ഇതാണ് ദിലീപിന് വേണ്ടിയൊരുക്കിയ ഒന്നരക്കോടിയുടെ വീട്
മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സെറ്റ് ഒരുക്കിയത് ആര്‍ക്കാണെന്ന് അറിയാമോ? മോഹന്‍ലാലിനോ മമ്മൂട്ടിയ്‌ക്കോ അല്ല, ഇനിയൊരു റെക്കോര്‍ഡ് വരുന്നത് വരെ ആ പേര് ജനപ്രിയ നായകന്‍ ദിലീപ് തന്നെയാണ്. ഒന്നരക്കോടി രൂപയുടെ സെറ്റ്!
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിനാണ് പൊള്ളാച്ചിക്കടുത്ത് ഒന്നരക്കോടി രൂപ ചെലവിട്ട് ഒരു വീട് വച്ചിരിക്കുന്നത്. വീടല്ല, വീടുപോലുള്ളൊരു സെറ്റ്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മക്കുന്നത്. ദാ ഇതാണ് ആ വീട്.

സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു കഥയും തിരക്കഥയും ഒരുക്കുന്നത് ദിലീപിന്റെ പതിവു ടീമായ ഉദയ്കൃഷ്ണ സിബി കെ. തോമസ് ആണ്. നിക്കി ഗില്‍ റാണി നായികയായെത്തുന്ന ചിത്രം 'മര്യാദ രാമന്‍' എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ്.
മലയാളത്തിലെ ഒരു മുന്‍നിര നായകന്റെ പ്രതിഫലം, 45 ദിവസത്തെ ചിത്രീകരണം അവസാനിച്ചാല്‍ എങ്ങനെ ഈ വീട് പൊളിച്ചു മാറ്റുമെന്ന സങ്കടത്തിലാണ് ദിലീപ് അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍.


Click it and Unblock the Notifications











