അയാൾ സംസാരിച്ചത് വിട്ട് വീഴ്ചയെ കുറിച്ച്!! നിർമാതാവിന് തക്ക മറുപടിയുമായി നടി ശ്രുതി...
കാസ്റ്റിങ് കൗച്ച്, മീടൂ ആരോപണങ്ങൾ ഇന്ത്യൻ സിനിമയിൽ വലിയ ചലനമായിരുന്നു തീർത്തത്. നടിമാരുടെ പല വെളിപ്പെടുത്തലും പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അഭിനയ മോഹവുമായി നടക്കുന്ന ആളുകൾ നമുക്ക് ഇടയിൽ വളരെ കൂടുതലാണ്. ചെറിയ ചാൻസ് വേണ്ടി കയറി ഇറങ്ങാത്ത സ്ഥലവും മുട്ടാത്ത വാതിലുകളും ഇല്ല. എന്നാൽ ചിലർ മേശമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.
നിരവധി താരങ്ങൾ സിനിമ മേഖലയിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ചിലർ കാസ്റ്റിംഗ് കൗച്ചിന്റെ ചില ഞെട്ടിപ്പിക്കുന്ന കഥയായിരുന്ന ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. കാസ്റ്റിംഗ് കൗച്ചിനു പിന്നാലെ മീ ടൂ ആരോപണവുംമായി താരങ്ങൾ രംഗത്തെത്തിയിരുന്നു. ബോളിവുഡിൽ തുടങ്ങി ടോളിവുഡിലും, കോളിവുഡിലും, മോളിവുഡിലുമൊക്കെ അതിന്റെ അലയൊളികൾ ഉയർന്നിരുന്നു. എന്നാൽ പ്രശ്നങ്ങൾ എല്ലാം ഒരുവിധം അവസാനിച്ചിരിക്കവെ വീണ്ടും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നടിച്ച് സിനിമ- സീരിയൽ താരം ശ്രുതി മറാഠെ. നിർമ്മാതാവിനെതിരെയാണ് ഗുരുതര ആരോപണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് താര നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്.

വിട്ട് വീഴ്ച
നിർമ്മാതാവിനെതിരെയാണ് ആരേപണവുമായി നടി രംഗത്തെത്തിയത്. എന്നാൽ ഇയാളുടെ പേര് വെളിപ്പെടുത്താതെയായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. ഒരു സിനിമയുടെ ലീഡ് റോളിനു വേണ്ടി നടന്ന ഓഡിഷനിലായിരുന്നു സംഭവം. ചിത്രത്തിന്റെ നിർമ്മാതാവ് തന്നോട് പ്രെഫഷണലായിട്ടായിരുന്നു സംസാരിച്ചത്. പിന്നീട്
കോപ്രമൈസ് , ഒരു രാത്രി എന്നൊക്കെ പറയാൻ തുടങ്ങി

നിങ്ങളോടൊപ്പം ഉറങ്ങണോ?
അദ്ദേഹം സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ തനിയ്ക്ക് കാര്യം മനസ്സിലാകുകയായിരുന്നു. അയാൾക്ക് ഉടൻ തന്നെ തക്ക മറുപടി നൽകുകയും ചെയ്ത. ഞാൻ നിങ്ങളോടൊപ്പം ഉറങ്ങണമെങ്കിൽ നിങ്ങൾ ആരെയെല്ലാം നായകനൊപ്പം ഉറക്കും?. തന്റെ മറുപടി അയാളെ അക്ഷരം പ്രതി ഞെട്ടിപ്പിക്കുകയാണ്. എന്റെ ചോദ്യത്തിന് മറുപടി നൽകാകാതെ ഞെട്ടി നിൽക്കുകയായിരുന്നു. ആ മീറ്റിങ്ങിന് ശേഷം ആ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. തനിയ്ക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ തുടർന്ന് ചിത്രത്തിൽ നിന്ന് പിൻമാറുന്നുവെന്നും അന്ന് മറ്റ് ബന്ധപ്പെട്ടവരോട് അറിയിക്കുകയും ചെയ്തു.

ബിക്കിനി രംഗം
സമൂഹ മാധ്യമങ്ങളിലും മറ്റും ഏറെ ചർച്ച വിഷയമായിരുന്നു ശ്രുതി ഒരു സിനിമയിൽ ബിക്കിയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെ കുറിച്ചും താരം പറഞ്ഞു. ചിത്രത്തിൻ ബിക്കിനിന രംഗം ഉണെന്ന് ആദ്യമേ അറിയാമായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് തനിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. കാരണം സിനിമയിൽ ഒരുനഅവസരം ലഭിക്കുക എന്നത് തനിയ്ക്ക് അന്ന് അത്രയും പ്രധാന്യമുളള കാര്യമായിരുന്നുവെന്നും നടി പറഞ്ഞു. ആ സീനുകൾ എങ്ങനെയാണ് ചിത്രീകരിക്കുന്നതെന്ന് കൃത്യമായി നോക്കി മനസ്സിലാക്കിയെന്നും താരം പറഞ്ഞിരുന്നു.

ഇന്ത്യൻ സിനിമയിലെ കാണാ കാഴ്ചകൾ
മീടൂ ക്യാംപെയ്നകൾ സജീവമായപ്പോഴാണ് സിനിമ മേഖലയിലെ കാണാ കാഴ്ചകൾ പുറം ലോകത്തെത്തിയത് . പെൺകുട്ടികളുടെ അഭിനയം മോഹം വിലയ്ക്കെടുക്കുന്നവരുടെ യഥാർഥ രൂപമാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തലിലൂടെ പുറം ലോകത്തെത്തുന്നത്. പല വെളിപ്പെടുത്തലുകളും ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. വെളിച്ചത്തിനു മുന്നിൽ മാന്യതയുടെ കപട മുഖം മൂടി ചൂടി നടക്കുന്നവരുടെ യഥാർഥ മുഖമാണ് ഇത്തരത്തിൽ പുറത്തു വരുന്നത്.


Click it and Unblock the Notifications











