»   » പൂമരവും കപ്പലും വെറുതെയായോ? കാളിദാസ് ജയറാമിന്റെ സിനിമയ്ക്ക് സംഭവിച്ചത് ഇതായിരുന്നു!!!

പൂമരവും കപ്പലും വെറുതെയായോ? കാളിദാസ് ജയറാമിന്റെ സിനിമയ്ക്ക് സംഭവിച്ചത് ഇതായിരുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

താരരാജക്കന്മാരുടെ മക്കളെല്ലാം സിനിമയിലെക്കെത്തിയെങ്കിലും കാളിദാസ് ജയറാമിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ബാലതാരമായി സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും കാളിദാസ് നായകനായി അഭിനയിക്കുന്ന പൂമരം എന്ന ചിത്രം ജനശ്രദ്ധയിലെത്തിയത് ചിത്രത്തിലെ ഒരു പാട്ട് കേട്ടിട്ടാണ്.

ഒടുവില്‍ വിവാഹക്കാര്യം തുറന്ന് പറഞ്ഞ് പ്രഭാസ്! അനുഷ്‌കയുമായുള്ള ബന്ധം ഇങ്ങനെയായിരുന്നു!

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ പാട്ടുമായി കാളിദാസ് എത്തിയിരുന്നെങ്കിലും പിന്നീട് സിനിമയെ കുറിച്ച് ഒരു വിവരവും ഇല്ലാതെയാവുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പാട്ട് ഏറ്റെടുത്തതോട് കൂടി സിനിമയ്ക്കും പ്രധാന്യം കൂടി. എന്നാല്‍ സിനിമയെ കുറിച്ചുള്ള ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നില്ല. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ സിനിമയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്.

പൂമരം

കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന ചിത്രമാണ് പൂമരം. ചിത്രത്തിനെ കുറിച്ച് ആകെ പുറത്ത് വിട്ടിരിക്കുന്ന കാര്യം ചിത്രത്തിലെ രണ്ട് പാട്ടുകള്‍ മാത്രമായിരുന്നു.

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കഥ


ഒരു ചെറുപ്പക്കാരന്‍ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കഥ പറഞ്ഞ ചിത്രത്തിലെ ആദ്യ പാട്ട് വന്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയിലുടെ വൈറലായ പാട്ടിന് ശേഷം മറ്റൊരു പാട്ട് കൂടി പുറത്തിറക്കിയിരുന്നു.

പൂമരത്തിന്റെ വിശേഷങ്ങള്‍


ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വരാത്തതിനാല്‍ എല്ലാവരും നിരാശയിലാണ്. എന്നാല്‍ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നുണ്ടെന്നാണ് അണിയറയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഷൂട്ടിങ് അവസാനിച്ചിട്ടില്ല


കാളിദാസിനൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മാത്രമല്ല വലിയ കാന്‍വാസിലുള്ള ചിത്രമായതിനാല്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പറയുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

കാളിദാസിന് പുറമെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്നു


1983, ആക്ഷന്‍ ഹീറോ ബിജു എന്നീ നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ചിത്രം ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇനിയും ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ഇനിയും പാട്ടുകള്‍ പുറത്ത് വരും


സിനിമയുടെ ട്രെയിലറോ, പോസ്റ്ററോ പുറത്ത് വിടാത്ത സാഹചര്യത്തില്‍ ചിത്രത്തില്‍ നിന്നും അടുത്ത് തന്നെ മറ്റൊരു പാട്ട് കൂടി പുറത്തിറങ്ങുമെന്നാണ് പറയുന്നത്.

English summary
This is what happened to Kalidas Jayaram's Poomaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam