ഗുണയിലെ നായികയ്ക്ക് പിന്നെ എന്ത് സംഭവിച്ചു! കമല്‍ ഹാസന്റെ നായിക സിനിമ വിട്ട് പോയതിന് കാരണമിത്

മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ തമിഴ് സിനിമാലോകത്തും തരംഗമായിരിക്കുകയാണ്. കമല്‍ ഹാസന്‍ നായകനായ ഗുണ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മിച്ചത്. ഇതിന് പിന്നാലെ ഗുണ സിനിമയും കമല്‍ ഹാസനെയും ചിത്രത്തിലെ നായികയെ കുറിച്ചുമൊക്കെ കഥകള്‍ വന്നു.

ഇപ്പോഴിതാ ഗുണ സംവിധാനം ചെയ്ത സന്താന ഭാരതി തമിഴ് ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഗുണ എന്ന സിനിമ എങ്ങനെയാണ് നിര്‍മ്മിച്ചതെന്നും അതില്‍ അഭിനയിച്ച നടി രോഷിണിക്ക് എന്ത് സംഭവിച്ചുവെന്നും വിശദീകരിച്ചിരിക്കുകയാണ്.

guna

ഈ വര്‍ഷം പുറത്തിറങ്ങിയ മഞ്ഞുമ്മേല്‍ ബോയ്‌സ് മലയാള സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ 100 കോടി വരെ പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ കൊടൈക്കനാലിലുള്ള ഗുണ കേവില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കമല്‍ ഹാസന്റെ ഗുണ സിനിമ ഇവിടെ നിന്നും ചിത്രീകരിച്ചതിന് ശേഷമാണ് ഗുഹയ്ക്ക് ഈ പേര് കിട്ടുന്നത് തന്നെ.

അതേ സമയം കമല്‍ ഹാസന്‍ നായകനായപ്പോള്‍ ചിത്രത്തില്‍ പുതുമുഖമാണ് നായികയായി അഭിനയിച്ചത്. പല മുന്‍നിര നടിമാരും തമിഴ് സിനിമയില്‍ സജീവമായിരുന്ന കാലത്ത് പെട്ടെന്ന് ഗുണയ്ക്ക് വേണ്ടി പുതിയ നടിയെ കൊണ്ടുവന്നത് എന്തിനെന്ന ചോദ്യത്തിന് സംവിധായകന്‍ സന്താന ഭാരതി മറുപടി നല്‍കിയിരിക്കുകയാണ്.

ചിത്രത്തിലെ രോഹിണി (അഭിരാമി) എന്ന നായിക വേഷമാണ് നടി രോഷ്‌നിയ്ക്ക് കൊടുത്തത്. ചിത്രത്തില്‍ നടി രേഖയാണ് പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ നായിക വേഷം നടിയ്ക്ക് കൊടുക്കാത്തതാണ്. കാരണം പുന്നഗൈ മന്നന്‍ എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം നടി രേഖ ലിപ് ലോക്ക് സീനില്‍ അഭിനയിച്ചിരുന്നു. അങ്ങനൊരു കെമിസ്ട്രി ഉള്ളത് കൊണ്ടാണ് രേഖയ്ക്ക് സപ്പോര്‍ട്ടിങ് റോള്‍ കൊടുത്ത് പുതിയൊരാളെ കൊണ്ട് വരാന്‍ തീരുമാനിച്ചത്.

guna

അങ്ങനെ രേഖ ഗുണയിലെ റോസി എന്ന കഥാപാത്രം അവതരിപ്പിച്ചു. ശേഷം അഭിരാമിയായി പുതിയൊരു നടിയെ കൊണ്ട് വന്നു. ഒടുവില്‍ സിനിമ ഇറങ്ങിയപ്പോള്‍ കമല്‍ഹാസനെ പോലെ രോഷിനിയ്ക്കും വലിയ ജനപ്രീതി ലഭിച്ചു. എന്നാല്‍ ഗുണയ്ക്ക് ശേഷം വേറൊരു സിനിമയിലും അഭിനയിക്കാതെ റോഷ്‌നി സിനിമ വിട്ട് പോവുകയായിരുന്നു.

വളരെ സമ്പന്നമായ കുടുംബത്തില്‍ നിന്നുള്ളയാളാണ് നടി രോഷ്‌നി. മാത്രമല്ല രോഷ്‌നി സിനിമയില്‍ അഭിനയിക്കുന്നത് കുടുംബത്തിന് അത്ര വലിയ കാര്യമല്ല. എന്നാല്‍ ഇങ്ങനൊരു സിനിമയില്‍ അഭിനയിക്കാമോ എന്ന കമല്‍ഹാസന്റെ അഭ്യാര്‍ഥനയെ തുടര്‍ന്നാണ് രോഷ്‌നി ഗുണയില്‍ അഭിനയിക്കാനെത്തുന്നത്.

നിയന്ത്രങ്ങള്‍ക്ക് നടുവിലൂടെ നടക്കുന്ന സിനിമാ ചിത്രീകരണങ്ങള്‍ ഉള്‍കൊള്ളാന്‍ സാധിക്കാത്തത് കൊണ്ടാണ് വീണ്ടും അഭിനയിക്കാതെ രോഷ്‌നി അഭിനയം നിര്‍ത്തിയെന്നാണ് സന്താന ഭാരതി വെളിപ്പെടുത്തുന്നത്.

അതേ സമയം വലിയ തരംഗമുണ്ടാക്കിയ സിനിമയാണെങ്കിലും ഗുണ പരാജയപ്പെട്ടിരുന്നു. അതിന് കാരണം രജനികാന്തിന്റെ ദളപതി എന്ന സിനിമയാണെന്നും അഭ്യൂഹങ്ങളാണ്. ദളപതി ഗുണയുടെ പരാജയത്തിന് കാരണമായെന്ന് സന്താന ഭാരതി മുന്‍പൊരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X