»   » എങ്ങോട്ടും ചായ്‌വില്ലാത്തയാളാണ്, മോഹന്‍ലാലിനെ ചെളിവാരിയെറിയുന്നത് ഖേദകരമാണെന്ന് മന്ത്രി തോമസ് ഐസക്!

എങ്ങോട്ടും ചായ്‌വില്ലാത്തയാളാണ്, മോഹന്‍ലാലിനെ ചെളിവാരിയെറിയുന്നത് ഖേദകരമാണെന്ന് മന്ത്രി തോമസ് ഐസക്!

By: Sanviya
Subscribe to Filmibeat Malayalam


ആരോടും ചായ് വില്ലാത്തയാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ ചെളിവാരിയെറിയുന്നത് ഖേദകരമാണെന്ന് മന്ത്രി തോമസ് ഐസക്. ബ്ലോഗിലൂടെ ലാലിന്റെ നിലപാടുകളാണ് പങ്കു വയ്ക്കുന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ലാല്‍ ബ്ലോഗും അത്തരത്തിലായിരുന്നു.

നോട്ട് നിരോധനത്തില്‍ വിയോജിപ്പുള്ളവര്‍ ഉണ്ട്. ആ വിഷയത്തില്‍ എനിക്കും എതിരഭിപ്രായം ഉണ്ട്. എന്നാല്‍ വിയോജിപ്പ് അവതരിപ്പിക്കേണ്ടത് ബഹുമാനത്തോടെയാകണമെന്നും മന്ത്രി പറഞ്ഞു. ഉത്രാടം ഫൗണ്ടേഷന്‍ പ്രഥമ അവാര്‍ഡ് മോഹന്‍ലാലിന് നല്‍കിയ ചടങ്ങിലാണ് തോമസ് ധനമന്ത്രി പറഞ്ഞത്.

രണ്ടാമൂഴത്തിനായി കാത്തിരിക്കുന്നു

ലാല്‍ നായകനായി എത്തുന്ന രണ്ടാമൂഴത്തിനായി താന്‍ കാത്തിരിക്കുകണ്. മോഹന്‍ലാലിന്റെ കണ്ടതിനേക്കാള്‍ മികച്ച വേഷങ്ങള്‍ കാണാതിരിക്കുന്നതെയുള്ളുവെന്നും മന്ത്രി തോമസ് ഐസക് ചടങ്ങില്‍ പറഞ്ഞു.

ധീരനാണ് ലാല്‍

നോട്ട് വിഷയത്തില്‍ ഇടപ്പെടുന്ന ധീരനാണ് ലാലെന്ന് ചടങ്ങില്‍ സംസാരിച്ച ഒ രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. നോട്ട് വിഷയത്തില്‍ എടുത്ത നിലപാട് ആ ധീരതയ്ക്കുള്ള തെളിവാണ്. ലാല്‍ എന്ന നടനെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും ഒ രാജഗോപാലന്‍ പറഞ്ഞു.

സന്തോഷമുണ്ട്

ജനമനസ്സുകളില്‍ ജീവിക്കുന്ന പ്രൗഢസംസ്‌കാരത്തിന്റെ ആള്‍രൂപമായ ഉത്രാടം തിരുനാൡന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മീനയാണ് ചിത്രത്തിലെ നായിക.

English summary
Thomas Issac support Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam