പ്രണയവും സൗഹൃദവും നിറച്ച് തൊബാമയുടെ പുതിയ ട്രെയിലര്‍! വീഡിയോ കാണാം
നവാഗതനായ മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് തൊബാമ. പ്രേമം,നേരം എന്നീ ഹിറ്റുകള്‍ ഒരുക്കിയ അല്‍ഫോണ്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയിലാണ് തൊബാമ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പ്രേമത്തില്‍ അഭിനയിച്ച താരങ്ങളാണ് തൊബാമയിലും മുഖ്യ വേഷങ്ങളിലെത്തുന്നത്. സിജു വില്‍സണ്‍,കൃഷ്ണ ശങ്കര്‍,ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് തൊബാമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.മൂന്ന് പേരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് തൊബാമ.റാഡിക്കല്‍ സിനിമാസ്, തെക്കേപ്പാട്ട് ഫിലിംസ് എന്നിവയുടെ ബാനറില്‍ സുകുമാരന്‍ തെക്കേപ്പാട്ടും അല്‍ഫോണ്‍സ് പുത്രനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പുതുമുഖ നടി പുണ്യ എലിസബത്താണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എപ്രില്‍ 27ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പ്രേമത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയ രാജേഷ് മുരുകേശന്‍ തന്നെയാണ് തൊബാമയ്ക്കും സംഗീതം ചെയ്തിരിക്കുന്നത്. പേരു കൊണ്ട് വ്യത്യസ്ഥമായ ഒരു സിനിമ കൂടിയാണ് തൊബാമ. 2006-2007 കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.സുനോജ് വേലായുധന്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഷിനോസ് റഹ്മാനാണ്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. പ്രേമം ടീം വീണ്ടുമൊന്നിക്കുന്നു എന്നതാണ് ചിത്രം കാണാന്‍ സിനിമാ പ്രേമികളെ പ്രേരിപ്പിക്കുന്നത്. തൊബാമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. വ്യത്യസ്ഥമായൊരു അവതരണവും പ്രമേയവുമാണ് ചിത്രത്തിലെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാവുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ചില രംഗങ്ങളും ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications











