നയന്‍താരയും ഭര്‍ത്താവും പിരിഞ്ഞെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിത്! പ്രശ്‌നങ്ങള്‍ക്ക് കാരണം ചെറിയൊരു തെറ്റ്

തമിഴ് സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാറായി വാഴുകയാണെങ്കിലും മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് നയന്‍താര. മലയാളി കൂടിയായ നടിയുടെ വളര്‍ച്ചയില്‍ എല്ലാവര്‍ക്കും അഭിമാനമാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സന്തോഷങ്ങളാണ് നയന്‍താരയെ തേടി എത്തി കൊണ്ടിരുന്നത്. വിവാഹവും മക്കളുടെ ജനനവും ഇതിന് പിന്നാലെ പുതിയ ബിസിനസുമൊക്കെയായി നയന്‍താര സന്തോഷ ജീവിതത്തിലായിരുന്നു.

എന്നാല്‍ വളരെ പെട്ടെന്നാണ് എല്ലാം അവസാനിച്ചുവെന്ന തരത്തില്‍ പ്രചരണങ്ങള്‍ വന്നത്. നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും തമ്മില്‍ വേര്‍പിരിഞ്ഞുവെന്ന തരത്തിലാണ് ആദ്യം കഥകള്‍ വന്നത്. പിന്നാലെ ഇതിന്റെ കാരണം കണ്ടെത്തി തെളിവുകളോടെ പ്രചരിക്കപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ ശരിക്കും സംഭവിച്ചതെന്താണെന്നുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

nayan

അടുത്ത കാലത്താണ് നയന്‍താരയും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ലക്ഷണക്കണക്കിന് ആളുകളാണ് നടിയെ ഫോളോ ചെയ്യുന്നത്. അങ്ങനെ കഴിഞ്ഞ ദിവസം നയന്‍താരയുടെ ഇന്‍സ്റ്റഗ്രം പേജില്‍ സംഭവിച്ച ചില മാറ്റങ്ങളും പോസ്റ്റുകളുമൊക്കെ കണ്ടതോടെയാണ് ഭര്‍ത്താവുമായി നടി പിരിഞ്ഞുന്ന തരത്തില്‍ കഥകള്‍ പ്രചരിക്കാന്‍ കാരണമായത്.

ഇന്‍സ്റ്റഗ്രാമിലൂടെ വളരെ ഇമോഷണലായിട്ടുള്ള ചില വാചകങ്ങളാണ് നയന്‍താര സ്റ്റോറിയായി പങ്കുവെച്ചത്. ഇതെന്താണെന്ന് അറിയാന്‍ കയറിയ ആരാധകര്‍ ആദ്യം നോക്കിയത് നടിയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന്റെ പോസ്റ്റ് കൂടിയാണ്. സമാനമായ രീതിയിലൊരു പോസ്റ്റ് വിക്കി കൂടി പങ്കുവെച്ചതോടെ താരങ്ങള്‍ക്കിടയില്‍ എന്തോ പ്രശ്‌നമുണ്ടെന്ന പ്രതീതിയായി. ഇതിനിടയിലാണ് നയന്‍താര വിക്കിയെ അണ്‍ ഫോളോ ചെയ്തിരിക്കുന്നതായി കണ്ടുപിടിക്കപ്പെടുന്നത്. ഇതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ വന്നു.

nayan

വാര്‍ത്തകള്‍ വ്യാപകമായതിന് പിന്നാലെ നയന്‍താരയെ അഭിനന്ദിച്ച് കൊണ്ട് വിക്കി എത്തി. നയന്‍താരയുടെ ബിസിനസ് സംരംഭത്തിന്റെ പുതിയ നേട്ടത്തെ കുറിച്ചാണ് വിക്കി സംസാരിച്ചത്. ഇതോടെ അഭ്യൂഹങ്ങള്‍ പെട്ടെന്ന് അവസാനിച്ചു. നിലവില്‍ നയന്‍താരയുടെ പേജ് എടുത്ത് നോക്കിയാല്‍ വിക്കിയെ ഫോളോ ചെയ്യുന്നതും കാണാന്‍ സാധിക്കും. സത്യത്തില്‍ താരങ്ങള്‍ പോലും അറിയാതെ സംഭവിച്ച തെറ്റാണ് ഇത്തരം കിംവദന്തികള്‍ക്ക് വഴിയൊരുക്കിയത്.

വാസ്തവത്തില്‍ തനിക്ക് കിട്ടിയ നേട്ടങ്ങളെ കുറിച്ച് പറഞ്ഞുള്ള പോസ്റ്റായിരുന്നു നയന്‍താര അന്ന് പങ്കുവെച്ചത്. മാത്രമല്ല ചില സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് അബദ്ധത്തിലോ മറ്റോ നയന്‍താര വിക്കിയെ അണ്‍ഫോളോ ചെയ്ത് പോയതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്. ഇത് വാര്‍ത്തയായതിന് ശേഷമാണ് ഇങ്ങനൊരു പിഴവ് വന്നത് പോലും താരങ്ങള്‍ തിരിച്ചറിയുന്നത്. ഉടനെ തന്നെ ആ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഇരുവരും ശ്രമിക്കുകയും ചെയ്തു.

ചെറിയൊരു തെറ്റ് കാരണം കുറച്ച് മിനുറ്റുകളും മണിക്കൂറുകളും കൊണ്ട് താരങ്ങളുടെ വിവാഹമോചന വാര്‍ത്ത കത്തിപ്പടര്‍ന്ന് വലിയൊരു വാര്‍ത്തയായി മാറുകയായിരുന്നു. ഇതിനിടെ താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞുള്ള പ്രവചനങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധയമാണ്. നിലവില്‍ വിഘ്‌നേശ് ശിവനും നയന്‍താരയും ഇരട്ടക്കുട്ടികളായ മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X