»   » അച്ഛനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് ഞാനാണ് എന്ന് മീനാക്ഷി

അച്ഛനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് ഞാനാണ് എന്ന് മീനാക്ഷി

By: Rohini
Subscribe to Filmibeat Malayalam

നാടകീയതകള്‍ക്കൊടുവില്‍ ദിലീപും കാവ്യ മാധവനും വിവാഹിതരായി. തങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും രഹസ്യമല്ലെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ദിലീപും കാവ്യയും വിവാഹവും പ്രേക്ഷകരെ അറിയിച്ചുകൊണ്ടാണ് നടത്തിയത്.

ഈ സിനിമകളില്‍ കാവ്യയും ദിലീപും ഒന്നിക്കാതിരുന്നത് എന്തായിരുന്നു... 5 സിനിമകള്‍ ഇതാ

കാവ്യയുടെ ദിലീപിന്റെയും വിവാഹം ലൈവായി മാധ്യമങ്ങള്‍ ഏറ്റെടുത്തു നടത്തി. വിവാഹത്തില്‍ ഏറെ സസ്‌പെന്‍സുകളും ട്വിസ്റ്റും ഉണ്ടായിരുന്നു. വിവാദ ദിവസമാണ് ദിലീപ് മാധ്യമങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം വിവരം അറിയിച്ചത്. എന്നാല്‍ ഇതിനൊക്കെ പിന്നില്‍ പ്രവൃത്തിച്ചത് മകള്‍ മീനാക്ഷിയാണ്.

മീനാക്ഷിയുടെ സമ്മതത്തോടെ

കാവ്യയെ വിവാഹം കഴിക്കണം എന്ന തീരുമാനം ദിലീപ് എടുത്തത് മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെയാണ്. മീനാക്ഷിയും അമ്മയും തീരുമാനിച്ച ശേഷമാണ് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആലോചിച്ച് വിവാഹം ഉറപ്പിച്ചതത്രെ.

മീനാക്ഷി പറയുന്നു

അച്ഛനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് താനാണ് എന്ന് മകള്‍ മീനാക്ഷി പറയുന്നു. വിവാഹത്തിന് കാവ്യയ്ക്കും ദിലീപുനുമൊപ്പം പുഞ്ചിരിച്ചുകൊണ്ട് മീനാക്ഷി നിന്നത് തന്നെ അതിന് തെളിവ്.

ദിലീപ് പറഞ്ഞിരുന്നു

കാവ്യയുമായുള്ള ഗോസിപ്പുകള്‍ വന്നപ്പോള്‍ തന്നെ ദിലീപ് പറഞ്ഞിരുന്നു, മകള്‍ മീനാക്ഷി സമ്മതിയ്ക്കുമെങ്കില്‍ ആലോചിക്കാം എന്ന്. മീനാക്ഷിയുടെ സമ്മതമാണ് ആവശ്യം, മീനുക്കുട്ടി സമ്മതിച്ചാല്‍ കാവ്യയെ വിവാഹം ചെയ്യും എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്.

ഗോസിപ്പുകള്‍

അതിനിടയില്‍ കാവ്യ -ദിലീപ് ഗോസിപ്പുകള്‍ക്കിടയില്‍ മകളുടെ പേര് അനാവശ്യമായി വലിച്ചിഴച്ചപ്പോള്‍ ദിലീപ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ദിലീപ് കാവ്യയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മകള്‍ മഞ്ജുവിന്റെ അടുത്തേക്ക് പോയി എന്നായിരുന്നു കിംവദന്തി. എന്നാല്‍ ആ കിംവദന്തിയ്ക്ക് മീനാക്ഷിയുടെ ഈ മറുപടി തന്നെ ധാരാളം.

English summary
This decession taken by me, says Dileep’s daughter
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam