ഓണത്തിനാണ് ശരിക്കുള്ള പോരാട്ടം

By Nirmal Balakrishnan

ഈ ഓണത്തിന് മലയാളികള്‍ കാണാന്‍ പോകുന്നത് സൂപ്പര്‍താര-യുവതാരങ്ങളുടെ ശക്തമായ പോരാട്ടം. രാജാധിരാജയുമായി മമ്മൂട്ടി, പെരുച്ചാഴിയുമായി മോഹന്‍ലാല്‍, പിക്കറ്റ് 43യുമായി പൃഥ്വിരാജ്, വില്ലാളിവീരനുമായി ദിലീപ്, ഇയ്യോബിന്റെ പുസ്തകവുമായി ഫഹദ് ഫാസില്‍ എന്നിവരാണ് ഓണംനാളില്‍ കേരളത്തില്‍ യുദ്ധംതുടങ്ങാനെത്തുന്നത്.

ഈ വര്‍ഷം മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും ഒന്നിച്ചുപോരാടുന്ന സന്ദര്‍ഭം കൂടിയാണ് ഓണം. കഴിഞ്ഞവര്‍ഷം മമ്മൂട്ടി-ലാല്‍ പോരാട്ടം ഓണത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് ആവേശം കൂടുമെന്നകാര്യത്തില്‍ സംശയമൊന്നുമില്ല.

this-onam-release-malayalam-films

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് മോഹന്‍ലാലിന്റെ പെരുച്ചാഴി. ലാല്‍-മുകേഷ് കൂട്ടുകെട്ടാണ് ഹൈലൈറ്റ്. ബാബുരാജ്, അജുവര്‍ഗീസ് എന്നിവരും പ്രധാന കോമഡി താരങ്ങളായി കൂടെയുണ്ട്. അമേരിക്കയിലും ഇന്ത്യയിലും നടക്കുന്ന കഥയാണിത്. ലാലും മുകേഷും പരസ്പരം പാരവയ്ക്കുന്ന രാഷ്ട്രീയക്കാരായിട്ടാണ് അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസ് ആണ് നിര്‍മാണം.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രാജാധിരാജയില്‍ ലക്ഷ്മി റായി ആണ് മമ്മൂട്ടിയുടെ നായിക. സിബി കെ. തോമസ്-ഉദയ് കൃഷ്ണയാണ് കഥയും തിരക്കഥയും. മസാല ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ന്നൊരുക്കുന്ന ചിത്രമാണിത്.

മേജര്‍രവി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പോക്കറ്റ് 43ല്‍ ഹരീന്ദ്രന്‍നായര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ജാവേദ് ജാഫ്രിയാണ് മറ്റൊരു പ്രധാനതാരം. ചാന്ദ്‌നി ശര്‍മയാണ് നായിക. രഞ്ജിപണിക്കര്‍, മേഘനാഥന്‍, അനുമോഹന്‍, ഹരീഷ് പേരാടി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജോമോന്‍ ടി. ജോണ്‍ ആണ് കാമറ ചലിപ്പിക്കുന്നത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാറനില്‍ ആര്‍.ബി. ചൗധരി വീണ്ടുമൊരുമലയാള ചിത്രം നിര്‍മിക്കുകയാണ് ദിലീപിന്റെ വില്ലാളിവീരന്‍. ബുദ്ധേട്ടന്‍ എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തിന് എതിര്‍പ്പുണ്ടാകുമെന്നു ഭയന്ന് വില്ലാളിവീരന്‍ എന്നു പുനര്‍നാമകരണം ചെയ്യുകയായിരുന്നു. സുധീഷ് ശങ്കര്‍ ആണ് സംവിധാനം. നമിത പ്രമോദ് ആണ് നായിക. മൈഥിലിയാണ് മറ്റൊരുനായികയെ അവതരിപ്പിക്കുന്നത്. സായ്കുമാര്‍, നെടുമുടി വേണു, കലാഭാവന്‍ ഷാജോണ്‍, സുരേഷ്‌കൃഷ്ണ എന്നിവരാണ് മറ്റുതാരങ്ങളെ അവതരിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന അവതാരത്തിനു ശേഷം ഒരുങ്ങുന്ന ദിലീപ് ചിത്രമാണിത്.

അമല്‍നീരദ് ഫഹദിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. അമലും ഫഹദ് ഫാസിലും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. ജയസൂര്യയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലാല്‍ ആണ് മറ്റൊരു താരം. പതിറ്റാണ്ടുകള്‍ മുമ്പുള്ള കഥയാണ് ഇയ്യോബിന്റെ പുസ്തകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X