»   » ദിലീപിന് ജാമ്യം നിഷേധിച്ചു, മീനാക്ഷിയുടെ സുരക്ഷിതത്വത്തില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ് എഴുതിയത്!!

ദിലീപിന് ജാമ്യം നിഷേധിച്ചു, മീനാക്ഷിയുടെ സുരക്ഷിതത്വത്തില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ് എഴുതിയത്!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ആദ്യ ഭര്‍ത്താവ് ദിലീപിനും മകള്‍ മീനാക്ഷിക്കും നേരത്തെ മഞ്ജു അയച്ച കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷമാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരുന്ന സമയത്താണ് മഞ്ജു ഇങ്ങനെ ഒരു കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ദിലീപിന്റെ അടുത്ത് മകള്‍ മീനാക്ഷി സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പുള്ളതായാണ് കത്തില്‍ മഞ്ജു പറഞ്ഞിരുന്നത്. എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷിയുടെ സുരക്ഷിതത്വത്തില്‍ അമ്മയായ മഞ്ജുവിനുണ്ടായിരുന്ന വിശ്വാസം തകര്‍ന്നോ എന്ന തരത്തിലാണിപ്പോള്‍ കത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.

അച്ഛനോടുള്ള സ്‌നേഹം

മീനാക്ഷിക്ക് അച്ഛനോടുള്ള സ്‌നേഹം നന്നായിട്ട് അറിയാം. അവള്‍ അദ്ദേഹത്തിന്റെ കൂടെ സന്തുഷ്ഠയായും സുരക്ഷിതയായുമിരിക്കുമെന്ന് അറിയാം. അതുക്കൊണ്ട് തന്നെ അവളുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ. അവള്‍ക്ക് ഈ അമ്മയെന്നും വിളിപ്പാടകയിലുണ്ടാകും. അവള്‍ഡ എനിക്ക് അകലയാണെന്ന് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്ത് തന്നെയാണല്ലോ എന്നും മകള്‍.

വ്യക്തി ജീവിതത്തിലെ സ്വകാര്യത

നിങ്ങളെ പോലെ തന്നെ വ്യക്തി ജീവിതത്തിലെ സ്വകാര്യത വളരെയധികം വിലമതിക്കുന്ന ആളാണ് ഞാനും. എന്നാല്‍ നമ്മുടെ ജീവിത്തതിലുണ്ടാകുന്ന സ്വകാര്യമായ സംഭവങ്ങള്‍ മറ്റ് ചിലരുടെ ജീവിതത്തെ കൂടി ബാധിക്കുന്നുവെന്ന് കാണുമ്പോള്‍ ചില തുറന്ന് പറച്ചിലുകള്‍ ആവശ്യമാണെന്ന് തോന്നിയപ്പോഴാണ് ഈ കത്ത് എഴുതിയതെന്നും മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും വ്യക്തമാണ്.

ഞങ്ങളുടെ തീരുമാനം വ്യക്തിപരമാണ്

ഞാനും ദിലീപേട്ടനും ഞങ്ങളുടെ പതിനാറ് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ സംയുക്തമായി കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ തീരുമാനം തികച്ചും വ്യക്തിപരമാണ്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ സ്വകാര്യതയെ മാനിക്കണമെന്ന് നടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇവരല്ല ഉത്തരവാദികള്‍

എന്റെ സങ്കടങ്ങളിലും സന്തോഷത്തിലും കൂടെ നിന്ന സുഹൃത്തുക്കളാണ് ഞങ്ങളുടെ ഞാനും ദിലീപേട്ടനും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ കാരണമെന്ന് പലരും പറയുന്നുണ്ട്. എന്റെ കൂടെ നിന്ന ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍ എന്നിവരെല്ലാം ഇക്കാരണത്താല്‍ വേദനിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങള്‍ എന്റേത് മാത്രമാണെന്ന് മഞ്ജു പറയുന്നു. ഇവരുടെ പ്രേരണ ഇതിനു പിന്നിലില്ലെന്ന് മഞ്ജു കത്തിലൂടെ പറഞ്ഞു.

ഫേസ്ബുക്കില്‍ വൈറലാകുന്ന കത്ത്

2014ല്‍ മഞ്ജു എഴുതിയ കത്തിന്റെ പൂര്‍ണരൂപം..

ക്ഷമ ചോദിച്ച് മഞ്ജു

എന്റെ സുഹൃത്തുക്കളാരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അവരാരുമല്ല ഇതിനുള്ള കാരണക്കാര്‍. ഈ കുറിപ്പോടെ അത്തരം കാരണങ്ങള്‍ അത്തരം തെറ്റിദ്ധാരണകള്‍ അവസാനിക്കുമെന്ന് തോന്നുന്നു. എന്റെ തീരുമാനങ്ങള്‍ കാരണം അവര്‍ക്കുണ്ടായ എല്ലാം വേദനകള്‍ക്കും ഞാന്‍ ക്ഷമ ചോദിക്കുന്നു.

Kerala HC Denies Bail For Actor Dileep

ദിലീപേട്ടന്‍ എടുക്കുന്ന തീരുമാനം

ദിലീപേട്ടന്റെ വ്യക്തി ജീവിതത്തില്‍ അവരെടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ലതാവട്ടെയെന്നും കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

English summary
This letter by Manju Warrier on Dileep and daughter Meenakshi is going viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam