ഫുള്‍ ടൈം ഫോണും പിടിച്ച് ഭാവന.. അല്ലെങ്കിലും വിവാഹം അടുത്താല്‍ പെണ്‍കുട്ടികളങ്ങനെയല്ലേ..!!
Recommended Video

വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ.. പോട്ടെ പ്രണയിക്കുന്ന പെണ്‍കുട്ടികളെ... അവരുടെ കൈയ്യില്‍ ഒഴിച്ചു കൂടാത്ത ഒരു സംഭവമാണ് ഫോണ്‍. ഫുള്‍ ടൈം ഫോണും പിടിച്ച് സെല്‍ഫിയും എടുത്ത് നടപ്പാവും... ഇക്കാര്യത്തില്‍ സെലിബ്രിറ്റികള്‍ക്കും വലിയ വ്യത്യാസമൊന്നുമില്ല. നടി ഭാവന ഇതാ ഫോണും കൈയ്യില്‍ പിടിച്ചാണ് നടക്കുന്നത്.
ഭാവനയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ജിമ്മിലും വീട്ടിലും വെറുതേ ഇരിക്കുമ്പോഴുമെല്ലാം ഭാവന ഫോണ്‍ കൈയ്യില്‍ മുറുകെ പിടിച്ചിട്ടുണ്ടാവും.. ചിലപ്പോള്‍ സെല്‍ഫി എടുക്കുകയാവും. അതും പുതിയ മോഡല്‍ ഐഫോണ്‍ എക്‌സ് സില്‍വര്‍. ഭാവനയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളിലൂടെയും വിവാഹ വിശേഷങ്ങളിലൂടെയും തുടര്‍ന്ന് വായിക്കാം...

വെറുതേ ഇരിക്കുമ്പോഴും
മണിക്കൂറുകള്‍ക്ക് മുന്‍പ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. വെറുതേ ഇരിക്കുമ്പോഴും ഫോണ്‍ ഭാവനയുടെ കൈയ്യില്‍ തന്നെയുണ്ടാവും.

വര്‍ക്കൗട്ട് ചെയ്യുമ്പോഴും
വര്‍ക്കൗട്ട് ചെയ്യുമ്പോഴും ഭാവനയുടെ കൈയ്യില്‍ ഫോണുണ്ടാവും... വെറുതേയല്ല.. സൗന്ദര്യം എത്രത്തോളമായി എന്നറിയാല്‍ അടിക്കടി സെല്‍ഫിയും എടുത്തു നോക്കും.

വിവാഹം 22 ന്
അങ്ങനെ ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഭാവനയുടെ വിവാഹമായി. ജനുവരി 22 നാണ് വിവാഹം. ഇക്കഴിഞ്ഞ ദിവസമാണ് വിവാഹ ക്ഷണപ്പത്രം പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയില്‍ അത് വൈറലാകുകയും ചെയ്തു.

മുഹൂര്‍ത്തം
ജനുവരി 22 നാണ് ഭാവനയുടെയും നവീന്റെയും വിവാഹം. രാവിലെ 10.30 നും 11.30 നും ഇടയിലാണ് മുഹുര്‍ത്തം. തൃശ്ശൂര്‍ കോവിലകത്ത് പാടത്തുമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.

ആരൊക്കെ
വളരെ സ്വകാര്യമായി നടന്ന ചടങ്ങായിരുന്നു നവീന്റെയും ഭാവനയുടെയും വിവാഹ നിശ്ചയം. വിവാഹവും ഏറെക്കുറേ ലളിതമായിരിയ്ക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കും.

വിവാഹ സത്കാരം
വിവാഹ ദിവസം തന്നെ െൈവകുന്നേരം തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും സിനിമാ - രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിവാഹ സത്കാരവും സംഘടിപ്പിച്ചിട്ടുമുണ്ട്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍
ഏറെ നാളായി നവീനും ഭാവനയും പ്രണയത്തിലായിരുന്നു. നവീന്‍ നിര്‍മിച്ച റോമിയോ എന്ന് ചിത്രത്തിന്റെ ലൊക്കേഷനില്‍ വിരിഞ്ഞ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുകയായിരുന്നു.

വൈകാന്‍ കാരണം
ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികള്‍ കാരണമാണ് ഭാവനയുടെ വിവാഹം നീണ്ടു പോയത്. അച്ഛന്റെ മരണം പ്രധാന കാരണമായിരുന്നു. മാത്രമല്ല ഏറ്റെടുത്ത ചിത്രങ്ങളുമായി തിരക്കിലായിരുന്നു ഭാവന.

നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷം
ഏറെ കുറേ ഒരു വര്‍ഷത്തോളമായി നവീന്റെയും ഭാവനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിട്ട്. അപ്രതീക്ഷിതമായി നവീന്റെ അമ്മയും മരണപ്പെട്ടത് കാരണമാണ് നിശ്ചയിച്ച വിവാഹം വീണ്ടും നീണ്ടു പോയത്.

ഭാവന സിനിമയില്‍
നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് ഭാവന സിനിമാ ലോകത്ത് എത്തിയത്. ചെറിയ വേഷമാണെങ്കിലും നായികയെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ഭാവനയുടെ പരിമളം എന്ന കഥാപാത്രം തന്നെയാണ്.

നായികാ നിരയിലേക്ക്
ദിലീപിനൊപ്പം സി ഐ ഡി മൂസയിലൂടെയാണ് ഭാവന നായികയായി അരങ്ങേറിയത്. പിന്നീട് പൃഥ്വിരാജ്, ജയസൂര്യ, നരേന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം നായികയായെത്തി. മോഹന്‍ലാല്‍ - മമ്മൂട്ടി ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അന്യഭാഷയിലേക്ക്
മലയാളത്തിലെന്ന പോലെ തമിഴകത്തും ഭാവനയ്ക്ക് വലിയ സ്വീകരണം ലഭിച്ചു. ദീപാവലി എന്ന ചിത്രം സൂപ്പര്‍ വിജയമായിരുന്നു. അജിത്ത്, ജയം രവി, മാധവന്‍ തുടങ്ങിയവരൊക്കെയായിരുന്നു അവിടെ ഭാവനയുടെ നായകന്മാര്‍.

കന്നടയിലും
കന്നടയിലും ശ്രദ്ധിക്കപ്പെട്ട അപൂര്‍വ്വം മലയാളി നടിമാരില്‍ ഒരാളാണ് ഭാവന. സിനിമകളില്‍ സെലക്ടീവായ ശേഷം ഭാവന ശ്രദ്ധിച്ചത് കന്നട സിനിമാ ലോകത്താണ്. ഇപ്പോള്‍ മരുമകളായി പോകുന്നതും കന്നട സിനിമയിലേക്കാണ്.

ഇനി തുടരുമോ...
വിവാഹ കഴിഞ്ഞാല്‍ പൊതുവേ നായികമാര്‍ ഇന്റസ്ട്രി വിടുകയാണ് പതിവ്. എന്നാല്‍ അതിന് വിപരീതമായി ഇപ്പോള്‍ സംഭവിക്കാറുണ്ട്. ഭാവനയുടെ കാര്യത്തില്‍ തുടര്‍ന്നഭിനയിക്കുമോ എന്ന ചോദ്യത്തോട് നടി പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications