മലിന തടാകത്തിൽ മുങ്ങി ഗീതാഗോവിന്ദം നടി!! രശ്മികയുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു... കാണൂ
ലിനീകരണത്തെ കുറിച്ച് അറിഞ്ഞു കൊണ്ട് തന്നെയാണ് താരം ഫോട്ടോ ഷൂട്ടിന് തയ്യാറായത്
ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മിക മാന്ദാന. ഈ ചിത്രത്തിനു ശേഷം താരത്തെ തേടി കൈ നിറയെ ചിത്രങ്ങളാണ് എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഫോട്ടോ ഷൂട്ടാണ്. ജലമലീനീകരണത്തെ കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ടിട്ടുള്ള നടിയുടെ ഫോട്ടോ ഷൂട്ടാണിത്.

ബെംഗളൂരുവിലെ ഏറ്റവും വലിയ തടകമാണ് ബെലന്തൂർ. മലിനീകരണത്തിന്റെ പേരിലാണ് തടകം ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്നത്. മലിനീകരണത്തെ കുറിച്ച് അറിഞ്ഞു കൊണ്ട് തന്നെയാണ് താരം ഫോട്ടോ ഷൂട്ടിന് തയ്യാറായത്. എന്നാൽ തടാകത്തിൽ ഇറങ്ങിയപ്പോഴാണ് മലിനീകരണം ഇത്രയധികം ഭീകരമാണെന്ന് മനസ്സിലായതെന്ന് രശ്മിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടാതെ ഫേട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഇന്നത്തെ അവസ്ഥ ഇങ്ങനെയാണെങ്കിൽ വരാൻ പോകുന്നത് ഇതിലും ഭീകരമായിരിക്കും. കൂടാതെ ഇനിയും മാറി ചിന്തിക്കാനുളള സമയം വൈകിയിട്ടില്ലെന്നും താരം കുറിക്കുന്നു.. തടാകത്തിന് തീ പിടിക്കുന്നതും വെള്ളത്തിന് പകരം കട്ടിയുള്ള പത നിറഞ്ഞ് അത് പരിസരങ്ങളിലേക്ക് വ്യാപിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.


Click it and Unblock the Notifications