മമ്മൂക്കയ്ക്കും ലാലേട്ടനും പിന്നാലെ ആസിഫ് അലിയും! റിലീസിന് മുന്‍പ് റെക്കോര്‍ഡുമായി ആസിഫിന്റെ സിനിമ

നിരന്തരമായി പരാജയ ചിത്രങ്ങള്‍ മാത്രമുണ്ടായിരുന്ന ആസിഫ് അലിയുടെ കരിയറില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഹിറ്റ് സിനിമകളുടെ ചാകരയാണ്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അന്തിമ പട്ടികയില്‍ വരെ ആസിഫ് ഉണ്ടായിരുന്നു. ഇക്കൊല്ലവും സൂപ്പര്‍ ഹിറ്റ് സിനിമകളുമായിട്ടായിരുന്നു ആസിഫിന്റെ വരവ്.

ആസിഫിനെ നായകനാക്കി നിര്‍മ്മിച്ച ബൈ സൈക്കിള്‍ തീവ്‌സ് എന്ന സിനിമയിലുടെ സംവിധാനത്തിലെത്തിയ ജിസ് ജോയിയുടെ രണ്ടാമത്തെ സിനിമയായിരുന്നു സണ്‍ഡേ ഹോളിഡേ. കഴിഞ്ഞ ജൂലൈയില്‍ തിയറ്ററുകളിലേക്കെത്തിയ സണ്‍ഡേ ഹോളിഡേ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ മൂന്നാമതൊരു സിനിമ കൂടി വരികയാണ്. ഇത്തവണ റിലീസിന് മുന്‍പ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് സിനിമ വരുന്നത്.

 ജിസ് ജോയിയുടെ സിനിമകള്‍

ജിസ് ജോയിയുടെ സിനിമകള്‍

2013 ലായിരുന്നു കോമഡി ത്രില്ലറായി ബൈ സൈക്കിള്‍ തീവ്‌സ് എന്ന ചിത്രം ജിസ് ജോയി തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ആസിഫ് അലി നായകനായി അഭിനയിച്ചപ്പോള്‍ അപര്‍ണ ഗോപിനാഥ് ആയിരുന്നു നായിക. നല്ല അഭിപ്രായം ലഭിച്ചിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജിസ് ജോയി സംവിധാനം ചെയ്ത് തിയറ്ററുകളിലേക്കെത്തിയ സണ്‍ഡേ ഹോളിഡേ തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

പുതിയ സിനിമ വരുന്നു

പുതിയ സിനിമ വരുന്നു

ജിസ് ജോയി, ആസിഫ് അലി കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ കൂടി വരികയാണ്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് ആസിഫിന്റെ നായികയാവുന്നത്. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. അതേ സമയം റിലീസിന് മുന്‍പ് ചില റെക്കോര്‍ഡുകള്‍ സിനിമ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഓവര്‍സീസ് റൈറ്റ്‌സ്് അമ്പത് ലക്ഷം രൂപയ്ക്ക് വിറ്റ് പോയിരിക്കുകയാണെന്നാണ് സൂചന.

 റിലീസ് ഉടനുണ്ടോ?

റിലീസ് ഉടനുണ്ടോ?

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. സെപ്റ്റംബറില്‍ വിജയ് സൂപ്പറും പൗര്‍ണമിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് വരുന്ന മികച്ചൊരു എന്റര്‍ടെയിനറായിരിക്കും സിനിമയെന്നാണ് സൂചന. ആസിഫ് അലിയ്ക്കും ഐശ്വര്യ ലക്ഷ്മിയ്ക്കുമൊപ്പം ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കെപിഎസി ലളിത, ബാലു വര്‍ഗീസ് എന്നിങ്ങനെയുള്ള താരങ്ങളും ഉണ്ടായിരുന്നു.

ആസിഫിന്റെ സിനിമകള്‍

ആസിഫിന്റെ സിനിമകള്‍

കഴിഞ്ഞ വര്‍ഷത്തെ പോലെ നല്ല സിനിമകളായിരുന്നു ഈ വര്‍ഷവും തിയറ്ററുകളിലേക്ക് എത്തിയ ആസിഫിന്റെ സിനിമകള്‍. മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബി ടെക് ആയിരുന്നു ഈ വര്‍ഷത്തെ ആസിഫിന്റെ ആദ്യ സിനിമ. ക്യാംപസ് പശ്ചാതലത്തിലെത്തുന്ന സിനിമ തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല പ്രകടനമായിരുന്നു നടത്തിയത്. ശേഷം ഇബ്ലീസ്, മന്ദാരം എന്നീ സിനിമകളും റിലീസ് ചെയ്തിരുന്നു.

 വരാനിരിക്കുന്ന ചിത്രങ്ങള്‍

വരാനിരിക്കുന്ന ചിത്രങ്ങള്‍

ആസിഫ് നായകനായി അഭിനയിക്കുന്ന വേറെയും സിനിമകള്‍ അണിയറയിലുണ്ട്. ദിന്‍ജിത്ത് അയ്യതന്‍ സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ള, ആഷിക് അബുവിന്റെ വൈറസ്, മനു സംവിധാനം ചെയ്ത് ബോബി-സഞ്ജയ് കൂട്ടുകെട്ടിലെത്തുന്ന സിനിമയിലും ആസിഫ് അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X