വിജയ കുതിപ്പുമായി പോത്തേട്ടന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും 11 ദിവസം കൊണ്ട് നേടിയത് കോടികള്‍!!!
പതിനൊന്ന് ദിവസം കൊണ്ട് ചിത്രം ബോക്സ് ഓഫീസില്‍ നേടിയിരിക്കുന്നത് 12.79 കോടി രൂപയായിരുന്നു.
ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ സിനിമയായിരുന്നു 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'. സംവിധാനമികവും മികച്ച അഭിനയവും കാഴ്ച വെക്കാന്‍ കഴിഞ്ഞതാണ് ദിലീഷ് പോത്തനെയും ഫഹദിനെയും പ്രേക്ഷകര്‍ക്കിടയില്‍ ഇത്രയും ശ്രദ്ധിക്കപ്പെടുന്നവരാക്കിയത്.
ഇരുവരുടെയും ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഏവരും കാത്തിരിക്കുകയായിരുന്നു മറ്റൊരു സിനിമയ്ക്ക വേണ്ടി. അങ്ങനെ വീണ്ടും തിയറ്ററുകളില്‍ ഹിറ്റായി ജൈത്രയാത്ര തുടരുകയാണ് പോത്തേട്ടന്റെ രണ്ടാമത്തെ ചിത്രം. റിലീസ് ചെയ്ത ദിവസം മുതല്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിരിക്കുന്ന കോടികള്‍ എത്രയാണെന്ന് അറിയണോ?

സൂപ്പര്‍ ഹിറ്റ് ചിത്രം
മലയാളത്തില്‍ ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലാണ് 'തെണ്ടിമുതലും ദൃക്‌സാക്ഷിയും'. തിയറ്ററുകള്‍ കീഴടക്കി സിനിമ മുന്നേറ്റം തുടരുകയാണ്.

മികച്ച കളക്ഷന്‍
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമ മികച്ച കളക്ഷന്‍ നേടിയിരുന്നു. ആദ്യ ദിനം തന്നെ 1.51 കോടിയായിരുന്നു സിനിമ ബോക്‌സ് ഓഫീസില്‍ നേടിയ കളക്ഷന്‍.

പതിനൊന്ന് ദിവസം കൊണ്ട്
ഒന്‍പത് ദിവസം കൊണ്ട് 10 കോടിക്ക് മുകളിലെത്തിയ സിനിമ പതിനൊന്ന് ദിവസം കൊണ്ട് നേടിയിരിക്കുന്നത് 12.79 കോടിയാണ്.

കുറഞ്ഞ ബജറ്റില്‍
തെണ്ടിമുതലും ദൃക്‌സാക്ഷിയും കുറഞ്ഞ ബജറ്റിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഇതോടെ കുറഞ്ഞ ബജറ്റില്‍ ഇത്ര വേഗം കോടികള്‍ വാരിക്കുട്ടിയ സിനിമ എന്ന പട്ടികയിലേക്കാണ് സിനിമ ഉയര്‍ന്നിരിക്കുന്നത്.

ഇനിയും ചരിത്രമാവും..
വിജയം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ചിത്രം ഇനിയും മികച്ച കളക്ഷന്‍ നേടി ഉയരത്തില്‍ എത്തുമെന്നാണ് സിനിമ പ്രേമികളുടെ അഭിപ്രായം.

വിജയ തുടക്കം
ഫഹദ് ഫാസില്‍ എന്ന നടന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു മഹേഷിന്റെ പ്രതികാരം. ചിത്രം ദേശീയതലത്തില്‍ പുര്‌സകാരം നേടി കൊടുത്തതിന് ശേഷമാണ് ദിലീഷ് പോത്തന്റെ രണ്ടാമത്തെ സിനിമയും ഹിറ്റായിരിക്കുന്നത്.

ഫഹദിന്റെ ഹിറ്റ് സിനിമകള്‍
നിരന്തരം സിനിമകള്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു ഫഹദ് മഹോഷിന്റെ പ്രതികാരം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നത്. സിനിമ ഹിറ്റായതോടെ ഫഹദ് ഒന്നു കൂടി തിളങ്ങാന്‍ കഴിഞ്ഞിരുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഒരു പോലീസ് സ്‌റ്റേഷനെ പശ്ചാതലമാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

ജനഹൃദയങ്ങള്‍ കീഴടക്കി
ദിലീഷിന്റെ സിനിമകളുടെ വിജയത്തിന്റെ ഒന്നാമത്തെ കാരണം അവതരണ മികവും ദൃശ്യാവിഷ്‌കാരവുമാണ്. ആദ്യ സിനിമയെ പോലെ തന്നെ സുഷ്തയോടെ തന്നെയാണ് രണ്ടാമത്തെ ചിത്രവും ദിലീഷ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications