»   » ഒന്നില്‍ പിഴച്ചാല്‍ അഞ്ചില്‍ ഇതാണ് ദിലീപ് സ്‌റ്റൈല്‍! ഇതിനാണോ ജനകീയ വിധി എന്ന് പറയുന്നത്...

ഒന്നില്‍ പിഴച്ചാല്‍ അഞ്ചില്‍ ഇതാണ് ദിലീപ് സ്‌റ്റൈല്‍! ഇതിനാണോ ജനകീയ വിധി എന്ന് പറയുന്നത്...

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീപ് ആരാധകര്‍ക്ക് ഇത് സന്തോഷത്തിന്റെ ദിവസം. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷം ഇന്നാണ് ദിലീപിന് ജാമ്യം ലഭിച്ചത്. അനിശ്ചിതത്വത്തിലായിരുന്ന രാമലീലയുടെ വിജയവും പിന്നാലെ ദിലീപിന് കിട്ടിയ ജാമ്യവും ആരാധകര്‍ക്ക് ആഘോഷത്തിനുള്ള അവരമാണ് നല്‍കുന്നത്.

ലാലേട്ടന്റെ വില്ലന് മറ്റൊരു റെക്കോര്‍ഡ് കൂടി! മഞ്ജു വാര്യരോടുള്ള സ്‌നേഹം കണ്ടോ?

ഒന്നില്‍ പിഴച്ചാല്‍ അഞ്ചില്‍ എന്ന അവസ്ഥയിലാണ് ദിലീപിന് ജാമ്യം കിട്ടിയത്. മുമ്പ് താരം സമര്‍പ്പിച്ച നാല് ജാമ്യാപേക്ഷകളും തള്ളി പോയിരുന്നു. ശേഷം ഇന്ന് കര്‍ശന ഉപാദികളെടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

ഭാഗ്യം ഇങ്ങനെ

മുമ്പ് ദിലീപ് സമര്‍പ്പിച്ച നാല് ജാമ്യാപേക്ഷകളും തള്ളി പോയിരുന്നു. ശേഷം ഇന്ന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണിത്.

ദിലീപിന് ജാമ്യം | Filmibeat Malayalam
 രാമലീല ഭാഗ്യമായോ?

രാമലീല ഭാഗ്യമായോ?


ദിലീപ് നായകനായി അഭിനയിച്ച രാമലീല കഴിഞ്ഞ ആഴ്ച തിയറ്ററുകളില്‍ റിലീസിനെത്തിയിരുന്നു. സിനിമയുടെ റിലീസ് പ്രതിസന്ധിയിലായിരുന്നെങ്കിലും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.

ജനകീയ കോടതിയുടെ വിധിയാണോ?


രാമലീലയുടെ വിജയം ജനകീയ കോടതിയുടെ വിജയമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ദിലീപിന്റെ ജാമ്യം കിട്ടിയതും രാമലീലയുടെ വിജയവും വലിയൊരു ഭാഗ്യമായി കരുതുകയാണ്.

അവനോടൊപ്പം

അവനോടൊപ്പം സിനിമയ്‌ക്കൊപ്പം എന്ന ടാഗോട് കൂടി ദിലീപിനും രാമലീലയ്ക്കും പിന്തുണയുമായി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു.

ആരാധകരുടെ സന്തോഷം

ദിലീപിന് ജാമ്യം ലഭിച്ചത് അറിഞ്ഞതോട് കൂടി ആലുവ സബ് ജയിലിന് മുന്നില്‍ ആരാധകരുടെ പ്രവാഹമാണ്. ആര്‍പ്പുവിളികളും ലഡു വിതരണം ചെയ്തുമാണ് ആരാധകരുടെ സന്തോഷം പ്രകടമാക്കി കൊണ്ടിരിക്കുന്നത്.

വൈകിട്ടോടെ പുറത്തേക്ക്

നീണ്ട 85 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വൈകിട്ടോടെ ദിലീപ് ജയിലില്‍ നിന്നും പുറത്ത് വരുമെന്നാണ് പറയുന്നത്. തനിക്ക് ജാമ്യം കിട്ടിയതില്‍ ആശ്വാസമായി എന്ന് മാത്രമാണ് താരത്തിന്റെ പ്രതികരണം.

English summary
This is Dileep's Style! This is called popular judgment!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X