»   » ആമിയില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി വിദ്യ ബാലന്‍!!! ഒപ്പം ഉള്ളിലെ ഒരു ആഗ്രഹവും!!!

ആമിയില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി വിദ്യ ബാലന്‍!!! ഒപ്പം ഉള്ളിലെ ഒരു ആഗ്രഹവും!!!

Posted By: Karthi
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ച് നാളുകള്‍ മലയാള സിനിമാലോകം സംസാരിച്ചിരുന്നത് ആമിയേക്കുറിച്ചായിരുന്നു. മലയാളത്തിന്റെ നീര്‍മാതളം എന്ന് വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആമി എന്ന പേരില്‍ സിനിമയാകുന്നത്. 

ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്ന വിദ്യാബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്. രാഷ്ട്രീയ കാരണങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്ന് കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം വിദ്യ ബാലന്‍ വെളിപ്പെടുത്തുകയാണ്.

മാധവിക്കുട്ടിയായി അഭിനയിക്കാന്‍ സംവിധയാകന്‍ സമീപിച്ചപ്പോള്‍ കരാര്‍ ഒപ്പിടുകയായിരുന്നു. മാധവിക്കുട്ടിയാകാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞതെന്നും വിദ്യ ബാലന്‍ പറഞ്ഞു.

താന്‍ പ്രതീക്ഷിച്ച രീതിയില്‍ കഥയും കഥാപാത്രത്തേയും വികസിപ്പിച്ചെടുത്തിരുന്നില്ല. അതോടെ സിനിമയിലെ അണിയറ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസാങ്ങളുണ്ടായി. അതുകൊണ്ടാണ് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ ബാലന്‍ വ്യക്തമാക്കി.

ആമിയില്‍ നിന്ന് പിന്മാറിയതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് വിദ്യ പറഞ്ഞു. മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വലിയ അഗ്രഹമുണ്ടെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കമല്‍ വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇക്കാര്യത്തേക്കുറിച്ച് പ്രതികരിക്കാന്‍ വിദ്യ തയാറായിരുന്നില്ല.

വിദ്യ പിന്മാറിയതോടെ ചിത്രത്തില്‍ ആര് നായികയാകും എന്നത് സംബന്ധിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മഞ്ജുവാര്യരെ ചിത്രത്തില്‍ നായികയായി തീരുമാനിക്കുകായിരുന്നു. മഞ്ജുവിനെ വച്ച് കഴിഞ്ഞ മാസം മുതല്‍ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു.

ഒരു മലയാള സിനിമയില്‍ നിന്ന് വിദ്യ ബാലന്‍ അവസാന നിമിഷം പിന്മാറുന്നത് ഇത് രണ്ടാം തവണയാണ്. രണ്ട് തവണയും കമല്‍ ചിത്രത്തില്‍ നിന്നായിരുന്നു. വിദ്യ ബാലന്‍ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്ന ചിത്രമായ ചക്രമാണ് അവസാന നിമിഷം മുടങ്ങിപ്പോയത്.

മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ചക്രം. ദിലീപും മറ്റൊരു മുഖ്യകഥാപാത്രമായി ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം മുടങ്ങി. തുടര്‍ന്ന് പൃഥ്വിരാജിനേയും മീരാജാസ്മിനേയും പ്രധാന താരങ്ങളാക്കി ലോഹിതദാസ് തന്നെ ചക്രം സംവിധാനം ചെയ്തു.

English summary
The movie and her character were not developed in an expected way, to the much disappointment of Vidya Balan. The actress had several creative disagreements with the team, and that is the only reason behind the sudden decision.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam