റിമി ടോമി തകര്‍ത്തു, ജയറാമിനെ പേടിപ്പിച്ചു; കണ്ടു നോക്കൂ
ഗായികയായ റിമി ടോമി ആദ്യമായി നായികയായെത്തുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജയറാം നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളമാണ്.
റിമി ടോമിയുടെ തകര്‍പ്പന്‍ അഭിനയം തന്നെയാണ് ഒരുമിനിട്ട് ആറ് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലെ ആകര്‍ഷണം. പല സന്ദര്‍ഭങ്ങളിലും ജയറാമിനെ റമി വിറപ്പിച്ചു നിര്‍ത്തുന്നത് കാണാം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു.

സീരിയലിന് വേണ്ടി കഥയെഴുതുന്ന ജയദേവന്റെയും അയാളുടെ ഭാര്യ പുഷ്പവല്ലിയുടെയും കഥയാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രം. ജയറാം, റമി ടോമി, അനൂപ് മേനോന്‍, ജനാര്‍ദ്ദനന്‍, ഷാജു നവോദയ തുടങ്ങിയവര്‍ക്കൊപ്പം ഒത്തിരി സീരിയല്‍ താരങ്ങളും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
സംവിധായകരായ രാജസേനന്‍, ബോബന്‍ സാമുവല്‍, വിജി തമ്പി എന്നിവരും ഇതില്‍ അഭിനയിക്കുന്നുണ്ട്. ദിനേശ് പള്ളത്തിന്റെതാണ് തിരക്കഥ. ആന്‍മെഗാ ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മാണം.


Click it and Unblock the Notifications











