താരപുത്രി മെലിഞ്ഞ് ഉണങ്ങി പോയെന്ന് കമന്റുകള്‍! കീര്‍ത്തി സുരേഷിന്റെ മേക്കോവര്‍ ചുമ്മാതായിരുന്നില്ല!
നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെ മകളായി പിറന്ന കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ്. മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും താരപുത്രി കീര്‍ത്തി സുരേഷ് തമിഴിലും തെലുങ്കിലുമാണ് തിളങ്ങി നില്‍ക്കുന്നത്. ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കീര്‍ത്തിയുടെ കരിയര്‍ ബ്രേക്ക് മൂവി കഴിഞ്ഞ വര്‍ഷമായിരുന്നു പിറന്നത്.
മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയ്ക്ക് വാനോളം പ്രശംസ ലഭിച്ചത്. മഹാനടി ഹിറ്റായതോടെ കൈനിറയെ അവസരങ്ങളായിരുന്നു കീര്‍ത്തിയെ തേടി എത്തിയത്. എന്നാല്‍ അടുത്തിടെ വലിയൊരു മേക്കോവര്‍ നടത്തി നടി എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. കീര്‍ത്തി സുരേഷ് ആണെന്ന് പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആ മേക്കോവറിന് പിന്നിലൊരു കാരണവുമുണ്ട്. അതാണിപ്പോ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പേജിലൂടെ കീര്‍ത്തി തന്നെ പുറത്ത് വിട്ട ചില ചിത്രങ്ങളായിരുന്നു വലിയ വാര്‍ത്തയായത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം മേക്കോവറായിരുന്നു നടി നടത്തിയത്. ശരീരഭാരം വളരെയധികം നിയന്ത്രിച്ച് മെലിഞ്ഞ് നില്‍ക്കുന്ന കീര്‍ത്തിയുടെ ചിത്രങ്ങളായിരുന്നു വൈറലായത്. നടിയ്ക്ക് എന്തെങ്കിലും അസുഖം വന്നത് കൊണ്ടാണോ ഇങ്ങനെയാവാന്‍ കാരണമെന്ന് ചോദിച്ച് നിരവധി ആളുകള്‍ രംഗത്ത് എത്തി. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ ഇത്തരമൊരു മാറ്റമെന്ന് വരെ ആരാധകര്‍ ചോദിച്ചിരുന്നു.

ഈ സംശയങ്ങള്‍ സത്യമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കീര്‍ത്തി നായികയായി അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് താരപുത്രിയുടെ ഈ മാറ്റം. കീര്‍ത്തിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് വൈറലായ ചിത്രങ്ങള്‍ പിന്നില്‍. തടി കുറയുന്നതിന് വേണ്ടി കര്‍ശനമായ ഭഷണരീതികളും വ്യായമവുമായിരുന്നു കീര്‍ത്തി പിന്തുടര്‍ന്ന് വന്നത്.

അതേ സമയം ബോളിവുഡിലേക്കും അരങ്ങേറ്റം നടത്താനുള്ള ശ്രമത്തിലാണ് കീര്‍ത്തി സുരേഷിപ്പോള്‍. ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മ്മ ഒരുക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുങ്ങുന്നത്. അജയ് ദേവ്ഗണ്‍ ആണഅ സയ്യിദ് അബ്ദുള്‍ ആയി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലായിരിക്കും കീര്‍ത്തി എത്തുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ബോണി കപൂറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ബാലതാരമായി സിനിമയിലെത്തിയ കീര്‍ത്തി ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തുന്നത്. തുടക്കത്തില്‍ ഒന്നിലധികം മലയാള സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് തമിഴിലേക്കും തെലുങ്കിലേക്കും കീര്‍ത്തി എത്തുന്നത്. ഇവിടെ നിന്നും പിറന്ന സിനിമകളെല്ലാം തിയറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടിയവയായിരുന്നു. ഇതിനൊപ്പമാണ് തെലുങ്കില്‍ മഹാനടി എന്ന സിനിമയിലേക്കുള്ള അവസരം കീര്‍ത്തിയെ തേടി എത്തിയത്. മുന്‍കാല നടി സാവിത്രിയായി തിളങ്ങിയതോടെ കീര്‍ത്തി സൂപ്പര്‍ നായികമാരുടെ പട്ടികയിലെത്തി.


Click it and Unblock the Notifications