»   » ബാഹുബലിയ്ക്ക് പാരയായ അനുഷ്‌കയുടെ തടി, ചികിത്സിച്ചിട്ടും കുറയ്ക്കാന്‍ പറ്റാത്തതിന്റെ കാരണം ?

ബാഹുബലിയ്ക്ക് പാരയായ അനുഷ്‌കയുടെ തടി, ചികിത്സിച്ചിട്ടും കുറയ്ക്കാന്‍ പറ്റാത്തതിന്റെ കാരണം ?

Posted By: Rohini
Subscribe to Filmibeat Malayalam

അനുഷ്‌ക ഷെട്ടിയുടെ തടി കൂടിയ കാര്യം ഇതിനോടകം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ ഷൂട്ടിങ് വൈകാന്‍ തന്നെ കാരണം അനുഷ്‌കയുടെ തടിയാണെന്നാണ് കേട്ടത്.

കിട്ടുമ്പോള്‍ വാരിവലിച്ച് തിന്നുന്നത് കൊണ്ടോ ഇങ്ങനെ, തടികുറയ്ക്കാന്‍ പെടാപ്പാടുപെടുന്ന നായികമാര്‍

ഒരു ചിത്രത്തിന് വേണ്ടി തടി കൂടി പണി കിട്ടിയതാണ് അനുഷ്‌കയ്ക്ക്. പിന്നീട് അത് കുറയ്ക്കാന്‍ ചികിത്സ നടത്തിയെങ്കിലും വ്യായാമവും ഡയറ്റും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. അതിന്റെ കാരണമെന്താണെന്ന് അറിയാമോ?

സൈസ് സീറോയ്ക്ക് വേണ്ടി

സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌ക ഷെട്ടി അമിതമായി ശരീര ഭാരം കൂട്ടിയത്. തടി കൂടിയ സ്ത്രീ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ചിത്രമായിരുന്നു സൈസ് സീറോ. ഇഞ്ചി ഇടിപ്പഴകി എന്ന പേരില്‍ സിനിമ തമിഴിലും റിലീസ് ചെയ്തു.

തടി കുറയ്ക്കാനുള്ള ശ്രമം

സൈസ് സീറോയ്ക്ക് ശേഷം അനുഷ്‌ക തടി കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. അമേരിക്കയില്‍ പോയി കൊഴുപ്പ് കുറയുന്നതിനുള്ള ശാസ്ത്രക്രിയ നടത്തുകയും, കൃത്യമായി ഡയറ്റിങും വ്യായാമവും നത്തുകയുണ്ടായി. എന്നിട്ടും തടി കുറഞ്ഞില്ല.

അതിനൊരു കാരണം

ഡയറ്റിങിലും വ്യായാമത്തിലും വീഴ്ച വന്നതോടെയാണത്രെ അനുഷ്‌കയ്ക്ക് തടി കുറയ്ക്കുന്ന പ്രയ്തനം എളുപ്പമല്ലാതെ വന്നത്. സിങ്കം 3 യുടെ ഷൂട്ടിങിനിടെ അനുഷ്‌കയ്ക്ക് ഒരു അപകടം സംഭവിച്ചു. ആഴ്ചകളോളം കിടപ്പിലായി. വ്യായാമവും ഡയറ്റും തെറ്റി. അതോടെ ശരീരത്തിന്റെ എല്ലാ നിയന്ത്രണവും വിട്ടുപോകുകയായിരുന്നു.

ബാഹുബലിയില്‍ ചെയ്തത്

ബാഹുബലിയുടെ ആദ്യഭാഗത്ത് പുറത്ത് വിട്ട ലുക്കില്‍ തന്നെ ബാഹുബലി കണ്‍ക്ലൂഷനിലും അനുഷ്‌ക എത്തേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ബാഹുബലി ടുവില്‍ അനുഷ്‌കയ്ക്ക് വാള്‍പയറ്റും കുതിര സവാരിയുമൊക്കെയുണ്ട്. അതിനൊന്നും ശരീരം വഴങ്ങാതെയായി. അതോടെ അമിതമായ ഗ്രാഫിക്‌സ് അനുഷ്‌കയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നുവത്രെ.

English summary
This is Reason for Anushka Shetty’s Weight Gain !

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam