»   » ചിങ്ങപ്പുലരിയില്‍ ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍ താരങ്ങളും യുവതാരങ്ങളും; കാണൂ

ചിങ്ങപ്പുലരിയില്‍ ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍ താരങ്ങളും യുവതാരങ്ങളും; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളി മലയാളിയാകുന്ന ചില കാര്യങ്ങളും കാരണങ്ങളുമുണ്ട്. അത് മറന്നുകൊണ്ട് ഒരു സിനിമാഭിനയവും ഇല്ല. ഇന്നലെ (ആഗസ്റ്റ് 17) യായിരുന്നു മലയാളികളുടെ പുതുവത്സരം. ചിങ്ങം ഒന്നിന് ആരാധകര്‍ക്ക് ആശംസകളുമായി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി.

മലയാളികള്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ എത്തിയത് ശ്രദ്ധേയമായിരുന്നു. ചിങ്ങപ്പുലരിയില്‍ ആരാധകര്‍ക്ക് ആശംസകളുമായി സോഷ്യല്‍മീഡിയയില്‍ എത്തിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

മലയാളി ലുക്കില്‍ മമ്മൂക്കയുടെ ആശംസ

മുണ്ടും ഷര്‍ട്ടുമിട്ട്, തനി മലയാളി ലുക്കിലുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പുതുവത്സാരാശംസകള്‍ നേര്‍ന്നത്

തൊഴുത് നിന്ന് ലാല്‍

ഐശ്വര്യത്തിന്റെ ചിങ്ങപ്പുലരിയെ വരവേല്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും മോഹന്‍ലാലിന്റെ ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകള്‍

സുരക്ഷിത ഭവനവുമായി ദിലീപ്

എവിടെയും ദിലീപ് അല്പം വ്യത്യസ്തനാണ്. ചിങ്ങം ഒന്നിന് ഒരു പുതിയ പദ്ധതിയ്ക്ക് തുടക്കമിടുകയാണ് ജനപ്രിയ നാകന്‍. ആരാധകര്‍ക്ക് പുതുവത്സരാശംകള്‍ നേര്‍ന്നുകൊണ്ട്, നിര്‍ദ്ധനരായ ആയിരം പേര്‍ക്ക് വീടു വച്ചുകൊടുക്കുന്നതിനുള്ള ധനസഹായം സ്‌നേഹ സഹകരണവും ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപിന്റെ പോസ്റ്റ്

ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ജയറാം

എല്ലാ മലയാളികള്‍ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ഫേസ്ബുക്കിലൂടെ ജയറാം ആശംസിച്ചു

ആദ്യമായിട്ടാണോ ദുല്‍ഖര്‍ മലയാളം എഴുതുന്നത്

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതാദ്യമായിട്ടാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു മലയാളം പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത് എന്ന് തോന്നുന്നു.

English summary
August 17, 2016, marks the beginning of the Malayalam New Year. The first day of Chingam, is considered to be an auspicious one as it marks the beginning of the year. Prominent Malayalam film celebrities made it a point to wish their fans on the special day. They took to Facebook to convey their greetings to their fans and followers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam