twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൈയ്യില്‍ പണമില്ല, കഴിവ് പുറത്തെടുക്കാനാവുന്നില്ല, ഈ കാത്തിരിപ്പ് വേദനയുള്ളതാണ്: പാര്‍വ്വതി

    By Rohini
    |

    നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് പാര്‍വ്വതി ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നത്. അതിന് ശേഷം തൊടുന്നതെല്ലാം വിജയമായി. എന്ന് നിന്റെ മൊയ്തീനും ചാര്‍ലിയും മികച്ച വിജയം നേടിയതോടെ പാര്‍വ്വതി മലയാള സിനിമയെ സംബന്ധിച്ച് മറ്റൊരു ലെവലിലേക്ക് ഉയരുകയായിരുന്നു.

    ഇപ്പോള്‍ ചാര്‍ലി എന്ന ചിത്രത്തിന്റെ വിജയം കഴിഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ സിനിമ കഴിഞ്ഞ് മൂന്ന് മാസമായിട്ടും പാര്‍വ്വതി പുതിയൊരു സിനിമ ഏറ്റെടുത്തിട്ടില്ല. തനിക്ക് വിശ്വസിക്കാന്‍ പറ്റിയ ഒരു കഥ വന്നില്ല എന്നതാണ് കാരണം. അതിന് വേണ്ടി കാത്തിരിക്കുകയാണ് താരം. ഈ കാത്തിരിപ്പ് വേദനയാണെന്ന് പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി പറയുന്നു...

    ചാര്‍ലിയ്ക്ക് ശേഷം

    കൈയ്യില്‍ പണമില്ല, കഴിവ് പുറത്തെടുക്കാനാവുന്നില്ല, ഈ കാത്തിരിപ്പ് വേദനയുള്ളതാണ്: പാര്‍വ്വതി

    ചാര്‍ലി കഴിഞ്ഞിട്ട് മൂന്ന് മാസമായി ഇതുവരെ ഞാനൊരു പുതിയ ചിത്രം ഒപ്പുവച്ചിട്ടില്ല. ഒരു വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ അതേറ്റെടുക്കാന്‍ എനിക്ക് കഴിയില്ല. വൈകിയാലും കുഴപ്പമില്ല. എനിക്കുറപ്പുണ്ട്. അത്തരമൊരു കഥ വരുമെന്ന്.

    ഈ അവസ്ഥ വേദന

    കൈയ്യില്‍ പണമില്ല, കഴിവ് പുറത്തെടുക്കാനാവുന്നില്ല, ഈ കാത്തിരിപ്പ് വേദനയുള്ളതാണ്: പാര്‍വ്വതി

    ഈ കാത്തിരിപ്പ് വേദനയുള്ളതാണ്. പൈസ ഇല്ല എന്ന് മാത്രമല്ല, എനിക്കെന്റെ ക്രിയേറ്റീവായ നഖങ്ങളിങ്ങനെ ആഴ്ന്നിറങ്ങാന്‍ കിട്ടുന്നില്ലല്ലോ എന്ന നിരാശയുണ്ട്. എല്ലാ നടനും നടിയ്ക്കും ആര്‍ട്ടിസ്റ്റിനും അതുണ്ടാവും

    അനാവശ്യ നിയന്ത്രണം

    കൈയ്യില്‍ പണമില്ല, കഴിവ് പുറത്തെടുക്കാനാവുന്നില്ല, ഈ കാത്തിരിപ്പ് വേദനയുള്ളതാണ്: പാര്‍വ്വതി

    കഴിഞ്ഞ പത്ത് വര്‍ഷമായി സിനിമയിലുണ്ട്. ഇത്രയും കാലം സിനിമ ചെയ്തിട്ടും ആര്‍ക്കും എന്നില്‍ ഒരി പ്രതീക്ഷയും ഉണ്ടായിരുന്നില്ല. സിനിമ കണ്ടു, എന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞു, പോയി. എന്നാല്‍ ഇപ്പോള്‍ എന്നോട് പലരും അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്കെ പറയുന്നു.

     ഇത് ശരിയല്ല

    കൈയ്യില്‍ പണമില്ല, കഴിവ് പുറത്തെടുക്കാനാവുന്നില്ല, ഈ കാത്തിരിപ്പ് വേദനയുള്ളതാണ്: പാര്‍വ്വതി

    ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളൊക്കെ വിജയിച്ച ശേഷം പലരും എന്നോട് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഇത് ശരിയല്ല. എന്നെ എനിക്കിഷ്ടമുള്ള രീതിയില്‍ ഒരു ആര്‍ട്ടിസ്റ്റായി വളരാന്‍ അനുവദിയ്ക്കണം.

    കേള്‍ക്കാനിഷ്ടം

    കൈയ്യില്‍ പണമില്ല, കഴിവ് പുറത്തെടുക്കാനാവുന്നില്ല, ഈ കാത്തിരിപ്പ് വേദനയുള്ളതാണ്: പാര്‍വ്വതി

    ഇനിയും കുറേ സിനിമ ചെയ്യണമെന്നും അഭിനയം നമ്മുടെ ക്ഷമയെ പരീക്ഷിയ്ക്കുന്ന ജോലിയാണെന്നും പറയുന്നതിനെക്കാള്‍ ഇഷ്ടമാണ് ഓടി നടന്ന് സിനിമ ചെയ്യരുത് എന്ന് പറയുന്നത് കേള്‍ക്കാന്‍- പാര്‍വ്വതി പറഞ്ഞു.

    അടുത്ത റിലീസ്

    കൈയ്യില്‍ പണമില്ല, കഴിവ് പുറത്തെടുക്കാനാവുന്നില്ല, ഈ കാത്തിരിപ്പ് വേദനയുള്ളതാണ്: പാര്‍വ്വതി

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കായ ബാംഗ്ലൂര്‍ നാട്കളാണ് പാര്‍വ്വതിയുടെ അടുത്ത റിലീസ്. മലയാളത്തില്‍ അവതരിപ്പിച്ച സെറ എന്ന കഥാപാത്രത്തെതന്നെയാണ് പാര്‍വ്വതി റീമേക്കിലും അവതരിപ്പിയ്ക്കുന്നത്.

    English summary
    This waiting is painful said Parvathy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X