twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാലാമത്തെ പ്രണയം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സഫലമാക്കി സീരിയല്‍ നടന്‍ റെയ്ജന്‍; നടന്റെ വിവാഹ ചിത്രങ്ങള്‍ കാണാം

    |

    നടന്‍ പൃഥ്വിരാജിനോടുള്ള സാമ്യമാണ് സീരിയല്‍ നടന്‍ റെയ്ജന്‍ രാജനെ പെണ്‍കുട്ടികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്. മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്നറിയപ്പെടുന്ന റെയ്ജന്‍ അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതനായേക്കും എന്നും വെളിപ്പെടുത്തിയത്. വിവാഹഷോപ്പിങ്ങിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

    ഇപ്പോഴിതാ റെയ്ജന്‍ തന്റെ പ്രണയസാഫല്യം നേടിയിരിക്കുകയാണ്. വിവാഹശേഷം വധുവിനൊപ്പം നടന്ന് വരുന്നതടക്കമുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതോടെയാണ് റെയ്ജന്റെ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചയായത്. വിവാഹവിശേഷങ്ങള്‍ വിശദമായി വായിക്കാം..

    റെയ്ജന്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിനിയായ ശില്‍പ ജയരാജാണ് വധു

    ആത്മസഖി, തിങ്കള്‍കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ റെയ്ജന്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിനിയായ ശില്‍പ ജയരാജാണ് വധു. സാധാരണ സീരിയല്‍ താരങ്ങളുടെ വിവാഹം പോലെ വലിയൊരു ആഘോഷമായി നടത്താന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് വളരെ സിംപിളായിട്ടുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നു. തൃശൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം നടത്തിയത്.

     ഒരു പുരുഷന്റെ പ്രണയം അമ്പത് സ്ത്രീകളിലാണെങ്കിലും ഒതുക്കി നിർത്താൻ പറ്റില്ല; പ്രണയത്തെ കുറിച്ച് ജിഎസ് പ്രദീപ് ഒരു പുരുഷന്റെ പ്രണയം അമ്പത് സ്ത്രീകളിലാണെങ്കിലും ഒതുക്കി നിർത്താൻ പറ്റില്ല; പ്രണയത്തെ കുറിച്ച് ജിഎസ് പ്രദീപ്

     ഒപ്പിട്ടതിന് ശേഷം ഇവിടെ വച്ച് തന്നെ റെയ്ജന്‍ ശില്‍പയുടെ കഴുത്തില്‍ താലിക്കെട്ടി

    ഒപ്പിട്ടതിന് ശേഷം ഇവിടെ വച്ച് തന്നെ റെയ്ജന്‍ ശില്‍പയുടെ കഴുത്തില്‍ താലിക്കെട്ടി. ശില്‍പ റെയ്ജന്റെ കഴുത്തില്‍ മാലയിട്ട് കൊടുക്കുകയും ഇരുവരും പരസ്പരം മോതിരങ്ങള്‍ ഇടുകയും ചെയ്തു. വിവാഹത്തിന് ശേഷം ഇരുവരും ഒരു പള്ളിയിലും പോയിരുന്നു. പള്ളിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന താരദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറലാവുകയാണ്.

    സീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോസൈഫനെ സ്വന്തമാക്കി താരംസീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോസൈഫനെ സ്വന്തമാക്കി താരം

    വധു വെള്ളസാരിയുടുത്ത് മുല്ലപ്പൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിനെത്തിയത്

    വെള്ള നിറത്തില്‍ ജുബ്ബയും മുണ്ടുമാണ് റെയ്ജന്റെ വേഷം. വധു വെള്ളസാരിയുടുത്ത് മുല്ലപ്പൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിനെത്തിയത്. വിവാഹത്തിന് പിന്നാലെ യൂട്യൂബ് ചാനലിലൂടെ വിവാഹവിശേഷങ്ങള്‍ റെയ്ജന്‍ പങ്കുവെച്ചിരുന്നു. ' ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ ഇവിടുന്ന് തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസായി വരും' എന്നുമാണ് വിവാഹശേഷം റെയ്ജന്‍ പ്രതികരിച്ചത്.

    മകളുടെ വിവാഹത്തിന് ശേഷമാണ് ഞാന്‍ രണ്ടാമതും വിവാഹിതയായത്; അതൊരു ആവശ്യം തന്നെയായിരുന്നെന്ന് നടി മങ്ക മഹേഷ്മകളുടെ വിവാഹത്തിന് ശേഷമാണ് ഞാന്‍ രണ്ടാമതും വിവാഹിതയായത്; അതൊരു ആവശ്യം തന്നെയായിരുന്നെന്ന് നടി മങ്ക മഹേഷ്

     താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് അടുത്തിടെയാണ് റെയ്ജന്‍ പറഞ്ഞത്

    താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് അടുത്തിടെയാണ് റെയ്ജന്‍ പറഞ്ഞത്. എന്നാല്‍ വിവാഹത്തീയ്യതിയെ കുറിച്ചോ വധു ആരാണെന്നോ പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി വീഡിയോ പുറത്ത് വന്നതോടെയാണ് നടന്റെ വിവാഹം കഴിഞ്ഞെന്നുള്ള കാര്യം എല്ലാവരും അറിയുന്നത്. ഇതോടെ നവതാരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തി. റെയ്ജന്റെ വീഡിയോയുടെ താഴെ നൂറ് കണക്കിന് മെസേജുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

    Recommended Video

    പെണ്ണ് കാണാൻ പോയത് ഞാൻ തന്നെ | Ananya Response | Ananya Brother Marriage | *Celebrity
    മൂന്ന് തവണ സീരിയസായി പ്രണയം ഉണ്ടായെങ്കിലും അത് പരാജയപ്പെട്ടു

    അതേ സമയം വിവാഹത്തോട് അനുബന്ധിച്ച് പ്രണയത്തെ കുറിച്ച് റെയ്ജന്‍ പറഞ്ഞ വാക്കുകളും വൈറലായി. ഒന്നിലധികം പ്രണയങ്ങളും പ്രണയപരാജയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മുന്‍പ് പല അഭിമുഖങ്ങളിലൂടെയും നടന്‍ പറഞ്ഞിരുന്നു. മൂന്ന് തവണ സീരിയസായി പ്രണയം ഉണ്ടായെങ്കിലും അത് പരാജയപ്പെട്ടു. ഇത് നാലാമത്തെ പ്രണയമാണെന്നാണ് റെയ്ജന്‍ പറഞ്ഞത്. എന്തായാലും പറഞ്ഞത് പോലെ തന്നെ നാലാമത്തെ പ്രണയം സാഫല്യമായി മാറിയിരിക്കുകയാണ്.

    നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍കലമാന്‍ എന്ന സീരിയലിലാണ് റെയ്ജന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

    Read more about: Rayjan Rajan
    English summary
    Thinkalkalamaan Serial Fame Rayjan Rajan Got Married With Shilpa Jayaraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X