»   » ഇതെൻറെ കരിയറിലെ ബെസ്റ്റായിരിക്കുമെന്ന് നിവിൻ പോളി, നിവിന് അത്ര പ്രതീക്ഷയുള്ള ചിത്രം?

ഇതെൻറെ കരിയറിലെ ബെസ്റ്റായിരിക്കുമെന്ന് നിവിൻ പോളി, നിവിന് അത്ര പ്രതീക്ഷയുള്ള ചിത്രം?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയിൽ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാതെ വന്ന്, തൻറേതായ ഇടം കണ്ടെത്തിയ നടനാണ് നിവിൻ പോളി. മലയാളത്തിന് പുറമെ തമിഴിലും നിവിൻ വലിയൊരു ആരാധക കൂട്ടത്തെ നേടിയെടുത്തു. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോൾ നിവിൻ പോളി. ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ഓണച്ചിത്രവും തകർത്തോടുന്നു.

ഏതെങ്കിലും നടന്‍ പറയുമോ തന്റെ നായികയെ കുറിച്ച് ഇങ്ങനെ, നിവിന്‍ തൃഷയെ കുറിച്ച് പറഞ്ഞത്?

ഇനി അണിയറയിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡ്, ഗീതു മോഹൻ ദാസ് സംവിധാനം ചെയ്യുന്ന മോത്തോൻ, റോഷൻ ആൻഗ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ നിവിനിനായി തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്. ഇതിൽ താരത്തിന് ഏറ്റവും പ്രതീക്ഷ
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലാണ്.

nivin

കായംകുളം കൊച്ചുണ്ണി തൻറെ കരിയറിലെ ബെസ്റ്റായിരിയ്ക്കും എന്നാണ് നിവിൻ പറയുന്നത്. മോഷ്ടാവിൻറെ കഥയാണെങ്കിലും പ്രേക്ഷകർ സിനിമ സ്വീകരിയ്ക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ബോബി - സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രത്തിൻറെ തിരക്കഥാകൃത്തുക്കൾ.

അമല പോൾ നായികയായെത്തുന്ന ചിത്രത്തിലെ പോസ്റ്ററുകൾ നേരത്തെ റിലീസ് ചെയ്തിരുന്നു. പ്രേക്ഷക പ്രതീക്ഷ ഊട്ടിയുറപ്പിയ്ക്കും വിധമാണ് പോസ്റ്ററുകൾ. സിനിമയ്ക്കായി നിവിൻ കളരിപ്പയറ്റും മറ്റും അഭ്യസിയ്ക്കുന്നുണ്ട്. കായംകുളം കൊച്ചുണ്ണി നിവിനെ നടനെന്ന നിലയിൽ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നാണ് ആരാധകരും പറയുന്നത്.

English summary
This film will be my career best; says Nivin Pauly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam