയായിരുന്നു ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായതോടെയാണ് ദിലീപിനെ പുറത്താക്കണമെന്ന് യുവതാരങ്ങള്‍ ശക്തമായി വാദിച്ചത്. പ്രത്യേക യോഗത്തിന് ശേഷം മമ്മൂട്ടിയായിരുന്നു ഈ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. എന്ന് എല്ലാത്തിനും പിന്തുണ നല്‍കി കൂടെ നിന്ന മോഹന്‍ലാലാണ് ഇപ്പോള്‍ അമ്മയുടെ അമരക്കാരന്‍. അദ്ദേഹം പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും അണിയറയില്‍ അരങ്ങേറുന്നുണ്ട്. അതിനിടയിലാണ് തിലകന്‍ മോഹന്‍ലാലിന് അയച്ച പഴയ കത്തും പുറത്തുവന്നത്.

തിലകന്റെ കത്ത്
മലയാള സിനിമയുടെ പെരുന്തച്ചനായ തിലകന്‍ എട്ടുവര്‍ഷം മുന്‍പ് അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. താരസംഘടനയില്‍ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് നിരവധി പേര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കത്തും പുറത്തുവന്നത്.

ദിലീപിന് നല്‍കിയ പരിഗണന തിലകന് ലഭിച്ചില്ല
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ജനപ്രിയ നായകന് നല്‍കിയ പരിഗണന പോലും തിലകന് ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ മകള്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് സോണിയ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. നടി ആക്രമണത്തിനിരയായ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് അന്നേ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. സംശയമുനകള്‍ ദിലീപിന് നേരെ നീണ്ടുവന്നപ്പോഴും പല താരങ്ങളും അദ്ദേഹത്തിനൊപ്പമായിരുന്നു. ദിലീപിനെ പുറത്താക്കിയ നടപടി ശരിയായിരുന്നില്ലെന്ന് ഇവര്‍ അന്നേ പറഞ്ഞിരുന്നു.

തിലകനെ പുറത്താക്കിയതിന് പിന്നില്‍
താരസംഘടനയായ അമ്മയെ മലയാള സിനിമയുടെ കോടാലിയെന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് കര്‍ശന നടപടി സ്വീകരിച്ചത്. എന്നാല്‍ ദിലീപിന്റ കാര്യത്തില്‍ ഇത്തരമൊരു വിഷയമല്ല. സംഘടനയിലെ തന്നെ മറ്റൊരു അംഗത്തിനെതിരെ കുറ്റകൃത്യം നടത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തെ പുറത്താക്കിയത്.

വിധി വരുന്നതിന് മുന്‍പെ തിരിച്ചെടുത്തു
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ അന്തിമ തീരുമാനം വന്നില്ല. അതിന് മുന്‍പ് തന്നെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം തുടരുന്നതിനിടയിലാണ് പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ രംഗത്തുവന്നത്.

ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാരനൊപ്പം
ഇരയ്‌ക്കൊപ്പമാമഅ തങ്ങളെന്നായിരുന്നു അന്ന് അമ്മ പറഞ്ഞത്. നടിക്ക് നീതി ഉറപ്പാക്കുമെന്നും താരസംഘടന അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നിലപാടില്‍ വേട്ടക്കാരനൊപ്പമാണ് സംഘടനയെന്ന് സിനിമാപ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിലകന്റെ വിഷയവും ചര്‍ച്ചയായത്.

ഗണേഷിന്റെ പ്രതികാരം
അച്ചടക്ക സമിതിയില്‍ ഹാജരാവാതിരുന്ന തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഏകപക്ഷീയമായി സ്വീകരിച്ച നടപടിയായിരുന്നു ഇതെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വധഭീഷണിയെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്നെ പുറത്താക്കിയ വിവരം പോലും അറിഞ്ഞത്.


Click it and Unblock the Notifications