വിഷു പോരാട്ടത്തിന് ഗ്യാങ്‌സ്റ്ററും ഫ്രോഡും
ക്രിസ്മസ്, പുതുവത്സര പൂരം കഴിഞ്ഞു ഇനി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് വിഷുവിനുവേണ്ടിയാണ്. സൂപ്പര്‍താരചിത്രങ്ങള്‍ ഒന്നിച്ചെത്തുന്നുവെന്നതാണ് അടുത്ത വിഷുവിന് ചലച്ചിത്രാസ്വാദകരെ ഏറെ ആകര്‍ഷിക്കുന്നകാര്യം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് വിഷുമത്സരത്തിനായി തയ്യാറെടുക്കുന്നത്.
ആഷിക് അബു ഒരുക്കുന്ന ഗ്യാങ്‌സ്റ്ററാണ് മമ്മൂട്ടിയുടെ ചിത്രം. ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡാണ് മോഹന്‍ലാലിന്റെ വിഷുച്ചിത്രം. രണ്ടും വലിയ ബജറ്റുകളില്‍ ഒരുങ്ങുന്നചിത്രങ്ങളാണ്. ഗ്യാങ്‌സ്റ്ററിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അഞ്ച് ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നത്. അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നൈല ഉഷയും, അപര്‍ണ ഗോപിനാഥുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളായി എത്തുന്നത്. കാസര്‍ക്കോടും മംഗലാപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡ് വളരെ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്. അധികം വൈകാതെ ഈ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് സൂചന. രസകരമായ ഒരു കഥാപാത്രമായിട്ടാണ് ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. നേരത്തേ വമ്പന്‍ വാര്‍ത്തയായ പല ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിനാല്‍ മിസ്റ്റര്‍ ഫ്രോഡിന് വലിയ പബ്ലിസിറ്റിയുണ്ടാകില്ലെന്നാണ് കേള്‍ക്കുന്നത്.
2013 മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല. ഒട്ടേറെ പ്രതീക്ഷകളുമായി എത്തിയ പല ചിത്രങ്ങളും വേണ്ടത്ര സ്വീകരിക്കപ്പെടാതെ പോവുകയായിരുന്നു. മമ്മൂട്ടിയെ സംബന്ധിച്ച് ഇമ്മാനുവലും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസുമാണ് ചെറുതായെങ്കിലും വിജയം കണ്ടത്. മോഹന്‍ലാലിന് മികച്ചൊരു വിജയത്തിനായി വര്‍ഷാന്ത്യം വരെ കാക്കേണ്ടിവന്നു.


Click it and Unblock the Notifications











