റോഷൻ ആൻഡ്രൂസും ആൽവിൽ‌ ജോണും തമ്മിലുള്ള പ്രധാന പ്രശ്നം ഇത്!! തുറന്ന് പറഞ്ഞ് സഹസംവിധായിക

സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയും തമ്മിലുണ്ടായ വിവാദം മറ്റൊരുതലത്തിലേയ്ക്ക്. റോഷൻ ആൻഡ്രൂസും അദ്ദഹം ഏർപ്പാടാക്കിയ ഗുണ്ടകളും ചേർന്ന് ജോൺ ആന്റണിയെ വീട്ടിൽ കയറി അക്രമിച്ചു വെന്നുള്ള വാർത്ത മലയാള സിനിമ ലോകത്ത് വൻ ഞെട്ടലുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ പോലീസിൽ പാരാതി നൽകിയിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുകയായിരുന്നു.

റോഷൻ ആൻഡ്രൂസ്- ജോൺ ആൽവിൻ പ്രശ്നത്തിൽ നിർമ്മാതക്കളുടെ സംഘടന ഇടപെടുകയും സംവിധായകനെ സംഘടനയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ഈ സംഭവത്തിൽ വെളിപ്പെടുത്തലുമായി റോഷൻ ആൻഡ്രൂസിനോടൊപ്പം സഹസംവിധായികയായി പ്രവർത്തിച്ചിരുന്ന പെൺകുട്ടി. ഒരു മാസത്തിനുള്ളിൽ നീയും നിന്റെ സാറും സിനിമയിൽ നിന്ന് പുറത്താകുമെന്ന് ആൽവി ജോൺ പറഞ്ഞിരുന്നു. മനോരമ ഡോട്ട്കോമിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് സഹസംവിധായിക ഇക്കാര്യം തുറന്നു പറ‍ഞ്ഞത്.

 ആൽവിൻ ജോൺ ഭീഷണിപ്പെടുത്തി

ആൽവിൻ ജോൺ ഭീഷണിപ്പെടുത്തി

തനിയ്ക്ക് ഗുരുസ്ഥാനിയനായ വ്യക്തിയാണ് റോഷൻ ആൻഡ്രൂസ് സാർ. എന്റേയും സാറിന്റേയും ജീവിതം തകർക്കുമെന്ന് ആൽവിൻ ജോൺ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ നീയും നിന്റെ സാറും സിനിമയിൽ നിന്ന് പുറത്താകുമെന്നും നീയും നിന്റെ സാറും അനുഭവിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. എന്റെ വീട്ടിൽ കയറി വന്ന് അച്ഛന്റേയും അമ്മയുടേയും മുന്നിൽവെച്ച് എന്നെ പെണ്ണുപിടിയനാക്കി.. ഏറ്റവും ഒടുവിൽ പെട്ടിത്തെറിച്ചു കൊണ്ട് അയാൾ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ‍ഞങ്ങളെ രണ്ട് പേരേയും ചേർത്ത് ഇല്ലാകഥകൾ പ്രചരിപ്പിക്കുകയാണ്. അൽവി തന്നോട് സംസാരിച്ചതിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും പെൺകുട്ടി പറഞ്ഞു.

 ആൽവി ജോൺ തന്റെ സുഹൃത്ത്

ആൽവി ജോൺ തന്റെ സുഹൃത്ത്

സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദമുള്ള വ്യക്തിയാണ് ഞാൻ. കുറെ നല്ല നല്ല സൗഹൃദമാണ് സിനിമ മേഖലയിൽ നിൽക്കുന്നവരുടെ ആകെയുള്ള സമ്പാദ്യം. അങ്ങനെ പോകുന്നതിനിടയിലാണ് ആൽബിൻ ജോൺ ആന്റണിയെ പരിചയപ്പെടുന്നത്. ഞങ്ങളുടെ സുഹൃത്ത് വലയത്തിലെ ഒരാളാണ് ആൽവിൻ ജോണും.

  കാറിൽ നിന്നുള്ള  മോശമായ അനുഭവം

കാറിൽ നിന്നുള്ള മോശമായ അനുഭവം

ആൽവിൻ ജോൺ തന്നോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ തനിയ്ക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആൽവിൻ ജോണിനോട് പറ‍ഞ്ഞിരുന്നു. എന്നാൽ അന്ന് തന്നോട് ക്ഷമ ചോദിക്കുകയും തുടർന്നും നല്ല സുഹൃത്തുക്കളായി ഇരിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് ഒരിക്കൽ കാറിൽവെച്ച് ഇയാൾ എന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അന്ന് ഞാൻ കാറിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. ഇത് തന്നിൽ വളരെ മനസിക പ്രയാസമുണ്ടാക്കുകയും ചെയ്തു.

 റോഷൻ ആൻഡ്രൂസ് ചോദ്യം ചെയ്തു

റോഷൻ ആൻഡ്രൂസ് ചോദ്യം ചെയ്തു

റോഷൻ ആൻഡ്രൂസ് സാറാണ് പ്രണയ കാര്യം എന്റെ വീട്ടിൽ അവതരിപ്പിച്ചതും എന്റെ വിവാഹത്തിന് മുൻകൈ എടുത്തതും. ഗുരു എന്നതിലുപരി സഹോദരനെ പോലെയാണ് അദ്ദേഹത്തെ കാണുന്നത്. ഈ വിവരം അദ്ദേഹം അറിയുകയും അൽവിൻ ജോണിന്റെ വീട്ടിലെത്തി വീട്ടുകാരുടെ മുന്നിൽവെച്ച് ഈ കാര്യം അവതരിപ്പിക്കുകയും ചെയ്തു. ഇത് അയാളിൽ പകയുണ്ടാക്കുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ അയാൾ തന്നെ വിളിക്കുകയും ചെയ്തു.

ഇനി മലയാള സിനിമ നീയും അവനും കാണില്ല

ഇനി മലയാള സിനിമ നീയും അവനും കാണില്ല

നിന്റെ സാർ ഇന്ന് എന്റെ വീട്ടിൽ വന്നിരുന്നു. എന്റെ വീട്ടുകാരുടെ മുന്നിൽവെച്ച് എന്നെ പെണ്ണുപിടിയനാക്കി. ഇത് അനുഭവിക്കുമെന്നായിരുന്നു ആൽവിൻ ജോൺ പറഞ്ഞത്. ഇനി മലയാള സിനിമ നീയും അവനും കാണിനില്ല. ഒരു മാസത്തിനുളളിൽ ഈ ഫീൽഡിൽ നിന്ന് പുറത്താകുമെന്നും ഇയാൾ പറഞ്ഞു. കൂടാതെ സാറിനെ വിളിച്ചും ഇയാൾ തെറി പറഞ്ഞിരുന്നു . അയാൾ സംസാരിച്ചത് മുഴുവൻ റെക്കോഡ് ആണെന്നും തെളിവ് സഹിതം നിരത്തി ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഈ പെൺകട്ടി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X