റിലീസിങ്ങിനൊരുങ്ങി പ്രേമം ടീമിന്റെ തൊബാമ: ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്

By Midhun

Recommended Video

പ്രേമം ടീമിന്റെ തൊബാമ വരുന്നു, പടം റിലീസിനൊരുങ്ങി | filmibeat Malayalam

നേരം,പ്രേമം എന്നീ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍പോളിയെ നായകനാക്കി അല്‍ഫോണ്‍സ് ഒരുക്കിയ ഈ രണ്ട് ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മലയാളത്തിലും തമിഴിലുമായി അല്‍ഫോണ്‍സ് ഒരുക്കിയ ചിത്രമായിരുന്നു നേരം. ചിത്രത്തില്‍ നസ്രിയയായിരുന്നു നിവിന്റെ നായികയായി എത്തിയിരുന്നത്. ബോബി സിംഹ,മനോജ് കെ ജയന്‍, ലാലു അലക്‌സ് തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നേരത്തിനു ശേഷം അല്‍ഫോണ്‍സ് ഒരുക്കിയ പ്രേമം തിയ്യേറ്ററുകളില്‍ മെഗാഹിറ്റായി മാറിയ ചിത്രമായിരുന്നു. നിവിന്‍പോളി നായകനായി എത്തിയ ചിത്രത്തില്‍ മൂന്ന് നായികമാരായിരുന്നു ഉണ്ടായിരുന്നത്. സായി പല്ലവി,അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരായിരുന്നു നായികമാര്‍.

thobama

കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും വിജയമായി മാറിയ ചിത്രമായിരുന്നു പ്രേമം. പ്രേമത്തിനു ശേഷം നിര്‍മ്മാതാവിന്റെ വേഷത്തിലാണ് അല്‍ഫോണ്‍സ് എത്തുന്നത്. അല്‍ഫോണ്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് തൊബാമ. പ്രേമത്തില്‍ അഭിനയിച്ച താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിജു വില്‍സണ്‍,കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. നവാഗതനായ മൊഹ്‌സിന്‍ കാസിമാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി പുണ്യ എലിസബത്താണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അല്‍ഫോണ്‍സ് പുത്രനും സുകുമാരന്‍ തെക്കേപ്പാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

thobama

പ്രേമത്തിന് വേണ്ടി സംഗീതമൊരുക്കിയ രാജേഷ് മുരുഗേഷന്‍ തന്നെയാണ് തൊബാമയ്ക്കു വേണ്ടിയും സംഗീതമൊരുക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന തൊബാമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും തൊബാമ എന്നാണറിയുന്നത്. ടിവി അശ്വതിയും മൊഹ്‌സിന്‍ കാസിമും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ശ്രീലക്ഷ്മി, രാജേഷ് ശര്‍മ്മ, റാഫി, ശബരീഷ് വര്‍മ്മ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X