ദിസ് ഈസ് മൈ മൂണ്‍ (ശ്രീലങ്ക)
ദിസ് ഈസ് മൈ മൂണ്‍ (ശ്രീലങ്ക)
സംവിധാനം : അശോക ഹാന്റഗാമാ
തിരക്കഥ : അശോക ഹാന്റഗാമാ
സംഗീതം : റോഹാനാ വീരസിംഗെ
അഭിനേതാക്കള്‍ : സൗമ്യ ലിയാനഗെ, ദില്‍ഹനി ഏകനായകെ, ലിന്റണ്‍, അനോമ ജനാദരി...
ശ്രീലങ്കയിലെ യുദ്ധം സാധാരണ ജനങ്ങളുടെ ജീവിതത്തിലും വിശിഷ്യാ സിംഹളീസ്-തമിഴ് ബന്ധത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ദിസ് ഈസ് മൈ മൂണിന്റെ പ്രമേയം. ഒരു തമിഴ് പെണ്‍കുട്ടിയെ സിംഹളീസ് സൈനികന്‍ ബലാത്സംഗം ചെയ്യുന്നു. കാലക്രമേണ അയാളോട് വൈകാരികമായി അടുക്കുന്ന പെണ്‍കുട്ടി സൈനികന്‍ സൈന്യത്തില്‍ നിന്നു പിരിഞ്ഞപ്പോള്‍ അയാളോടൊപ്പം അയാളുടെ ഗ്രാമത്തിലേക്ക് തിരിക്കുന്നു. അസന്തുഷ്ടി നിറഞ്ഞ ഗ്രാമത്തിലേക്കാണ് അയാളും പെണ്‍കുട്ടിയും എത്തുന്നത്. കടുത്ത വരള്‍ച്ചയും അനിശ്ചിതമായി നീളുന്ന യുദ്ധവും ആ ഗ്രാമത്തില്‍ ചില്ലറ നാശനഷ്ടങ്ങളൊന്നുമല്ല വരുത്തിവച്ചത്. പെണ്‍കുട്ടി കൂടെയുള്ള അയാളുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
അശോക ഹാന്റഗാമാ
1962ല്‍ ജനിച്ച അശോക ഹാന്റഗാമാ നാടകത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ശ്രീലങ്കന്‍ ടെലിവിഷന്‍ രംഗത്തും ഏറെ പ്രവര്‍ത്തിച്ച് പരിചയമുള്ള ഇദ്ദേഹത്തെ തേടി ഒട്ടേറെ പുരസ്കാരങ്ങള്‍ എത്തി. ദിസ് ഈസ് മൈ മൂണ്‍ അശോകയുടെ മൂന്നാമത്തെ ഫീച്ചര്‍ ചിത്രമാണ്.


Click it and Unblock the Notifications