സഹതപിക്കപ്പെടേണ്ടവരല്ല ആഘോഷിക്കപ്പെടേണ്ടവരാണ് ഈ കുഞ്ഞുങ്ങൾ ; 'തിരികെ' ഫെബ്രുവരി 26 മുതൽ
ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ഡൗൺ സിൻഡ്രമുള്ള ഒരാൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന തിരികെ പ്രദര്‍ശനത്തിനെത്തുന്നു. ഫെബ്രുവരി 26 മുതൽ മുൻനിര മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് 'തിരികെ' റിലീസ് ചെയ്യുക.'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള'യ്ക്ക് ശേഷം ജോർജ് കോരക്കൊപ്പം സാം സേവ്യറും ഒന്നിച്ചപ്പോഴാണ് പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം പിറവിയെടുത്തത്.
ഡൗൺ സിൻഡ്രം ബാധിച്ച സെബുവിന്റെയും സഹോദരൻ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. സെബു ആയി അഭിനയിക്കുന്ന ഡൗൺ സിൻഡ്രമുള്ള ഗോപി കൃഷ്ണൻ തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബദം നല്‍കുന്നത്.

ഡൗൺ സിൻഡ്രം ഉള്ള ഒരു വ്യക്തി എന്ന രീതിയിൽ ചിത്രീകരിക്കാതെ സാധാരണ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രണയം, നർമ്മം എന്നിവയെല്ലാം ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 'സഹതപിക്കപ്പെടേണ്ടവരല്ല ആഘോഷിക്കപ്പെടേണ്ടവരാണ് ഈ കുഞ്ഞുങ്ങൾ' എന്ന വലിയ ഒരു ആശയമാണ് 'തിരികെ' മുന്നോട്ടുവെക്കുന്നത്.
നിറവയറില്‍ കരീന കപൂര്‍, ചിത്രങ്ങള്‍ കാണാം
Recommended Video
ശാന്തി കൃഷ്ണ, നമിത കൃഷ്ണമൂർത്തി, സരസ ബാലുശേരി, ഗോപൻ മാങ്ങാട്ട്, ഫ്രാങ്കോ ഡേവിസ് മഞ്ഞില, ജിനു ബെൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേഷൻ വെെഡ് പിക്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫും, ദീപക് ദിലീപ് പവാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതക്കൾ ഡിജോ കുര്യൻ, റോണിലാൽ ജെയിംസ്, മനു മറ്റമന, സിജോ പീറ്റർ, പോൾ കറുകപ്പിള്ളിൽ എന്നിവരാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോർജ് കോര. അങ്കിത് മേനോൻ സംഗീതം നൽകിയിരിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് ചെറിൻ പോൾ ആണ്.


Click it and Unblock the Notifications











