»   » റെക്കോര്‍ഡ് തുകയ്ക്ക് റീമേക്ക് അവകാശം വിറ്റുപോയ മമ്മൂട്ടി ചിത്രം, എന്നിട്ടെന്ത് സംഭവിച്ചു?

റെക്കോര്‍ഡ് തുകയ്ക്ക് റീമേക്ക് അവകാശം വിറ്റുപോയ മമ്മൂട്ടി ചിത്രം, എന്നിട്ടെന്ത് സംഭവിച്ചു?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ സമീപകാലത്ത് റിലീസായ ചിത്രങ്ങളെല്ലാം അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മൊഴിമാറ്റി എത്തുന്ന മലയാള സിനിമകള്‍ക്കും അന്യഭാഷയില്‍ മികച്ച സ്വീകരണം ലഭിയ്ക്കുന്നു...

പ്രകാശ് രാജിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ നായകന്‍ ജയറാം, എന്തുക്കൊണ്ടാണെന്ന് അറിയാമോ?

എന്നാല്‍ ഈ വഴക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. തെലുങ്ക്, തമിഴ് ഇന്റസ്ട്രിയെ അപേക്ഷിച്ച് മലയാളത്തിലും നല്ല മാസ് - ക്ലാസ് - ത്രില്ലര്‍ ചിത്രങ്ങള്‍ ഇറങ്ങാറുണ്ട് എന്നതിന് തെളിവാണത്. അതുകൊണ്ടാവുമല്ല അന്ന് റെക്കോഡ് തുകയ്ക്ക് ആ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയത്...

ആഗസ്റ്റ് 1

അതെ, മമ്മൂട്ടിയെ നായകനാക്കി കുടുംബ ചിത്രങ്ങളുടെ സംവിധായകനായ സിബി മലയില്‍ ഒരുക്കിയ ചിത്രമാണ് ആഗസ്റ്റ് ഒന്ന്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ പിറന്ന ചിത്രം 1988 ലാണ് റിലീസായത്. അന്ന് മമ്മൂട്ടിയുടെ പറ്റവെട്ടിയ ഹെയര്‍സ്റ്റാലും മറ്റും കേരളത്തില്‍ തരംഗമായി.

ബോക്‌സോഫീസ് ഹിറ്റ്

മമ്മൂട്ടിയുടെ സ്റ്റൈല്‍ മാത്രമല്ല, സിനിമയും കേരളത്തില്‍ തരംഗമായി. മമ്മൂട്ടിയ്‌ക്കൊപ്പം കാപ്റ്റന്‍ രാജു, സുകുമാരന്‍, ഉര്‍വശി, ശ്രീനാഥ്, പ്രതാഭചന്ദ്രന്‍, ജനാര്‍ദ്ദനന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയൊരു വലിയ താരനിരയും അണിനിരന്ന ചിത്രം ബോക്‌സോഫീസിലും വലിയ നേട്ടം കൊയ്തു.

റീമേക്ക് അവകാശം വിറ്റത്

മലയാളത്തില്‍ ചിത്രം വമ്പന്‍ വിജയമായതോടെ, അന്നത്തെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ആഗസ്റ്റ് ഒന്നിന്റെ റീമേക്ക് അവകാശം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുന്റെ പിതാവ് അക്കിനേരി നാഗേശ്വര റാവു സ്വന്തമാക്കി. 14 ലക്ഷം രൂപയ്ക്കായിരുന്നു അദ്ദേഹം ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.

ഗംഭീര വിജയം

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തെലുങ്കരെയും നിരാശപ്പെടുത്തിയില്ല. കൃഷ്ണ സുജാത നായകനായി, രാജകീയ ചതുരംഗം എന്ന പേരില്‍ റിലീസ് ചെയ്ത ചിത്രം തെലുങ്കാനയെ ഇളക്കിമറഞ്ഞ വിജയമായിരുന്നു.

English summary
This Mammootty movie was sold for a RECORD price!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam