'ഫോട്ടോഷൂട്ടിന് മുമ്പ് ഭർത്താവിനെ വീഡിയോ കോൾ ചെയ്തു, അമ്മയേയും കാണിച്ചു'; ഷിബില ഫറ
മലയാളികളുടെ പുരോഗമനം ഡയലോഗിലും സോഷ്യൽമീഡിയ പോസ്റ്റുകളിലും മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വാക്കിലൂടെയുള്ളത് പ്രവൃത്തിയിൽ കാണിക്കാൻ അവർക്ക് അറിയില്ല എന്നതാണ് സത്യം. എല്ലാവരേയും അടച്ച് ആക്ഷേപിക്കുകയല്ല... എന്നാൽ ഇനിയും സദാചാര ചിന്താഗതിയുമായി നടക്കുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിൽ ഉള്ളത് കൊണ്ട് പറയുന്നതാണ്. കേരളീയ സംസ്കാരം, വസ്ത്രധാരണ രീതി എന്നിവയെ കുറിച്ചെല്ലാം സദാചാര ആങ്ങളമാർ വിശദമായ ക്ലാസുകൾ നൽകുന്നുണ്ട്. അത് പ്രധാനമായും നടക്കുന്നത് മലയാളത്തിലെ നടിനമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെയാണ്. ചിലപ്പോൾ സംസ്കാരത്തെ കുറിച്ചുള്ള ക്ലാസുകളാണ് ഇത്തരക്കാർ നൽകുന്നതെങ്കിൽ മറ്റ് ചിലപ്പോൾ അത് ബോഡി ഷെയ്മിങ് കേന്ദ്രീകരിച്ചുള്ളതാണ്.
ലോകം എത്ര വളർന്നാലും വർഷങ്ങളായി തുടരുന്ന ഈ രീതി ഇനിയും മാറിയിട്ടില്ല. ഒരാൾക്ക് അയാളുടെ ശരീരം എങ്ങനെ കൊണ്ടുനടക്കാനാണോ ഇഷ്ടം അങ്ങനെ കൊണ്ടുനടക്കാനുള്ള സ്വാതന്ത്രം ഇന്ത്യാ മഹാരാജ്യത്തുണ്ട് എന്നത് പലരും ഇന്നും മനസിലാക്കിയിട്ടില്ല. അതുകൊണ്ടാണ് നടിമാരുടെ ഗ്ലാമറസ് ഫോട്ടോകൾ കാണുമ്പോഴെ കേരളം സംസ്കാരം താറുമാറായി എന്ന് തോന്നുന്നത്. സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതിന്റെ ആവശ്യകതയെ ഉദ്ബോധിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടി ഷിബില ഫറ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരുന്നു. മഞ്ഞ നിറത്തിലുള്ള സ്വിം സ്വൂട്ട് ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ഷിബില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഷിബില. ശരീരഭാരം കൂടിയതിന് പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

'ഇത്തരമൊരു ഫോട്ടോഷൂട്ടിലേക്ക് തിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഭർത്താവും മാതാപിതാക്കളും തന്റെ തീരുമാനത്തെ എങ്ങനെ സ്വീകരിച്ചുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഷിബില. ഫോട്ടോഷൂട്ട് ചെയ്തപ്പോൾ ഞാൻ ഭയന്ന ഒരേയൊരു കാര്യം ചിത്രം മറ്റ് വഴികളിൽ ദുരൂപയോഗം ചെയ്യുമോ എന്ന് മാത്രമാണ്. പ്രത്യേകിച്ചും ട്രോളന്മാർ അതിനെ പരിഹസിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ഞാൻ ഒരു സെക്സി ഫോട്ടോഷൂട്ട് എന്ന തരത്തിലല്ല ഇത്തരമൊരു ഉദ്യോമത്തിന് മുതിർന്നത്. കറുത്തവർ, തടിവെച്ചു, മെലിഞ്ഞിരിക്കുന്നു തുടങ്ങി ആളുകളുടെ ശരീരത്തെ വിലയിരുത്തുന്ന രീതിക്ക് നേരെയുള്ള വിരൽചൂണ്ടൽ ആണ് ഞാൻ ഈ ഫോട്ടോഷൂട്ടിലൂടെ ഉദ്ദേശിച്ചത്. ആളുകൾക്ക് അവരുടെ ശരീരം കൊണ്ട് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എനിക്ക് ഒരു ദിവസം ലിപ്പോസക്ഷൻ ചെയ്യണമെങ്കിൽ ഞാൻ ചെയ്യും. എന്റെ ശരീരം, എന്റെ നിയമങ്ങൾ. അത് പൂർണ്ണമായും അതിനെക്കുറിച്ചാണ്. ഫോട്ടോഷൂട്ടിന്റെ സമയത്ത് സ്റ്റൈലിസ്റ്റും ഫോട്ടോഗ്രാഫറും ഹൃദയത്തിൽ നിന്ന് പുഞ്ചിരിക്കാനും ക്യാമറയ്ക്ക് മുന്നിൽ ഞാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാനും അനുവാദം നൽകിയിരുന്നു.'

