For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മുട്ടിയോട് സംസാരിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം; രമേശ് പിഷാരടി

  |

  മമ്മൂട്ടി വളരെ പരുക്കൻ സ്വഭാവക്കാരനാണെന്നും കർക്കശക്കാരനാണെന്നും പൊതുവിൽ മലയാള സിനിമ രംഗത്ത് സംസാരമുണ്ട്. അതുകൊണ്ട് തന്നെ പുതുതലമുറയിലെ താരങ്ങൾ വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ കാണുന്നത്. എന്നാൽ അടുത്തിടെ ഒരു താരം മമ്മൂട്ടിയുമായി പങ്കുവച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. അത് വേറെയാരുമല്ല രമേശ് പിഷാരടിയാണ്.

  Mammootty and Ramesh Pisharody

  പൊതുവെ തമാശക്കാരനും രസികനുമായ രമേശ് പിഷാരടി എങ്ങനെ മമ്മൂട്ടിയുമായി ഇത്രയും അടുത്ത് എന്ന് ആരാധകരും അതിശയിച്ചു. എന്നാൽ താൻ മമ്മൂട്ടിയുമായി അടുത്ത് നികുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം.

  മമ്മൂട്ടിയുമായി തനിക്ക് വലിയ ആത്മബന്ധമൊന്നുമില്ല. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനുള്ള തന്റെ ആഗ്രഹം കൊണ്ട് മാത്രമാണ് ഇത്തരം യാത്രകൾ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ പോലെ വലിയ അനുഭവ സമ്പത്തുള്ള വ്യക്തിയ്‌ക്കൊപ്പം സംസാരിക്കാൻ സാധിക്കുക എന്നത് ഒരു ഭാഗ്യമാണ് എന്നും രമേശ് പിഷാരടി വ്യക്തമാക്കി.

  'അദ്ദേഹം പോകുന്ന സന്നർഭങ്ങളിൽ ചില സ്ഥലങ്ങളിൽ ഞാൻ പോകാറുണ്ട്. എന്നാൽ അതിനെയൊരു ആത്മബന്ധം എന്നൊന്നും വിളിക്കാൻ സാധിക്കുകയില്ല. അദ്ദേഹത്തിന്റെ ആത്മബന്ധങ്ങളും സുഹൃത്തുക്കളുമെല്ലാം വേറെ പലരുമാണ്. എന്റെ ഒരു ആഗ്രഹമാണ് അവിടെ നടക്കുന്നത്. ഞാൻ അത് വലിയ ആഗ്രഹത്തോടെയും സന്തോഷത്തോടെയും അഭിമാനത്തോടെയും പോകുന്ന കാര്യമാണ്. അത് ഒരു ചെറിയ കാര്യവുമല്ല', രമേഷ് പിഷാരടി പറഞ്ഞു.

  'ഞാൻ ധർമജനൊപ്പം നടക്കുമ്പോൾ പറയുന്നതിനേക്കാൾ പ്രേക്ഷകർ അദ്ദേഹത്തിനൊപ്പം നടക്കുമ്പോൾ സംസാരിക്കുന്നുണ്ട്. ഞാൻ ആഗ്രഹിച്ച് ആഗ്രഹിച്ച് എത്തുന്നതാണ് അവിടെ. അദ്ദേഹത്തെപ്പോലെ ജീവിതാനുഭവവും കലാലോകത്തെ അനുഭവവുമുള്ള ഒരാളോട് ഇടയ്ക്ക് സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ അത് വലിയ കാര്യമാണ്.

  Mammootty, Ramesh Pisharody

  അത് ഒരു അഭിമുഖം പോലെയാണ്, പഴയ സിനിമകൾ.. കണ്ട സിനിമകൾ അങ്ങനെ കുറെ കാര്യങ്ങളാണ്. മൃഗയ, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ അങ്ങനെയുള്ള സിനിമകളെക്കുറിച്ച് ചോദിക്കും. അതൊരു വലിയ ഭാഗ്യമാണ്. അതൊക്കെ കേൾക്കാൻ കിട്ടുന്ന അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല. എപ്പോൾ അവസരം കിട്ടിയാലും ഞാൻ ഓടിച്ചെല്ലും',
  അദ്ദേഹം വ്യക്തമാക്കി .

  രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിഥിന്‍ ദേവീദാസ് ഒരുക്കിയ ത്രില്ലര്‍ ചിത്രം 'നോ വേ ഔട്ട്.' തിയറ്ററുകളിൽ പ്രദർശനത്തിന് എത്തി. റെമോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം എസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  മലയാളത്തില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തിൽപെട്ട ചിത്രമാണ് 'നോ വേ ഔട്ട്'. ഹാസ്യ പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുള്ള രമേഷ് പിഷാരടി വളരെ സീരിയസ് ആയുള്ള ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തുന്നത്.

  വര്‍ഗീസ് ഡേവിഡ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആര്‍ മിഥുന്‍ ആണ്. കെ ആര്‍ രാഹുലാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റി ജോബി. ദര്‍പന്‍ ആണ് ഗാനരചന.

  ഗിരീഷ് മേനോന്‍ കലാസംവിധാനവും വസ്ത്രാലങ്കാരം സുജിത് മട്ടന്നൂരുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മേക്കപ്പ് അമല്‍ ചന്ദ്രന്‍. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ മാഫിയാ ശശിയാണ് സിനിമയിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാംകുമാര്‍. ശാന്തി മാസ്റ്റര്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, സ്റ്റില്‍സ് ശ്രീനി മഞ്ചേരി, ഡിസൈന്‍സ് കറുപ്പ്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

  Recommended Video

  മമ്മൂക്കക്കൊപ്പം CBI 6 ഉണ്ടാകുമോ ? SN സ്വാമിയുടെ പ്രതികരണം

  ഹാസ്യ നടനായും സംവിധായകനായും തിളങ്ങിയ രമേശ് പിഷാരടി അവതാരകന്‍ എന്ന നിലയിലും ഏറെ ശ്രദ്ധേയനാണ്. മമ്മൂട്ടി -കെ.മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സി ബി ഐ 5 ദി ബ്രെയ്നിലും ഒരു പ്രധാന വേഷത്തില്‍ രമേശ് പിഷാരടിയെത്തുന്നുണ്ട്.

  Read more about: mammootty ramesh pisharody
  English summary
  Remesh Pisharody explains the reason why he accompanies Mammootty.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X