twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപെന്തിന് ഇങ്ങനെ മതവികാരം വ്രണപ്പെടുത്തുന്നു, മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്

    By Rohini
    |

    പുതിയ ചിത്രത്തില്‍ ദിലീപ് പ്രൊഫസര്‍ ഡിങ്കന്‍ എന്ന പേരില്‍ എത്തുന്നു എന്ന് കേട്ട് വന്‍ പ്രതിഷേധനാണ് നടനെതിരെ നടന്നത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ദിലീപിന്റെ ദേ പുട്ട് എന്ന റസ്റ്റോറന്റിന് മുന്നിലും ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധം അഴിച്ചു വിട്ടു.

    എന്നാല്‍ ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രത്തിനും ഡിങ്കനും തമ്മില്‍ യാതൊരു ബന്ധലുമില്ലെന്ന വിശദീകരണവുമായി തിരക്കഥാകൃത്ത് റാഫി രംഗത്തെത്തി. പ്രൊ. ദീപുങ്കരന്‍ എന്ന കഥാപാത്രത്തിത്തെ ചുരുക്കി വിളിയ്ക്കുന്നതാണ് പ്രൊ. ഡിങ്കന്‍ എന്ന് പറഞ്ഞതോടെ പ്രതിഷേധം കെട്ടടങ്ങി. എന്നാല്‍ ഇതിന് മുമ്പും ദിലീപ് ചിത്രം മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ

    ഏത് ചിത്രം

    ദിലീപെന്തിന് ഇങ്ങനെ മതവികാരം വ്രണപ്പെടുത്തുന്നു, മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്

    സുധീഷ് ശങ്കര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത വില്ലാളി വീരന്‍ എന്ന ചിത്രമായിരുന്നു അത്. നേരത്തെ ചിത്രത്തിന് ബുദ്ധേട്ടന്‍ എന്നായിരുന്നു പേരിട്ടത്.

    പ്രതിഷേധം

    ദിലീപെന്തിന് ഇങ്ങനെ മതവികാരം വ്രണപ്പെടുത്തുന്നു, മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്

    ചിത്രത്തിന്റെ പോസ്റ്ററും മറ്റും ബുദ്ധമത വിശ്വാസികളെ വേദനിപ്പിച്ചു. തുടര്‍ന്ന് പ്രതിഷേധവുമായി ചിലര്‍ രംഗത്ത് എത്തിയതോടെയാണ് ചിത്രത്തിന് വില്ലാളി വീരന്‍ എന്ന് പേര് മാറ്റിയത്.

    ചിത്രം റിലീസായപ്പോള്‍

    ദിലീപെന്തിന് ഇങ്ങനെ മതവികാരം വ്രണപ്പെടുത്തുന്നു, മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്

    എന്നാല്‍ ചിത്രം റിലീസായ ശേഷവും ബുദ്ധമത വിശ്വാസികള്‍ പ്രതിഷേധവുമായെത്തി. ചിത്രത്തിലെ ചില രംഗങ്ങള്‍ ബുദ്ധദേവനെ അവഹേളിക്കുന്ന തരത്തിലാണെന്നായിരുന്നു ആരോപണം

    ചിത്രം നിരോധിക്കണമെന്ന്

    ദിലീപെന്തിന് ഇങ്ങനെ മതവികാരം വ്രണപ്പെടുത്തുന്നു, മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്

    ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായാണ് ബുദ്ധമത വിശ്വാസികള്‍ രംഗത്തെത്തിയത്. ചിത്രത്തില്‍ ദിലീപ് ബുദ്ധമത സന്യാസിയായി എത്തുന്നുണ്ട്. ഇത് അസഭ്യമായി തോന്നിപ്പിയ്ക്കുന്നു എന്നും തങ്ങളുടെ പവിത്രമായ ചിഹ്നത്തെ അവഹേളിക്കുന്നതാണെന്നും അവര്‍ വാദിച്ചു.

    English summary
    This is the second time Dileep's film facing religious issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X