'ഫോട്ടോഷൂട്ടിനായി ആരോടും അനുവാദം വാങ്ങേണ്ടെന്നാണ് ഞാൻ ആദ്യം തീരുമാനിച്ചത്. എങ്കിലും ഞാൻ ഭർത്താവ് വിജിത്തിനെ വീഡിയോ കോൾ ചെയ്തു. അദ്ദേഹം സ്റ്റൈലിസ്റ്റിനെ വളരെയധികം വിശ്വസിക്കുന്നുണ്ടായിരുന്നു. ഫോട്ടോഷൂട്ട് ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ ധൈര്യത്തോടെ മുന്നോട്ട് പോകൂ എന്ന് മാത്രമാണ് ഭർത്താവ് പറഞ്ഞത്. ഇത്തരത്തിലുള്ള കുടുംബ പിന്തുണ എല്ലാവരേയും ധൈര്യമുള്ളവരായിരിക്കാൻ സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു. ഭർത്താവിന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ നിനക്ക് നാണം തോന്നുന്നില്ലെ എന്നാണ് ചോദിച്ചത്. ഇല്ല എന്ന് പറഞ്ഞതോടെ അമ്മ പുഞ്ചിരിച്ചു. 85 കിലോയിൽ നിന്ന് 67 കിലോയിലേക്ക് ഇറങ്ങിയ ആളാണ് ഞാൻ. ഒരു നടി എങ്ങനെയിരിക്കണം എന്ന സമൂഹത്തിന്റെ ചിന്താഗതിയുമായി ഞാൻ യോജിക്കുന്നില്ല. ഇത് എന്റെ യാത്രയാണ്. ഞാൻ എല്ലാ ദിവസവും മാറ്റങ്ങൾ വരുത്തുന്നു. ചില ദിവസങ്ങളിൽ ഞാൻ മടിച്ചിയാകും. എനിക്ക് ആവശ്യമുള്ളത് കഴിക്കുകയും ചെയ്യും. മറ്റ് സമയങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് ഞാൻ തീരുമാനിക്കും. ഭാരം കുറയ്ക്കണമെന്ന ആഗ്രഹവും ഇടയ്ക്ക്അ വരാറുണ്ട്. അത് വ്യക്തിപരമാണ്. എനിക്ക് ഒരു കണ്ണാടിയുണ്ട്. അതുകൊണ്ട് ഞാൻ എങ്ങനെയുണ്ടെന്ന് എനിക്കറിയാം. എനിക്ക് ഭാരം കൂടിയിട്ടുണ്ടെന്നോ മറ്റോ ആളുകൾ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ല.'
Recommended Video

'നടിമാരായ ആര്യ, പ്രിയംവദ കൃഷ്ണൻ, മെറീന മൈക്കിൾ എന്നിവർ ഫോട്ടോഷൂട്ടിന് അഭിനന്ദനം അറിയിച്ചിരുന്നു. ഒരു സുഹൃത്ത് വിളിച്ച് എന്നെ കെട്ടിപിടിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്. സ്റ്റീരിയോടൈപ്പുകൾ തകർക്കുന്നതിൽ നീ വിജയിച്ചു എന്ന് അവൾ എന്നോട് പറഞ്ഞു. അനന്തരഫലങ്ങൾ നേരിടാൻ ഞാൻ തയ്യാറായികൊണ്ടാണ് ഇങ്ങനൊരു പ്രവൃത്തി ചെയ്തത്. പക്ഷേ ലഭിച്ച പ്രതികരണത്തിൽ ഞാൻ ആവേശഭരിതയാണ്. ശ്രദ്ധ പിടിച്ച് പറ്റാനോ സിനിമയിൽ വേഷങ്ങൾക്കോ വേണ്ടിയാണ് ഞാൻ ഇത് ചെയ്തത് എന്ന് ആളുകൾ പറയുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' ഷിബില ഫറ പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഷിബില റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി.


Click it and Unblock the Notifications











