For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കടം കയറി നിൽക്കാൻ കഴിയാതെയാവും'; പ്രഭാസിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ജോത്സ്യൻ പ്രവചിച്ചത്!

  |

  തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് പ്രഭാസ്. തെലുങ്കിലിലൂടെ സിനിമയിലെത്തിയ താരം ബാഹുബലി എന്ന സിനിമയിലൂടെയാണ് ലോകമെമ്പാടും അറിയപ്പെടുന്ന താരമായി മാറിയത്. ബാഹുബലി സീരിയൽ നായകനായി പ്രഭാ‌സിനെ കണ്ടശേഷം മറ്റൊരാളെ ആ​ കഥാപാത്രമായി സങ്കൽപ്പിക്കാൻ പോലും ഇപ്പോൾ സിനിമാപ്രേമികൾക്ക് ആകില്ല. നാൽപത്തിരണ്ടുകാരനായ പ്രഭാസ് ബാഹുബലി സീരിസിന് ശേഷം സാഹോ എന്ന ബഹുഭാഷ ചിത്രത്തിലാണ് അഭിനയിച്ചത്. സാഹോ കൂടി പുറത്തിറങ്ങിയപ്പോൾ മുതൽ പ്രഭാസിനെ കിംങ് ഓഫ് ഹേർട്ട് എന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. തെന്നിന്ത്യയിലെ മോസ്റ്റ് എവൈലബിൾ ബാച്ച്ലേഴ്സിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ് പ്രഭാസ്.

  'ഞങ്ങളുടെ വിവാഹം ഉറപ്പിച്ചുവെന്ന് പറഞ്ഞപ്പോൾ പലരും കരഞ്ഞു'; വിശേഷങ്ങൾ പങ്കുവെച്ച് ചന്ദ്രയും ടോഷും!

  പ്രഭാസ് എന്ന പേരാകും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പരിചയം. എന്നാൽ പ്രഭാസിന്റെ പൂർണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായ യു.സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും മൂന്ന് മക്കളിൽ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് സിനിമയിലെ ശത്രുഘ്നൻ സിൻഹ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപ്പലപ്പതി കൃഷ്ണം രാജുവിന്റെ മരുമകനാണ് പ്രഭാസ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബൽ താരമായുള്ള പ്രഭാസിന്റെ വളർച്ച ഞൊടിയിടയിൽ ആയിരുന്നു.

  'അവനെ ആരും തെറ്റിദ്ധരിക്കല്ലേ... എന്നെ ശല്യപ്പെടുത്തിയ ഷിയാസ് അതല്ല'; വിശദീകരണ വീഡിയോയുമായി ടിനി ടോം

  10 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിലെ നായകൻ എന്ന വിശേഷണവും ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ചു. ഇന്ത്യയിൽ നിന്നും ആദ്യമായി 1500 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ് ബാഹുബലി. പ്രഭാസിന്റെ മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാണച്ചെലവുകൾ കൂട്ടിയാൽ കൂടി ബജറ്റ് 800 കോടിയിൽ താഴെയാണ് എന്നുള്ളതാണ്. തെന്നിന്ത്യയിലെ ഏത് താരവും കൊതിക്കുന്ന ബോക്സ് ഓഫീസ് വിജയമാണ് പ്രഭാസ് ഇതുവഴി സ്വന്തമാക്കിയത്. ബാഹുബലിയ്ക്ക് വേണ്ടി വർഷങ്ങളോളമാണ് പ്രഭാസ് മാറ്റിവച്ചത്. കഥാപാത്രത്തിന് വേണ്ടി 20 കിലോയോളം ശരീരഭാരം കൂട്ടാനും പ്രഭാസ് തയ്യാറായി. മസിൽ കൂട്ടാനും മറ്റുമായി കണിശമായ ഡയറ്റ് പിന്തുടർന്ന പ്രഭാസ് ഒരു മാസം കൊണ്ട് 20 കിലോയോളം കൂട്ടി. 100 കിലോയായിരുന്നു ബാഹുബലിയിൽ അഭിനയിക്കുമ്പോൾ പ്രഭാസിന്റെ ശരീരഭാരം.

  അമ്മാവൻ കൃഷ്ണം രാജു അഭിനയിച്ച തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പ ആണ് പ്രഭാസിന്റെ എക്കാലത്തെയും പ്രിയപ്പെട്ട തെലുങ്ക് ചിത്രം. രാജ് കുമാർ ഹിരാനിയുടെ ചിത്രങ്ങൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രഭാസ്. മുന്നാഭായ് എംബിബിഎസ്, ത്രി ഇഡിയറ്റ്സ് തുടങ്ങിയ ചിത്രങ്ങൾ താൻ ചുരുങ്ങിയത് 20 തവണയിലേറെയെങ്കിലും കണ്ടിട്ടുണ്ടെന്ന് പ്രഭാസ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹോളിവുഡ് താരമായ റോബർട്ട് ഡേ നിറോയുടെ ആരാധകനാണ് പ്രഭാസ്. പ്രഭാസിനെ കുറിച്ച് ഒരു ജോത്സ്യൻ നടത്തിയ പ്രവചനമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസിന് നിരവധി സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നും സാഹോ അദ്ദേഹത്തിന്റെ സാമ്പത്തിക തകർച്ചയുടെ തുടക്കമാകുമെന്നും ചില ജ്യോതിഷികൾ പ്രവചിച്ചതായിട്ടാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ‌ ജ്യോത്സന്മാരുടെ പ്രവചനം അസംബദ്ധമാണെന്ന് എല്ലാവർക്കും തെളിയിച്ച് കൊടുക്കുന്ന സ്ഥിതിയിലേക്ക് പ്രഭാസ് വളർന്ന് കഴിഞ്ഞു.

  Recommended Video

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  സാഹോ സിനിമ പരാജയമായിരുന്നുവെങ്കിലും ബോളിവുഡ് ബോക്‌സ് ഓഫീസിൽ പ്രഭാസിന് തന്റെ ഫ്ലോപ്പ് സിനിമ പോലും നല്ല പണം സമ്പാദിക്കുമെന്ന് തെളിയിക്കാൻ സാധിച്ചു. ഇപ്പോൾ രാധേ ശ്യാം, സലാർ, ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങൾ പ്രഭാസിന്റേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള യുവ നടന്മാരിൽ ഒരാൾ കൂടിയാണ് പ്രഭാസ്. പ്രവചനങ്ങളിൽ വിശ്വാസമില്ലാത്ത പ്രഭാസ് തന്റെ കഠിനാധ്വാനത്തെയും സംവിധായകരെയും മാത്രം വിശ്വസിച്ചാണ് സിനിമാ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നത്.

  Read more about: prabhas
  English summary
  This Is What Astrologers Predicted About Prabhas Career After Baahubali Release, But Prediction Fails
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X