»   » നിവിന്‍ പോളി പറഞ്ഞത് കള്ളമായിരുന്നു! ലാല്‍ ജോസ് ചിത്രം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ഇതാണ്!!!

നിവിന്‍ പോളി പറഞ്ഞത് കള്ളമായിരുന്നു! ലാല്‍ ജോസ് ചിത്രം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ഇതാണ്!!!

By: Teresa John
Subscribe to Filmibeat Malayalam
ലാല്‍ ജോസ് ചിത്രം നിവിന്‍ പോളി വേണ്ടെന്ന് വെക്കാന്‍ കാരണം? | Filmibeat Malayalam

മലയാള സിനിമയിലേക്ക് വളരെ പെട്ടെന്ന് ഉദിച്ച് വന്ന താരമായിരുന്നു നടന്‍ നിവിന്‍ പോളി. അതിവേഗത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു. യുവതാരങ്ങള്‍ക്കിടിയില്‍ ജനപ്രിയ നടന്‍ എന്ന ലേബലിലേക്ക് ഉയര്‍ന്ന നിവിന്‍ തിരക്കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ലക്ഷ്മി റായി ബോളിവുഡിലെത്തിയപ്പോഴും ഹോട്ട് തന്നെ! ജൂലി 2 വിന്റെ ടീസര്‍ തരംഗമാവുന്നു!!!

അടുത്തിടെ നിവിന്‍ പോളിയുടെ മകള്‍ക്ക് വേണ്ടി താരം മിനി കൂപ്പര്‍ സമ്മാനമായി വാങ്ങിയിരുന്നു. ശേഷം അതിന്റെ കടം വീട്ടാന്‍ വേണ്ടി കിട്ടുന്ന സിനിമയിലെല്ലാം അഭിനയിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ അല്ലെന്ന് വ്യക്തമാക്കി നിവിന്‍ ഒരു സിനിമ ഉപേക്ഷിച്ചിരിക്കുകയാണ്. ലാല്‍ ജോസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുക്കാന്‍ തീരുമാനിച്ച സിനിമയാണ് ഇപ്പോള്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

ലാല്‍ ജോസ് ചിത്രം

നിവിന്‍ പോളിയും സംവിധായകന്‍ ലാല്‍ ജോസും ഒന്നിച്ച് സിനിമ ചെയ്യാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിനിമ നിര്‍മ്മിക്കുന്നില്ലെന്നും അത് ഉപേക്ഷിച്ചിരിക്കുയാണെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നിവിന്‍ പോളിയ്ക്ക് വേണ്ട

ചിത്രത്തിന്റെ കഥയില്‍ നിവിന് ആത്മവിശ്വാസം കുറവായതിനാല്‍ സിനിമയുടെ ചിത്രീകരണം വൈകിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിവിന് താല്‍പര്യമില്ലെങ്കില്‍ സിനിമ നിര്‍മ്മിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ലാല്‍ ജോസും.

കഥ ഇഷ്ടപ്പെട്ടിരുന്നു


ബോബി സഞ്ജയ് ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത്. ആദ്യം കഥ നിവിന് ഇഷ്ടമായിരുന്നെങ്കിലും പിന്നീട് താല്‍പര്യം കുറയുകയായിരുന്നു.

തീരുമാനം എടുത്തത് നിവിന്‍

തനിക്ക് സിനിമയോട് താല്‍പര്യം ഇല്ലെന്നുള്ള കാര്യം നിവിന്‍ സംവിധായകനെ അറിയിച്ചിരുന്നു. ശേഷം നിവിന്റെ ഇഷ്ടത്തിന് തീരുമാനം എടുക്കാന്‍ ലാല്‍ ജോസ് അനുവദിക്കുകയായിരുന്നെന്നാണ് പറയുന്നത്.

ഒടുവില്‍ തീരുമാനമായി


ഒടുവില്‍ നിവിനും ലാല്‍ ജോസും കൂടി സിനിമ വേണ്ടെന്ന് വെക്കുന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം ആണെന്നാണ് പറയുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തെ കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

സിനിമയുടെ തിരക്കുകളിലേക്ക്


സിനിമ വേണ്ടെന്ന് വെച്ചതോട് കൂടി ഇരുവരും അവരുടെ മറ്റ് സിനിമകളുടെ തിരക്കുകളിലേക്ക് പോയിരിക്കുകയാണ്. നിവിന്‍ നായകനായി അഭിനയിക്കുന്ന സിനിമയും ലാല്‍ ജോസ് സംവിധാനത്തില്‍ എത്തുന്ന സിനിമയും ഈ ഓണത്തിന് തിയറ്ററുകളില്‍ എത്തുകയാണ്.

നിവിന്റെ ചിത്രം

അല്‍താഫ് അലി സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയാണ് ഓണത്തിന് തിയറ്ററുകളിലെത്തുന്ന നിവിന്‍ പോളിയുടെ സിനിമ.

വെളിപാടിന്റെ പുസ്തകം

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം ഓണത്തിന് മുന്നോടിയായി ആഗസ്റ്റ് 31 തിയറ്ററുകളില്‍ എത്തുകയാണ്.

English summary
This Is Why Nivin Pauly-Lal Jose Movie Shelved!
Please Wait while comments are loading...

Malayalam Photos

Go to : More Photos