മഞ്ജു വാര്യരുടെ 'ആമി'യില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയതിന് കാരണം ഇതായിരുന്നോ?

Recommended Video

മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ പൃഥ്വിക്ക് ഇഷ്ടമല്ലേ? | filmibeat Malayalam

കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന 'ആമി' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയില്‍ അതിഥി വേഷം ചെയ്യാനിരുന്ന നടന്‍ പൃഥ്വിരാജ് പിന്മാറി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മാത്രമല്ല ആ വേഷം ടൊവിനോ തോമസ് അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ആമി. സിനിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ആദ്യമെ ഉണ്ടായിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും മാറിയതിന്റെ കാരണമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പൃഥ്വി പിന്മാറിയതിന്റെ കാരണം ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നതിങ്ങനെയാണ്.

പൃഥ്വിയില്ല..

പൃഥ്വിയില്ല..

പൃഥ്വിരാജ് അതിഥി വേഷത്തില്‍ 'ആമി'യില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം സിനിമയില്‍ നിന്നും പിന്മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. അതിന്റെ കാരണം എന്താണെന്നുള്ളത് ഇനിയും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

ടൊവിനോ അഭിനയിക്കും

ടൊവിനോ അഭിനയിക്കും


പൃഥ്വിരാജ് പിന്മാറിയതിനാല്‍ താരത്തിന് പകരം ആ വേഷത്തില്‍ ടൊവിനോ തോമസ് എത്തുമെന്നാണ് പുതിയ വിവരം. അതിനുള്ള തയ്യാറെടുപ്പകളെല്ലാം നടത്തിയിരിക്കുകയാണ്.

തിരക്കുകളാണോ തടസം

തിരക്കുകളാണോ തടസം

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ഒരുപാട് സിനിമകള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. നിലവില്‍ രണ്ട് സിനിമകളുടെ ഷൂ്ട്ടിങ് നടക്കുന്നുണ്ട്. അതാണ് ആമി യില്‍ അഭിനയിക്കുന്നതിന് പൃഥ്വിയുടെ മുന്നിലുള്ള തടസ്സമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലാണ്

അമേരിക്കയിലാണ്

രണം എന്ന സിനിമയുടെ ഷൂട്ടിങിന് വേണ്ടി പൃഥ്വിരാജ് യുഎസ്എ യിലാണ്. മാത്രമല്ല റോഷ്‌നി ദിനകറിന്റെ മൈ സ്‌റ്റോറിയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ പൃഥ്വിയും സിനിമയുടെ ഭാഗമാവും.

 കമലിന്റെ സിനിമ

കമലിന്റെ സിനിമ


കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആമി'. മഞ്്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ചിത്രം എഴുത്തുകാരി കമല സുരയ്യയുടെ ജീവിത കഥയാണ് പറയുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

കേന്ദ്ര കഥാപാത്രങ്ങള്‍


ചിത്രത്തില്‍ അനുപ് മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷത്തില്‍ മുരളി ഗോപിയും അഭിനയിക്കുന്നുണ്ട്.

 വിവാദങ്ങള്‍

വിവാദങ്ങള്‍


സിനിമയുടെ നിര്‍മാണം തുടങ്ങിയത് മുതല്‍ ചിത്രം വിവാദങ്ങളിലായിരുന്നു. മഞ്ജു വാര്യര്‍ സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ബോളിവുഡ് സുന്ദരി വിദ്യാ ബാലനായിരുന്നു മാധവി കുട്ടിയുടെ വേഷം അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നത് എന്നാല്‍ നടി ചിത്രത്തില്‍ നിന്നും മാറിയതും വലിയ ചര്‍ച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X