»   » ചാര്‍ലിയൊക്കെ എന്ത്, ദുല്‍ഖറിന്റെ പുതിയ കോലം കണ്ടാല്‍ തലയില്‍ കൈ വയ്ക്കും.. ഇതെന്ത് കോലം ?

ചാര്‍ലിയൊക്കെ എന്ത്, ദുല്‍ഖറിന്റെ പുതിയ കോലം കണ്ടാല്‍ തലയില്‍ കൈ വയ്ക്കും.. ഇതെന്ത് കോലം ?

Posted By: Rohini
Subscribe to Filmibeat Malayalam

പുതിയ ഭാവത്തിലും രൂപത്തിലും ദുല്‍ഖര്‍ എത്തിയപ്പോഴൊക്കെ ആരാധകര്‍ ഒന്ന് ഞെട്ടിയിട്ടുണ്ട്. ഞാന്‍ എന്ന ചിത്രത്തിലെയും, ചാര്‍ലി എന്ന ചിത്രത്തിലെയും ഗെറ്റപ്പ് തീര്‍ത്തും വ്യത്യസ്തമായിരുന്നു.

മീശ വടിച്ചു, താടി മാത്രം.. ദുല്‍ഖറിനെ കൊണ്ട് കോലം കെട്ടിച്ച് സൗബിന്‍; പുതിയ ലുക്ക് വൈറലാകുന്നു

എന്നാല്‍ അതില്‍ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമായിട്ടാണ് ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തില്‍ ഡിക്യു എത്തുന്നത്. ഈ ലുക്ക് കണ്ടാല്‍ ആരാധകര്‍ തലയില്‍ കൈ വച്ചു പോവും..

കണ്ടാ.. കണ്ടാ...

ഇതാണ് ദുല്‍ഖറിന്റെ പുതിയ കോലം. ജഡകെട്ടിയ മുടിയുമായി നില്‍ക്കുന്ന ഡിക്യുവിന്റെ പുതിയ വേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദുല്‍ഖറിന് സമീപം സൗബിന്‍ ഷഹീറിനെയും കാണാം...

കൊച്ചിയില്‍ ഷൂട്ടിങ്

ദുല്‍ഖറിന്റെ ഗെറ്റപ്പും പശ്ചാത്തലവും കണ്ട് ഇതേതോ അന്യഗ്രഹമാണെന്ന് കരുതേണ്ട.. കൊച്ചിയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നത്. മുംബൈയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ടീം കൊച്ചിയില്‍ എത്തിയത്. അടുത്തഘട്ട ഷൂട്ടിങ് മെയില്‍ ഷിംലയില്‍ ആരംഭിയ്ക്കും.

അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍

അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോളോ. കബാലി ചിത്രത്തിലൂടെ ശ്രദ്ധേയായ ധന്‍ഷിക ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. ആര്‍തി വെങ്കിടേഷ്, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, സായി തമന്‍കര്‍ എന്നിവരാണ് മറ്റ് നായികമാര്‍.

ദ്വിഭാഷാ ചിത്രം

മലയാളത്തിലും തമിഴിലുമായിട്ടാണ് സോളോ ഒരുക്കുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും, ജൂണ്‍ 23 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റൊരു ഗെറ്റപ്പ്

തീര്‍ത്തും വ്യത്യസ്തമായ ദുല്‍ഖറിന്റെ മറ്റൊരു ഗെറ്റപ്പ് കൂടെ കണ്ടേക്കാം. സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിലാണ് ഈ വേഷത്തില്‍ ഡിക്യു എത്തുന്നത്. പറവയില്‍ അതിഥി താരമാണ് ദുല്‍ഖര്‍.

English summary
Third schedule of Dulquer Salmaan’s Solo started in Kochi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam