സൂപ്പര്‍ഹിറ്റ്; തൊണ്ടിമുതലും ദൃക്‌സാക്ഷിയും, 16 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!!

തൊണ്ടിമുതലും ദൃക്‌സാക്ഷിയും റിലീസ് ചെയ്ത് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. കേരള ബോക്‌സോഫീസില്‍ ചിത്രം സൂപ്പര്‍ഹിറ്റായി കഴിഞ്ഞു.

By സാൻവിയ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും റിലീസ് ചെയ്ത് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. കേരള ബോക്‌സോഫീസില്‍ ചിത്രം സൂപ്പര്‍ഹിറ്റായി കഴിഞ്ഞു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഈ വര്‍ഷത്തെ ബിഗ്ഗസ്റ്റ് ഹിറ്റുകളിലൊന്നായി കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയേറ്ററുകളില്‍ എത്തിയിട്ട് 16 ദിവസങ്ങള്‍ പിന്നിട്ടു. കേരളത്തിലെ പുറത്ത് വരുന്ന ബോക്‌സോഫീസ് കളക്ഷനുകള്‍ നോക്കുമ്പോള്‍ ഇതുവരെ 14.47 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ തിയേറ്ററുകളില്‍ നിന്നു മാത്രമായാണ് ചിത്രം ഇത്രയും കളക്ഷന്‍ നേടിയത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും-റിലീസ്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും-റിലീസ്

ജൂണ്‍ 30നാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഉര്‍വശി തിയേറ്റഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 മീഡിയം ബഡ്ജറ്റ്

മീഡിയം ബഡ്ജറ്റ്

മികച്ച കളക്ഷന്‍ നേടുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരു മീഡിയം ബഡ്ജറ്റിലാണ് ഒരുക്കിയത്. മികച്ച പ്രകടനം തുടരുന്ന ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഒരു കോടി നേടിയതായാണ് റിപ്പോര്‍ട്ട്.

 13 ദിവസംകൊണ്ട് ആ വിജയം

13 ദിവസംകൊണ്ട് ആ വിജയം

ദിലീഷ് പോത്തന്‍ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും 13 ദിവസംകൊണ്ട് വിജയം കണ്ടു. ഫഹദ് ഫാസിലിന്റെ നാലാമത്തെ ചിത്രമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മികച്ച വിജയം നേടുന്നത്.

ആദ്യ ദിവസം-കളക്ഷന്‍

ആദ്യ ദിവസം-കളക്ഷന്‍

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകരും പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. റിലീസ് ചെയ്ത് ആദ്യ ദിവസം ഏറ്റവും മികച്ച കളക്ഷനാണ് ചിത്രം നേടിയത്. 1.51 കോടിയാണ് ആദ്യ ദിവസത്തെ കളക്ഷന്‍.

നാലു ദിവസത്തെ കളക്ഷന്‍

നാലു ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോള്‍ ആറു കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. 6.22 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.

കഥാപാത്രങ്ങള്‍

കഥാപാത്രങ്ങള്‍

നിമിഷ സജയനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. ഫഹദ് ഫാസിലിനൊപ്പം സുരാജ് വെഞ്ഞാറും ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തിരക്കഥ

തിരക്കഥ

സജി പാഴൂരും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് ദിലീഷ് പോത്തന്റെ ആദ്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X