ഓണം ബംബര്‍ നിവിന്‍ പോളിയും മോഹന്‍ലാലും സ്വന്തമാക്കി! ബോക്‌സോഫീസിനെ വിറപ്പിക്കാനെത്തിയ സിനിമകള്‍

Recommended Video

ഓണ സിനിമകളിൽ ബോക്സോഫീസിൽ ആരാണ് മുന്നിൽ?

ഒരു സിനിമ റിലീസിനെത്തിയതിന് പിന്നാലെ റിവ്യൂ എങ്ങനെയുണ്ടെന്നാണ് പ്രേക്ഷകര്‍ അന്വേഷിക്കുന്നത്. പോസിറ്റീവ് റിപ്പോര്‍ട്ട് വന്നാല്‍ പിന്നെ കളക്ഷന്‍ എത്രത്തോളം ഉണ്ടെന്നാണ് അന്വേഷണം. അപൂര്‍വ്വം ചില സിനിമയുടെ നിര്‍മാതാക്കള്‍ മാത്രമേ ആദ്യദിനങ്ങളില്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാറുള്ളു. എന്നാല്‍ മള്‍ട്ടിപ്ലെക്‌സ്, കാര്‍ണിവല്‍ സിനിമാസ് എന്നിവിടങ്ങളിലെ കണക്ക് വിവരങ്ങള്‍ അല്ലാതെ പുറത്ത് എത്തും.

ഓണക്കാലം ലക്ഷ്യമാക്കി ബോക്‌സോഫീസ് നിറയ്ക്കാന്‍ നാലോളം സിനിമകളാണ് റിലീസിനെത്തിയത്. നാല ചിത്രങ്ങളും തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കിയെന്ന് മാത്രമല്ല ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. ഔദ്യോഗികമല്ലെങ്കിലും ഫോറം റിലീസ് പുറത്ത് വിട്ട ചില കണക്ക് വിവരങ്ങള്‍ ഇങ്ങനെയാണ്.

ഓണച്ചിത്രങ്ങള്‍

മിഖായേല്‍ എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി അഭിനയിച്ച സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. ഇക്കൊല്ലത്തെ ഓണച്ചിത്രങ്ങളില്‍ ആദ്യമെത്തിയ ചിത്രവും ഇത് തന്നെ. നിവിനും അജു വര്‍ഗീസുമടക്കം മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. വലിയ പ്രതീക്ഷകളുമായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് അത്യുഗ്രന്‍ സ്വീകരണമായിരുന്നു ആരാധകര്‍ ഒരുക്കിയിരുന്നത്. പ്രതീക്ഷകളും ആകാംഷയും വര്‍ദ്ധിപ്പിക്കുന്ന പ്രകടനമായിരുന്നു നിവിനും നയന്‍താരയും കാഴ്ച വെച്ചത്.

 ഓണച്ചിത്രങ്ങള്‍

നല്ല റിവ്യൂ വന്നതോടെ സിനിമ കാണാന്‍ ആളും കൂടി. കേരളത്തില്‍ എത്തിയ അതേ പ്രധാന്യത്തോടെ ബംഗ്ലൂരുവിലും മറ്റ് സെന്ററുകളിലും സിനിമ എത്തിയിരുന്നു. കേരള ബോക്‌സോഫീസിലെ കണക്ക് വിവരം ഇനിയും വ്യക്തമല്ലെങ്കിലും മറ്റിടങ്ങളിലെ ചില കണക്കുകള്‍ വന്നിരിക്കുകയാണ്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററുകളിലേക്ക് എത്തുന്നത്. മൂന്ന് ദിവസം കഴിയുമ്പോള്‍ 21 ലക്ഷത്തോളം രൂപ ബംഗ്ലൂരിലെ മള്‍ട്ടിപ്ലെക്‌സിലും സിംഗിള്‍സില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഫോറം റിലീസ് പറയുന്നത്. അതേ സമയം കളക്ഷന്‍ റിപ്പോര്‍ട്ട് ഉടനെ ഒന്നും പുറത്ത് വരാന്‍ സാധ്യത ഇല്ലെന്നാണ് നടനും നിര്‍മാതാവുമായ അജു വര്‍ഗീസ് പറയുന്നത്.

ഓണച്ചിത്രങ്ങള്‍

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് പിന്നാലെ സെപ്റ്റംബര്‍ ആറിന് മൂന്ന് സിനിമകളായിരുന്നു റിലീസ്. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ഇട്ടിമാണി മേഡ് ഇന്‍ ചൈനയും നല്ല ഓളമാണ് എല്ലായിടത്തും ഉണ്ടാക്കിയിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹന്‍ലാലിനെ ഒരു എന്റര്‍ടെയിന്‍മെന്റ് സിനിമയിലൂടെ കാണാന്‍ കഴിഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്. ഫോറം റിലീസ് പറയുന്നത് പ്രകാരം ബംഗ്ലൂര്‍ ബോക്‌സോഫീസില്‍ മുന്നില്‍ നില്‍ക്കുന്നത് ഇട്ടിമാണിയാണ്. ആദ്യ രണ്ട് ദിവസങ്ങളിലായി 24 ലക്ഷത്തോളം സിനിമ സ്വന്തമാക്കിയെന്നാണ് അറിയുന്നത്. അതേ സമയം ഔദ്യോഗികമായി കളക്ഷന്‍ വിവരം ഇനിയും വ്യക്തമല്ല.

ഓണച്ചിത്രങ്ങള്‍

പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ആണ് തിയറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. മോഹന്‍ലാലിന്റെയും നിവിന്റെയും സിനിമയ്‌ക്കൊപ്പം തുല്യ മത്സരമാണ് ബ്രദേഴ്‌സ് ഡേയും കാഴ്ച വെക്കുന്നത്. കലാഭവന്‍ ഷാജോണിന്റെ തിരക്കഥയ്ക്കും അവതരണത്തിനുമാണ് നല്ല അഭിപ്രായം. ബംഗ്ലൂര്‍ മള്‍ട്ടിപ്ലെക്‌സില്‍ പതുക്കെയാണ് തുടങ്ങിയതെങ്കിലും വരും ദിവസങ്ങളില്‍ വലിയൊരു കുതിപ്പ് പ്രതീക്ഷിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X