»   » ഈ ബഹളമൊക്കെ നടക്കുമ്പോള്‍ ദിലീപിന്റെ എക്‌സ്പ്രഷന്‍ ദേ ദിങ്ങനെ; എല്ലാം കഴിഞ്ഞിട്ട് പറയണേ...

ഈ ബഹളമൊക്കെ നടക്കുമ്പോള്‍ ദിലീപിന്റെ എക്‌സ്പ്രഷന്‍ ദേ ദിങ്ങനെ; എല്ലാം കഴിഞ്ഞിട്ട് പറയണേ...

Posted By: Rohini
Subscribe to Filmibeat Malayalam

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ആരോപണവിധേയനാക്കിയ പശ്ചാത്തലത്തിലാണ് ഇത്തവണ താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗം നടന്നത്. നടി അക്രമിയ്ക്കപ്പെട്ട സംഭവത്തെ കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. നടിയെ പിന്തുണയ്ക്കും എന്ന് പറഞ്ഞ് ഭാരവാഹികള്‍ ചോദ്യം തിരിച്ചുവിടുകയായിരുന്നു.

ദിലീപിനൊപ്പം ഞങ്ങളുണ്ടാവും, തള്ളിപ്പറയില്ല; ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് മുകേഷ്

എന്നാല്‍ ദിലീപിന് നേരെയുള്ള ചോദ്യശരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഏയ്തുകൊണ്ടിരുന്നു. ചോദ്യങ്ങള്‍ അതിര് കടന്നപ്പോള്‍ മുകേഷും ഗണേഷ് കുമാറും ഇന്നസെന്റമൊക്കെ ക്ഷോഭം കൊണ്ടതും വാര്‍ത്തയായിരുന്നു. തന്റെ പേരില്‍ വിവാദങ്ങളും ചോദ്യങ്ങളും ഉയരുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ദിലീപ് ദേ ഈ ഇരിപ്പിരുന്നു...

dileep-at-amma

ചോദ്യങ്ങളോടൊന്നും ദിലീപ് പ്രതികരിച്ചില്ല. മുകേഷും ഗണേഷ് കുമാറും ദിലീപിനെ തള്ളിപ്പറയില്ലെന്നും ഞങ്ങള്‍ ഒപ്പമുണ്ടാവും എന്നും പറയുമ്പോഴും ദിലീപിന്റെ ഭാവം ഇത് തന്നെയായിരുന്നു. ഈ ചിത്രത്തില്‍ നിന്ന് വ്യക്തമാകും ദിലീപിന്റെ മാനസികാവസ്ഥയും വേദനയും.

അമ്മ യോഗത്തിലെ വാക് പേരില്‍ സംസാരിക്കാന്‍ മോഹന്‍ലാലും മമ്മുട്ടിയുമില്ല! താരരാജാക്കന്മാരുടെ മൗനം!!!

അതേ സമയം അമ്മയുടെ വാര്‍ഷിക യോഗത്തില്‍ നടിയെ ആക്രമിച്ചതിനെ കുറിച്ചും ദിലീപിനെ വേട്ടയാടുന്നതിനെ കുറിച്ചും സൂപ്പര്‍താരങ്ങളായ മോഹന്‍ലാലോ മമ്മൂട്ടിയോ ഒന്നും പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയാണ്. ഇരുവരുടെയും മൗനം എന്തിന് വേണ്ടിയാണ്, ആരെ രക്ഷിക്കാനാണ് എന്നാണ് ആരാധകരുടെ ചോദ്യം.

English summary
This picture says a lot: Dileep at Amma meeting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam